ജീവിതാവസ്ഥകളെ സംബന്ധിച്ച് നാമൊക്കെ ഒന്നാന്തരം വരയന്‍ കുതിരകളാണ്. എന്റെ വെളുത്ത മേനിയില്‍ ഇത്രയധികം കറുത്തവരകള്‍ വന്നുപെട്ടല്ലോ എന്ന് വ്യാകുലപ്പെടുന്നതോ എന്റെ കറുത്ത മേനിയില്‍ ഇത്രയെങ്കിലും വെളുത്ത വരകള്‍ വീണുകിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതോ ആയ വരയന്‍ കുതിരകള്‍..!
പത്തനംതിട്ടജില്ലയിലെ കുളനട സ്വദേശി. ആനുകാലികങ്ങളില്‍ കഥകളും കുറിപ്പുകളും എഴുതുന്നു. യുത്തനേസിയ, ഇരുണ്ട വനസ്ഥലികള്‍, അബീശഗിന്, പെണ് മാറാട്ടം, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, ആടുജീവിതം, എന്നിവ കൃതികള്‍...