സുരേഷ് ഗോപി ഇവിടെ ഒരു പ്രതീകം മാത്രമാണ്. പക്ഷേ ഇവിടെ സുരേഷ് ഗോപിയെത്തന്നെ ഈ വിഷയത്തിന് തിരഞ്ഞെടുത്തതിന് കാരണം ,അദ്ദേഹം ഇതര സിനിമാനടന്മാരില് നിന്നും വ്യത്യസ്തനായി സാമൂഹിക പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുവാന്‍ താത്പര്യം കാണിക്കുന്നവനും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൊള്ളാമെന്ന് അതിയായ മോഹമുള്ളവനും ആയതുകൊണ്ടു കൂടിയാണ്.
കേരളം അതിന്റെ അന്‍പതാം രൂപീകരണവര്‍ഷം ആഘോഷിക്കുന്ന അല്ലെങ്കില്‍ ആഘോഷിച്ചുകഴിഞ്ഞ ഈ വേളയില്‍ നാം കേരളത്തിന്റെ വളര്‍ച്ചയും വിളര്‍ച്ചയും പലതലങ്ങളില്‍ നിന്ന് ചര്‍ച്ച ചെയ്യുകയുണ്ടായല്ലോ. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഒന്നും മനഃപൂര്‍വ്വമായോ അല്ലാതെയോ നാം ആരും ശ്രദ്ധിക്കതെപോയ ഒരു വിഷയമാണ്, കുടുംബാസൂത്രണവിഷയത്തില്‍ നമുക്കുള്ള പിന്നോട്ടു പോക്ക്!!.
കേരളം രൂപംകൊള്ളുന്ന കാലത്തെ തലമുറ ഒരു ആദര്‍ശം പോലെ കൊണ്ടാടിയ ഒരു വിഷയമായിരുന്നു കുടുംബാസൂത്രണം. അന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയ 'നാം രണ്ട് നമുക്കു രണ്ട്' എന്ന കാമ്പയിന് കേരളത്തിലെ വിദ്യാഭ്യാസമുള്ള എല്ലാ ജനങ്ങള്‍ക്കും ഒരാവേശമായിരുന്നു. പിന്നീട് അത് കൂറേക്കൂടി പരിഷ്കരിച്ച് 'നാം ഒന്ന് നമുക്കൊന്ന്' എന്നായി മാറി. അപ്പോഴും കേരളത്തിലെ ജനങ്ങള്‍ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ ഫലമാണ് ഇന്നത്തെ കേരളത്തിന്റെ കുറഞ്ഞ ജനസംഖ്യാവര്‍ദ്ധനവ്.
പക്ഷേ ഇടയ്ക്ക് എവിടെവച്ചോ മറ്റു പലതും എന്നപോലെ നാം ഇതും വഴിയിലെവിടെയോ ഉപേക്ഷിച്ചപോലെ. സത്യം ആദ്യം ഉപേക്ഷിച്ചത് സര്‍ക്കാര്‍ തന്നെയാണ്. അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. (അവര്‍ക്കത് പല ന്യൂനപക്ഷതാത്പര്യങ്ങളും സംരക്ഷിക്കുക എന്നൊരു സ്ഥാപിത താത്പര്യത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം) അതിന്റെ പിന്നാലെ ഓരോ ജനവിഭാഗങ്ങളായി അത് ഉപേക്ഷിക്കുന്ന കാഴ്ചയാണ് നാം സൂക്ഷ്മമായി വീക്ഷിച്ചാല്‍ കാണാനാവുന്നത്. ഇന്ന് ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റിലെ പഴഞ്ചന്‍ ബോര്‍ഡില്‍ മാത്രമാവും അങ്ങനെയൊരു ആഹ്വാനമുള്ളത്.
പുതിയ തലമുറയിലെ ദമ്പതികളില്‍ രണ്ടലധികം കുട്ടികള്‍ എന്നത് സര്‍വ്വസാധാരണമായി വരുകയാണ്. പ്രത്യേകിച്ചും പ്രവാസികളുടെ ഇടയില്‍. അതിനവര്‍ നിരത്തുന്ന കാരണങ്ങള്‍ പലതാണ്. 1. പണ്ടത്തെ പട്ടിണി കാരണമാണ് ജനങ്ങള്‍ രണ്ടു കുട്ടികളിലേക്ക് തിരിഞ്ഞത് എന്ന് അവരില്‍ ഒരു കൂട്ടര് വിശ്വസിക്കുന്നു( ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധനവ് ഒന്നും അവര്‍ക്ക് ബാധകമല്ല) ഇന്ന് പട്ടിണിയൊക്കെ ഒഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂടുതലാവാം എന്ന് അവര്‍ വിചാരിക്കുന്നു. 2. അണു കുടുംബത്തിലുള്ള വിശ്വാസത്തകര്‍ച്ച ( പക്ഷേ പുതിയ വലിയ 'ഫാമിലി'യും പ്രായമായ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒഴിവാക്കി വലിയ അണുക്കളായിത്തന്നെയാണ് ജീവിക്കുന്നത് എന്ന് കാണാം) 3. അബദ്ധത്തില്‍ സംഭവിക്കുന്നത് (പിന്നതിനെ കളയാന്‍ ഗള്‍ഫിലും മറ്റും മാര്‍ഗ്ഗങ്ങളില്ലാത്തതിന്റെ അഭാവം.)
എന്നാല്‍ ഞാനിതിനെ സമൂഹത്തിലേക്ക് മതത്തിന്റെ മടങ്ങിവരവിന്റെ ഭാഗമായാണ് കാണുന്നത്. മിക്ക മുസ്ലീം തീക്ഷ്ണവാദികളും കത്തോലിക്ക പോലുള്ള ക്രിസ്ത്യന്‍ സഭകളും ഗര്‍ഭഛിദ്രത്തെയും ഗര്‍ഭനിരോധന ഉപാധികളെയും അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല അത് ദൈവവിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്നു. അതിലൂടെ തങ്ങളുടെ മതവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സന്തതികളെ സമ്മാനിക്കാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തെയും സാമൂഹിക വിപത്തിനെയും ഒന്നായി കാണാതെ തങ്ങളുടെ മാത്രം ഇംഗിതത്തിന് അനുസരിച്ച് ജീവിതം ക്രമീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മത വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മകുടോദാഹരണമാണിത്.
സത്യത്തില്‍ ഇന്ന് ഇന്ത്യനേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നുതന്നെയാണ് ജനസംഖ്യാവര്‍ദ്ധനവ്. മതപ്രീണനത്തിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വടക്കേ ഇന്ത്യയില്‍ അത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല (അടിയന്താരാവസ്ഥകാലത്തെ പ്രവര്‍ത്തികള്‍ കൂനിന്മേല് കുരു ആവുകയും ചെയ്തു) ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കേരളത്തില്‍ അത് ശക്തമായി നടപ്പിലാക്കുകയും ജനങ്ങള്‍ അതിനെ ഒരു കരുത്തായി അംഗീകരിക്കുകയും ചെയ്തിരുന്നു. മറ്റുപലതും പോലെ ഇതും കേരളത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത് ഇടതുപക്ഷത്തിന്റെ അപചയത്തിന്റെ ഭാഗമായി വേണം കാണാന്‍. അവരുടെ വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള പല 'അയവു' നയങ്ങളും കേരളത്തിലെ പല സാമൂഹിക പരിഷ്കരണങ്ങളെയും പിന്നോട്ടടിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലിതാ കുടുംബാസൂത്രണവും..! സമുഹത്തില്‍ ഒരു മാതൃകാപുരുഷനാവാന്‍ യത്നിക്കുന്ന സുരേഷ് ഗോപിയ്ക്ക് അഞ്ചു മക്കളാണുള്ളത്. അതില്‍ നമുക്കാര്‍ക്കും ഒരു വൈക്ലബ്യവും തോന്നുന്നില്ല എന്നിടത്താണ് നാം പിന്നോട്ടുപോയ പോക്ക് മനസ്സിലാവുന്നത്. നിങ്ങള്‍ക്കെത്ര മക്കള്‍ വേണെമെന്നാണാഗ്രഹം..?!!
Sunday, December 17, 2006
Subscribe to:
Posts (Atom)