tag:blogger.com,1999:blog-34171870.post5759922143643042186..comments2023-10-11T04:21:15.181-07:00Comments on മണലെഴുത്ത്: കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 2ബെന്യാമിന്http://www.blogger.com/profile/07624988958676306191noreply@blogger.comBlogger7125tag:blogger.com,1999:blog-34171870.post-45103821576209050822008-06-28T03:00:00.000-07:002008-06-28T03:00:00.000-07:00ചോദ്യം 5 ന്റെ കമന്റ്: തീര്‍ച്ചയായും ഒരു കരാര്‍ ത...ചോദ്യം 5 ന്റെ കമന്റ്: തീര്‍ച്ചയായും ഒരു കരാര്‍ തൊഴിലാളി എന്നതിലപ്പുറം അറബ് സമൂഹത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നുമില്ല മാത്രവുമല്ല അതിന് സാഹചര്യവും നമുക്കില്ല. അടിമ - ഉടമ ബന്ധം തന്നെയാണ് എന്നും ഉണ്ടായിട്ടുള്ളത്.
കുടിയേറ്റം എന്ന് ഒരിക്കലും വിശേഷിക്കാന്‍ സാധിക്കാത്തതാണ് ഗള്‍ഫില്‍ ജീവിതം. ഗള്‍ഫില്‍ ജീവിക്കുമ്പോഴും മനസ്സും കണ്ണും കേരളത്തിലേക്ക് തന്നെയാണ്. ഗള്‍ഫില്‍ വീടുവയക്കാനല്ല അവന് അധ്വാനിക്കുന്നത്.
ഗള്‍ഫില്‍ സുഖിക്കാനല്ല അവന് വിയര്‍പ്പൊഴുക്കുന്നത്.
ഗള്‍ഫിലെ ബാങ്കില്‍ പണം നിക്ഷേപിക്കാനല്ല അവന് ആഗ്രഹിക്കുന്നത്.
എല്ലാം നാട്ടില്‍ തന്നെ ചെയ്യുക തന്നെയാണ് ഒരു ഗള്‍ഫ് പ്രവാസിയുടെ സ്വപ്നവും പ്രതീക്ഷയും.

ഗള്‍ഫ് സംസ്കാരത്തില്‍ കഥകള്‍ ഇല്ലാത്തതും ഒരു പക്ഷെ ഇതൊക്കെ കൊണ്ട് തന്നെയാണ്.

ചോദ്യം 6 ന് റെ ഉത്തരത്തിനുള്ള കമന് റ്:

പ്രധാനമായും ഭാഷാപരമായ ശേഷിക്കുറവ് തന്നെയാണ് അറബ് സാഹിത്യത്തില്‍ മലായാളിയെ എത്തിക്കാത്തത് എന്ന് സമ്മതിക്കുന്നതില്‍ തെറ്റില്ല. മാത്രവുമല്ല അത്തരം പ്രവര്‍ത്തനങ്ങളോട് സല്ലപിക്കാനുള്ള ഒരു മാനസീക അവസ്ഥയല്ല മലയാളികളായ അല്ലെങ്കില്‍ ഇന്ത്യന്‍ ഗള്‍ഫ് ജീവിതത്തിനുള്ളത് എന്ന് നമ്മള് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗള്‍ഫ് ജീവിതത്തില്‍ വൈറ്റ് കോളര്‍ ജീവിതം നയിക്കുന്ന ഇന്ത്യക്കാരുടെ ശത മാനം വളരെ കുറവാണ് എന്നതില്‍ നിന്ന് സാഹചര്യങ്ങളുടെ പ്രശ്നങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്.
അത്തരം നല്ല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പ്രവാസി അറബ് സാഹിത്യം വായിക്കാന്‍ താല്പര്യം കാണിക്കാത്തതിന് റെ കാരണം താങ്കള്‍ പറഞ്ഞതു പോലെ ഇംഗ്ലീഷ് തര്‍ജ്ജിമകളോ എഴുത്തുകാരനെ ഇമ്പോസ്സ് ചെയ്യാനുള്ള പരസ്യ വേലകളൊ ഒന്നും തന്നെ അറബ് രാജ്യങ്ങള്‍ നടക്കുന്നില്ല. മാത്രവുമല്ല അവരുടെ ഇടയില്‍ തന്നെ നല്ല വായന നടക്കുന്നത് നല്ലൊരു ശതമാനവും ഇല്ല എന്നുതന്നെ പറയേണ്ടി വരും.

ചോദ്യം 7 അതിന് റെ ഉത്തരങ്ങളോടുള്ള കമന്റ്:
ഭാഷയെ അങ്ങിനെ സംരക്ഷിച്ച് കെട്ടിയിട്ട് വളര്‍ത്തേണ്ട ഒന്നാണെന്ന് എനിക്കും തോന്നുന്നില്ല. അത് വളര്‍ന്നു തന്നെയിരിക്കും.
ഭാഷയുടെ മാറ്റം കാലത്തിനും ദേശത്തിനും അനുസരിച്ച് തന്നെയാണിരിക്കുന്നത്. കേരളത്തിലേക്കാളും ഏറ്റവും കൂടുതല്‍ മലയാള ഭാഷ ശുദ്ധീകരിച്ച് പഠിച്ച് മുന്നേറുന്നത് മറുനാടുകളില്‍ തന്നെയാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല.

ചര്‍ച്ച കുറച്ച് കൂടി വ്യാപിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-34171870.post-16198509862821189882008-06-25T07:03:00.000-07:002008-06-25T07:03:00.000-07:00തീര്‍ച്ചയായും. സ്കൂളുകളില്‍ മലയാള സാധ്യത കുറവാണ്....തീര്‍ച്ചയായും. സ്കൂളുകളില്‍ മലയാള സാധ്യത കുറവാണ്. അത് നമ്മള് വീട്ടില്‍ തന്നെയാണ് പരിഹരിക്കേണ്ടത്.ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-34171870.post-17994438551725037522008-06-24T21:15:00.000-07:002008-06-24T21:15:00.000-07:00"ഗള്‍ഫിലെ കാര്യം എടുത്താല്‍, വീട്ടില്‍ പോലും സ്വന്..."ഗള്‍ഫിലെ കാര്യം എടുത്താല്‍, വീട്ടില്‍ പോലും സ്വന്തം കുട്ടികളെ മലയാളം സംസാരിക്കാന്‍ അനുവദിക്കാതെ ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും സമാജത്തിന്റെ വേദിയില്‍ 'മലയാലത്തെ' ഓര്‍ത്ത് നെടുവീര്‍പ്പിടുന്ന സൂട്ടപ്പന്‍മാര്‍ക്കും 'മലയാലി' മങ്ക(ങ്കി)മാര്‍ക്കുമോ ?"

തനിക്ക് കഴിയാത്തത് തന്റെ മക്കളിലൂടെ നേടണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറയാണ് മക്കളെ ഇംഗ്ലീഷ് പറയാനും ഡോക്ടറും എന്‍ജിനീയറും ആകാനുമൊക്കെ നിര്‍ബന്ധിച്ചിരുന്നത്.ഇന്ന് സ്ഥിതിഗതികള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്.എന്നാലും സ്കൂളിലും പുറത്തും മറ്റ് ഭാഷകളില്‍ ഇടപഴകുന്ന കുട്ടികള്‍ക്ക് മലയാളത്തോടുള്ള സ്നേഹം വീട്ടില്‍ നിന്ന് തന്നെയാണ് കിട്ടേണ്ടത്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-34171870.post-65218715665384889272008-06-20T00:30:00.000-07:002008-06-20T00:30:00.000-07:00ബെന്നിയുടെ ആ വാദം ഏറെ ശരിയാണ്. ഗൾഫിൽ സന്ദർശനത്തിനു...ബെന്നിയുടെ ആ വാദം ഏറെ ശരിയാണ്. ഗൾഫിൽ സന്ദർശനത്തിനു വരുന്ന നാട്ടിലെ വരേണ്യ സാഹിത്യകാരന്മാർ ഉപചാരം പറയുന്നതാണങ്കിലും ഇന്നത് സത്യമാണ് - കേരളത്തിനേക്കാൾ ഭാഷയെ സ്നേഹിക്കയും പരിപോഷിപ്പിക്കയും ചെയൂന്നത് ഇപ്പോൾ ഗൾഫിലാണ്- എന്നത്. ഇന്ന് ഗൾഫിലുള്ള ഭൂരിപക്ഷം ഇന്ത്യൻ സ്ക്കൂളുകളിലും മലയാളം പഠിപ്പിക്കുന്നു. ഇത്തവണ 10ലെ റിസൽട്ടിൽ മലയാളത്തിന് 99 മാർക്കു വാങ്ങിയ ഏറെ കുട്ടികളുണ്ട്. നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും ഏറെ ആകുലതയോടെ നോക്കിക്കണുന്ന സമൂഹവും ഗൾഫ് മലയാളികൾ തന്നെയാണ്കുട്ടനാടന്https://www.blogger.com/profile/11133124128887758419noreply@blogger.comtag:blogger.com,1999:blog-34171870.post-90706013100540490722008-06-19T21:43:00.000-07:002008-06-19T21:43:00.000-07:00താങ്കള്‍ എടുത്തെഴുതിയതിന്റെ തൊട്ടുമുന്നിലുള്ള ഈ വര...താങ്കള്‍ എടുത്തെഴുതിയതിന്റെ തൊട്ടുമുന്നിലുള്ള ഈ വരികൂടി പറയാതെ അതെങ്ങനെ പൂര്‍ത്തിയാവും:
ലോകത്താകമാനമുള്ള മലയാളികള്‍ പണ്ടില്ലാത്തവിധം മലയാളം ഉപയോഗിക്കുന്ന കാലമാണിത്. ഇതൊരു ഉദാഹരണം മാത്രമാണ്. അപ്പപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഭാഷ അതിന്റെ വഴി കണ്ടെത്തിക്കൊള്ളും.
ഭാഷ വളരുന്നു. നിലനില്ക്കുന്നു എന്നുതന്നെയാണ് ഞാനും പറഞ്ഞത്.
പിന്നെ ഗള്‍ഫ് മലയാളികളെ സംബന്ധിച്ച പരാമര്‍ശം. അതൊരു പത്തുവര്‍ഷം മുന്‍പുവരെ ശരിയായിരുന്നു. എന്നാല്‍ ഇന്ന് നാട്ടിലെ കുട്ടികളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നത് ഗള്‍ഫിലെ കുട്ടികളാണ്. അവരാണ് ഇപ്പോള്‍ മലയാളം നന്നായി പഠിക്കുന്നതും. മലയാളഭാഷ മരിക്കുന്നെങ്കില്‍ അത് കേരളത്തിലാവും, വിദേശമലയാളികളുടെ ഇടയില്‍ അത് ജീവിക്കുക തന്നെ ചെയ്യും.ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-34171870.post-84705330875131702272008-06-19T17:41:00.000-07:002008-06-19T17:41:00.000-07:00...പിന്നെ സിംഹവാലന്‍ കുരങ്ങനെപ്പോലെ സംരക്ഷിക്കേണ്ട......പിന്നെ സിംഹവാലന്‍ കുരങ്ങനെപ്പോലെ സംരക്ഷിക്കേണ്ട ഒന്നല്ല നമ്മുടെ ഭാഷ....

ആര്‍ക്കാണ് സാര്‍ ഇത്തരം ആശങ്കകള്‍ കൂടുതലായുള്ളത് ?
ഗള്‍ഫിലെ കാര്യം എടുത്താല്‍, വീട്ടില്‍ പോലും സ്വന്തം കുട്ടികളെ മലയാളം സംസാരിക്കാന്‍ അനുവദിക്കാതെ ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും സമാജത്തിന്റെ വേദിയില്‍ 'മലയാലത്തെ' ഓര്‍ത്ത് നെടുവീര്‍പ്പിടുന്ന സൂട്ടപ്പന്‍മാര്‍ക്കും 'മലയാലി' മങ്ക(ങ്കി)മാര്‍ക്കുമോ ?
ഞങളുടെ നാട്ടില്‍ ഒരുപാട് ആംഗ്ളൊ ഇന്‍ഡ്യന്‍ കുടുംബങള്‍ ഉണ്ട്. അവരുടെ പുതിയ തലമുറ പോലും ഇപ്പോള്‍ മലയാളം ഐഛിക വിഷയമായെടുത്ത് അദ്ധ്യാപക ജോലിയിലും മറ്റും ഏര്‍പ്പെടുന്നു.
കേരളവും മലയാളിയും ഭൂമിയില്‍ അവശേഷിക്കുന്നിടത്തോളം മലയാളവും നിലനില്ക്കുക തന്നെ ചെയ്യും.Unknownhttps://www.blogger.com/profile/09921364884733119999noreply@blogger.comtag:blogger.com,1999:blog-34171870.post-77270389233210097432008-06-19T06:39:00.000-07:002008-06-19T06:39:00.000-07:00ഇന്റര്‍നെറ്റിന്റെ വരവോടെ ഭൂമിയില്‍ ഇംഗ്ലീഷ് ഒഴികെ...ഇന്റര്‍നെറ്റിന്റെ വരവോടെ ഭൂമിയില്‍ ഇംഗ്ലീഷ് ഒഴികെ എല്ലാ ഭാഷകളും അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് നമ്മള് ഭയന്നിരുന്നു. എന്നാല്‍ ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകള്‍ അതിന്റെ അതിജീവനത്തിനായി പോരാടുകയും സങ്കേതികത കൈവശപ്പെടുത്തി ഇന്റര്‍നെറ്റില്‍ കയറിക്കുടുകയും ചെയ്തു. അക്കൂട്ടത്തില്‍ മലയാളവും ഉണ്ടായിരുന്നു. ഇന്ന് നാം ആശങ്കപ്പെടാനില്ലാത്തവിധത്തില്‍ ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു.ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.com