Monday, September 03, 2007

ഗള്‍ഫില്‍ ഓണം ഒരു ഹൈന്ദവാഘോഷമോ?

ഓണത്തിന്റെ പിന്നിലെ മിത്തുകള്‍ക്ക്‌ ഹൈന്ദവവിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്‌. അത്തരത്തില്‍ അതൊരു ഹൈന്ദവാഘോഷം തന്നെയായിരുന്നു. എന്നാല്‍ മതജാതീയ ചിന്തകള്‍ക്കപ്പുറത്തേക്ക്‌ ഓണത്തിന്റെ ഐതീഹത്തെ വളര്‍ത്തിയെടുക്കാനും അത്‌ മൊത്തം കേരളീയരുടെ മതാതീത ആഘോഷമാക്കി മാറ്റാനും നമുക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണാഘോഷപരിപാടികള്‍ക്കിടയില്‍ ഹൈന്ദവബിംബങ്ങള്‍ തിരുകിക്കേറ്റി ഓണത്തെ ഹൈന്ദവവത്‌കരിക്കാനുള്ള ഒരു ശ്രമം നടക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്‌ ഞാന്‍ ഈ ബൂലോകത്തേക്ക്‌ കടന്നു വന്നതുതന്നെ. അതിന്‌ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്‌തു.
അപ്പറഞ്ഞത്‌ നാട്ടില്‍ മനപ്പൂര്‍വ്വമായി നടക്കുന്ന ഹൈന്ദവവത്‌കരണത്തെക്കുറിച്ചാണ്‌. എന്നാല്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ എല്ലാം കണ്ടാസ്വദിച്ചു കഴിഞ്ഞപ്പോള്‍ ഒരോ സാധാരണ മലയാളിയും അവന്റെ മനസ്സുകൊണ്ട്‌ ഓണത്തെ ഹിന്ദുക്കള്‍ക്കായി വിട്ടുകൊടുത്തെന്നൊരു തോന്നലാണ്‌ എനിക്കുണ്ടായത്‌. പ്രത്യേകിച്ച്‌ ഗള്‍ഫില്‍. കമ്പിനികളുടെ അക്കോമഡേഷനുകളിലും സുഹൃത്‌വലയങ്ങളിലും ഒരു പതിവുണ്ട്‌. ബക്രീദിന്‌ എല്ലാവരും ഒരു മുസ്ലീം സുഹൃത്തിന്റെ ഭവനത്തില്‍ ഒത്തുകൂടുന്നു. അന്നവന്റെ പാര്‍ട്ടി. അക്കോമഡേഷനാണെങ്കില്‍ മുസ്ലീം സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്ക്‌ പാര്‍ട്ടി. അതുപോലെ തന്നെ ക്രിസ്‌ത്യന്‍ സുഹൃത്തുക്കള്‍ ക്രിസ്‌തുമസിന്‌. അതിനൊക്കെ ബദലായി ഹിന്ദുക്കള്‍ക്ക്‌ പാര്‍ട്ടി നടത്താന്‍ അവസരമായി വിട്ടുകൊടുക്കുന്നത്‌ ഓണമാണ്‌. മിക്ക നാനാജാതി സൗഹൃദവലയങ്ങളിലും ഇന്ന് ഓണം ആഘോഷിപ്പിക്കേണ്ട ചുമതല ഹിന്ദു സുഹൃത്തിന്റേതയിരിക്കുന്നു. ഓഫീസുകളില്‍ ഓണസദ്യ വരുത്തേണ്ടത്‌ ഹിന്ദു സഹപ്രവര്‍ത്തകന്റേതാകുന്നു. രാത്രിപ്പാര്‍ട്ടികള്‍ ഹിന്ദുതൊഴിലാളികളുടെ ഉത്തരവാദിത്വമായിരിക്കുന്നു.
വിഷുവും ദീപാവലിയും ശ്രീകൃഷ്ണജയന്തിയും അങ്ങനെ നൂറായിരത്തിയെട്ട്‌ ആഘോഷങ്ങളും ബാക്കിയുള്ളപ്പോള്‍ എന്തിനാണ്‌ നമ്മള്‍ ഒരു ഹിന്ദുവിനെക്കൊണ്ട്‌ അവന്‍ ഹിന്ദുവാണന്നതിന്റെ പേരില്‍ ഓണത്തില്‍ സദ്യ ഒരുക്കിപ്പിക്കുന്നത്‌..? മറ്റ്‌ മതസ്ഥരെല്ലാം അവരവരുടെ വീടുകള്‍ ഇന്നും ഓണമൊരുങ്ങാറുണ്ടെങ്കിലും ഓണമൊരുക്കേണ്ട പൊതു ചുമതല ഒരു ഹിന്ദുവിന്റേതാണെന്ന ബോധം എങ്ങനെ വന്നുഭവിച്ചു. നമ്മുടെ സമൂഹത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന ഒരു രാസമാറ്റം നാം അറിയാതെ പോകുന്നതാണോ? നമ്മളോരോരുത്തരും ഹിന്ദുവാണെന്നതിന്റെ പേരില്‍ ഓണം ഒരുങ്ങിയും ഹിന്ദുവല്ലന്നതിന്റെ പേരില്‍ ഓണത്തില്‍ നിന്ന് വിട്ടുനിന്നും അതിന്റെ ഭാഗവാക്കാകുകയാണോ? ഇങ്ങനെപോയാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഓണം ഒരു പൊതു ആഘോഷമല്ലാതായി മാറുമോ?

11 comments:

  1. ഞാന്‍ എന്തു പറയന്നാണ്‌........ ഞാന്‍ ഇവിനെ എന്തു വിളിക്കും? വാമനന്‍ ക്രിസ്തുമതത്തില്‍ ജനിച്ചവനായിരുന്നോ? വിഷ്‌ണു ഭഗവാനെ നിങ്ങളായിരുന്നോ മാമോദിസം നടത്തിയത്‌? കഷ്ടം!.. പിന്നെ ഒരു മതത്തിണ്റ്റെയും വിശ്വാസം നശിപ്പികാന്‍ നിങ്ങള്‍ക്കാവില്ല. പ്ളീസ്‌ ...ഇനി ഇങ്ങിനെ വിവരകേട്‌ കാണിക്കല്ലേ.. ഇനി ഞാന്‍ കൂടുതല്‍ എഴുതിയാല്‍ അത്‌ നിങ്ങള്‍ക്ക്‌ ...നാണമില്ലാത്തവന്‌---- ഒരു തണലാവും.. (വിട്ട ഭാഗം നീ പൂരിപ്പിച്ചാല്‍ മതി) പിന്നെ ഹൈന്ദവണ്റ്റെ മുകളില്‍ കുതിരകയറ്റം അവസാനിപ്പിക്കുക. നിങ്ങള്‍ എന്നെ ഒരു കമ്യുണലിസ്റ്റാക്കരുത്‌...

    ReplyDelete
  2. ബെന്യാമിന്‍ : ഓണത്തിന്റെ മതേതര സ്വഭാവം ഇല്ലാതാവുന്നുണ്ടെങ്കില്‍ അതിനുത്തരം പറയേണ്ടതു പുതിയ ചാന്നല്‍ സംസ്കാരമാണ്. ഈ ചാന്നലുകള്‍ വേണ്ടാട്ടിടത്തൊക്കെ ചില ചിഹ്നങ്ങള്‍ പ്രതിഷ്ടിക്കുന്നത്, അറിഞ്ഞു തന്നെ യായിരിക്കണം. ദു:ഖമില്ല, പുതിയ ഒരു തലമുറയില്‍ എനിക്കു വിശ്വാസമുണ്ട് - ഓണം -ആരുടേതുമല്ലാത്ത -ദുബായ് ഫെസ്റ്റിവല്‍ പോലെ പൂര്‍ണ്ണമായും കയ്യില്‍ നിന്നു വിടുന്ന കാലം വിദൂരമല്ല.

    ReplyDelete
  3. ഒരുപാടു പറയാനുള്ള വിഷയമാണ്. മനോവിഷമമുണ്ടാക്കുന്ന പലതും ഓര്‍മ്മിക്കേണ്ടിവരുമെന്നതുകൊണ്ട്‌ മനപ്പുര്‍വ്വം വിട്ടു നില്‍ക്കുകയാണ്. ഒരു പൊതു സംസ്കാരത്തിന്റെ ഭാഗമെന്നു വിശ്വസിച്ചിരുന്നു പലതും “അതു നിങ്ങളുടെ മതത്തിന്റെയല്ലേ?” എന്ന ചോദ്യത്തോടെ മാറ്റി നിര്‍ത്തപ്പെടുന്നതു കാണുമ്പോള്‍ ഒരു ഹിന്ദുവിനുണ്ടാകുന്ന മനോവിഷമം പെട്ടെന്നു വര്‍ണ്ണിക്കത്തക്കതല്ല എന്നു മാത്രം പറയാം. ഉത്ഘാടനവേദികളില്‍ നിലവിളക്കു കത്തിക്കേണ്ടി വരുന്ന സമയത്തെ നാടകങ്ങള്‍ ഒരു ഉദാഹരണം. ആരും കത്തിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. പക്ഷേ ബഹുമുഖ, ബഹുസ്വര സംസ്കാരം ശീലിച്ചൊരു ജനതയ്ക്ക്‌ “അതു പറ്റില്ല“ എന്നു കേള്‍ക്കുമ്പോളുണ്ടാകുന്ന അമ്പരപ്പും വിഷമവും തന്നെ. സാരമില്ല. ശീലമായിത്തുടങ്ങിയിട്ടുണ്ട്‌. ഇതൊരു പരാതിപ്പെടലല്ല.

    ഓണത്തില്‍ നിന്നു കൂടി ആളുകള്‍ മാറി നിന്നു തുടങ്ങിയാല്‍ അത്‌ അങ്ങേയറ്റം വ്യസനമുണ്ടാക്കും. വ്യാകുലതകള്‍ പങ്കു വച്ചതിനു നന്ദി.

    ReplyDelete
  4. മഹാബലിയുടെ മുതുമുത്തച്ഛന്‍ ബ്രാഹ്മണനായ കശ്യപനല്ലേ.മഹാബലിയുടെ ഗുരു ബ്രാഹ്മണനായ ശുക്രാചാര്യനല്ലേ?സവര്‍ണ്ണര്‍ക്കു മാത്രം വിധിച്ചിട്ടുള്ള വൈദിക യാഗവും യജ്ഞവും ചെയ്യുന്ന പൂണൂലിട്ട സവര്‍ണ്ണ ഹിന്ദുവാണ് മഹാബലി. ഈ മഹാബലിയെ എതിരേല്‍ക്കുന്ന ഓണം എന്തിനു മറ്റു മതക്കാര്‍ ആഘോഷിക്കണം?

    ReplyDelete
  5. ചരിത്രത്തെ നക്കികൊന്നും വ്യഭിചരിച്ചു കാലം കടന്നുപോകുമ്പോള്‍ ഒരു ഓണത്തിണ്റ്റെ പേര്‍പറഞ്ഞു അതിണ്റ്റെ പേറ്റണ്റ്റ്‌ കൈവശപെടുത്തുവാന്‍ ശ്രമിക്കുന്ന വിദേശ ക്രിസ്ത്യന്‍ ലോബിയുടെ കേരള ഘടക പ്രെസിഡെണ്റ്റാണ്‌ ഈ എഴുത്തുകാരന്‍ എന്നു തോന്നിപോവും ഓണം ഹൈന്ദവണ്റ്റെത്തന്നെയായിരിക്കട്ടെ. നമ്മുക്കും കൂടെ ആഘോഷിക്കാം

    ReplyDelete
  6. റിച്ചാര്‍ഡ്‌ നാസിലാണ്‌ . താരം നൈസ്‌ കണ്‍ക്രാജുലേഷന്‍

    ReplyDelete
  7. Nice Richard great work

    ReplyDelete
  8. നല്ല മറുപടി റിച്ചാര്‍ഡ്‌ ഒരായിരം നന്ദി മനുഷ്യത്തമുള്ളവര്‍ മരിച്ചിട്ടില്ല എന്ന സന്തോഷവും ഒരായിരം നന്ദി പിന്നെ മലയാളം ഫോര്‍മാട്ട്‌ ശ്രദ്ധിക്കുക-------------- . ദീപ്തി. ദുബായ്‌

    ReplyDelete
  9. റിചാര്‍ഡ്‌ നാസിലിനേക്കാള്‍ നല്ല മറുപടി തരാന്‍ എനിക്കു പറ്റില്ല എങ്കിലും പറയുകയാണ്‌ ഓണം ന്യൂനപക്ഷത്തിനു അവകാശമുള്ളതാണ്‌ പക്ഷേ ഓണ ( RIGHTS)ഹൈന്ദവരുടെതായിരിക്കും

    ReplyDelete
  10. ഓണം - ഒരു മതേതര അല്ലെങ്കില്‍ സര്‍വ്വ മത ആഘോഷമായിട്ടാണ് അറിയപ്പെടുന്നത്. മാത്രമല്ല - അത് കേരളത്തിന്റെ ദേശീയാഘോഷമായും - കൊയ്ത്തുത്സവമായും കൊണ്ടാടുന്നു.

    പക്ഷെ, ഈ ഓണത്തിന് ഏതെങ്കിലും മതവുമായി ബന്ധമുണ്ടെങ്കില്‍ അത് ഹിന്ദു മതവുമായി മാത്രമാണ്. അപ്പോള്‍ അത് മറ്റ് സഹ സമുദായക്കാരേക്കാള്‍ ആഘോഷിക്കേണ്ടത് ഹിന്ദുക്കള്‍ തന്നെ. എന്നു കരുതി അഹിന്ദുക്കള്‍ അതിനെ ആഘോഷിക്കാറില്ല എന്നര്‍ഥമില്ല. മലബാറിനെ അപേക്ഷിച്ച് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഓണം എന്നും ഒരു ദേശീയാഘോഷം തന്നെ. അതിനെ കുത്തകവല്‍ക്കരിക്കാന്‍ ശ്രമിക്കേണ്ടതില്ല.

    പക്ഷെ, ഒരു യഥാര്‍ഥ മുസ്ലിം വിശ്വാസിക്ക് അതില്‍ പങ്കെടുക്കുന്നതില്‍ ചില നിബന്ധനകള്‍ ഉണ്ടെന്നാണ് എന്റെ അഭിപ്രായം. കാരണം, തികച്ചും അസംഭവ്യമെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്ന ഒരു ഐതിഹ്യം മാത്രമാണ് ഈ ഓണത്തിന്റെ കാതല്‍. മറിച്ച് ഇത് ഒരു മതസൌഹാര്‍ദ്ദത്തിന് സഹായകമാവുമെങ്കില്‍ അനുകൂലിക്കുക എന്നത് ആവശ്യമാണു താനും. ഇത് എന്റെ മാത്രം അഭിപ്രായം.

    ReplyDelete
  11. ബെന്യാമിന്‍ പറഞ്ഞ കാര്യങള്‍ ശരിയായ അര്‍തഃത്തിലെടുക്കാതെ വെറുതെ ഉറഞ്ഞു തുള്ളുന്ന കോമരങള്‍ ആവരുത്. മിനിമം അത്രയെങ്കിലും ചെയ്യുക. ജാതി മതം വിഷയങള്‍, തൊട്ടാല്‍ പൊള്ളുന്നവ മാത്രമായിത്തീറ്ന്നിരിക്കുന്നു, എന്നതിന്‍ അടിവരയിടും അവ. ഓണത്തിണ്റ്റെ ഒരു തരത്തിലുള്ള പേറ്റന്റ്വല്‍ക്കരണത്തെപ്പറ്റി ഒന്നു ടച്ച് ചെയ്തതെയുള്ളൂ.. കിട്ടി അയാള്‍ക്ക് നാലഞു കുത്ത്.. കദയറിഞ്ഞവനും അറിയാത്തവനും കൊടുത്തു..

    എന്റെ നോട്ടത്തില്‍, ഹൈന്ദവസംസ്കാരത്തില്‍ അധിഷ്ടിതമായ ആഖോഷം തന്നെയാണ്‍ ഓണം.നമ്മുടെ ദേശീയാഖോഷം, കേരളീയര്‍ ഒരേ മനസ്സോടെ... എന്നൊക്കെ പറയുന്നത്, നമ്മുടെ കപട രാജഭക്തി മാത്രമാണ്‍. പക്ഷെ, വൈരുധ്ദ്യങ്ങളേറെയുള്ള നമ്മുടെ സമൂഹത്തില്‍, സമാനതകള്‍ക്കും ഒത്തൊരുമക്കും വേണ്ടി ഇങനെയൊന്നു ചൊല്ലിയെടുക്കപ്പെട്ടതിണ്ടെ ഉദ്ധേശശുദ്ധി ചോദ്യം ചെയ്യേണ്ടതില്ലതന്നെ. ഇതരമതസ്തര്‍ ഓണത്തെ അനുഭാവപൂറ്വം നോക്കിക്കാണുന്നതും ഈ ചൊല്ലിപ്പടിക്കലിന്ടെ നല്ല റിസല്‍റ്റ് തന്നെയാണു.

    അതുകൊണ്ട് മാവേലിയെ നമുക്ക് വരവേല്‍ക്കാം.ഒരു നല്ലതിനു വേണ്ടി.. മനപൂര്‍വ്വമായ ബിംബവല്‍ക്കരണത്തെ എതിര്‍ക്കാം.. തീര്‍ചയായും നല്ലതിനു വേണ്ടി തന്നെ..

    (സ്പെല്ലിങ് മിസ്റ്റേക്കുകള്‍ക്ക് പൊറുക്കുക)

    ReplyDelete