Saturday, October 21, 2006

ശ്രീവിദ്യയും 'ഭാവന'യ്‌ക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികളും.

അന്തരിച്ച നടി ശ്രീവിദ്യയുടെയും ചെറുപ്പക്കാരുടെ സ്വപ്‌ന നായിക ഭാവനയുടെയും അഭിനയ രീതികളെ വിലയിരുത്തുന്ന ഒരു ലേഖനമല്ല ഇത്‌. പക്ഷേ ഇവര്‍ രണ്ടുപേരും മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തില്‍ എങ്ങനെയുള്ള സ്വാധീനമാണ്‌ ചെലുത്തിയിരുന്നത്‌ എന്നൊരന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്‌. ശ്രീവിദ്യയുടെ മൃതശരീരം അവസാനമായി ഒരുനോക്കു കാണാന്‍ ഇടിച്ചുകയറിയ ജനക്കൂട്ടത്തെക്കണ്ടപ്പോഴാണ്‌ ഇങ്ങനെയൊരു വിചാരമുണ്ടായത്‌. നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, അവിടെ വന്നവരില്‍ 99.9 ശതമാനവും സ്‌ത്രീകള്‍ ആയിരുന്നു. സത്യത്തില്‍ ഒരു പെണ്‍നടി അന്തരിക്കുമ്പോള്‍ അവിടെ വരേണ്ടത്‌ സ്വഭാവികമായും അവരുടെ ആണ്‍ ആരാധകരാണ്‌. അതായത്‌ ശ്രീവിദ്യയ്ക്ക്‌ നമ്മള്‍ വിചാരിച്ചിരുന്നതിനു വിപരീതമായി ആണാരാധകരെക്കാള്‍ പെണ്ണാരാധകരായിരുന്നു കൂടുതല്‍ എന്നുതെളിയുന്നു. ചെറുപ്പക്കാരൊന്നും ആ വഴിക്ക്‌ തിരിഞ്ഞു നോക്കിയതുകൂടിയില്ല എന്നതില്‍ നിന്നും അവര്‍ക്കിടയിലെ ശ്രീവിദ്യയുടെ അസ്വീകാര്യത തെളിയുന്നു (അഭിനയത്തോടുള്ള ആരാധനയല്ല, സൗന്ദര്യത്തോടുള്ള ആരാധനയാണ്‌ ഇവിടെ പറയുന്നത്‌, പലപ്പോഴും തള്ളിക്കയറ്റം സൃഷ്ടിക്കുന്നത്‌ ഈ ആരാധന മാത്രമാണ്‌)
ശ്രീവിദ്യയുടെ ശരീരസൗന്ദര്യം മലയാളിയുടെ തനത്‌ രൂപലാവണ്യ സങ്കല്‌പത്തിന്റെ വാര്‍പ്പ്‌ രൂപമായിരുന്നു. ഉയര്‍ന്ന നിതംബവും ഉയര്‍ന്ന മാറിടവും മാംസളമേനിയും സൗന്ദര്യത്തിന്റെ ഉത്തമരൂപമായി മലയാളി കരുതിയിരുന്നു. ഇങ്ങനെയല്ലാത്തെ സ്‌ത്രീരൂപങ്ങളെ എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കലും സൗന്ദര്യവതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴും കേരളത്തിലെ ഒട്ടുമുക്കാലും എല്ലാ സ്‌ത്രീകളുടെയും സൗന്ദര്യസങ്കല്‌പവും ഇതുതന്നെയാണ്‌ എന്നാണ്‌ ശ്രീവിദ്യയോടുണ്ടായിരുന്ന ഈ ആരാധനയും ഒടുവിലത്തെ ഈ തള്ളിക്കയറ്റവും തെളിയിക്കുന്നത്‌. അതായത്‌ മിക്കവാറും എല്ലാ സ്‌ത്രീകളും ശ്രീവിദ്യയുടെ രൂപലാവണ്യം കിട്ടാന്‍ രഹസ്യത്തില്‍ കൊതിക്കുന്നവരാണ്‌ എന്നര്‍ത്ഥം. പിന്നെന്തുകൊണ്ട്‌ കേരളത്തിലെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമനവും ഇപ്പോള്‍ 'ഭാവന'യ്ക്ക്‌ പഠിക്കുന്നവരായി..?
ഇനി പുരുഷന്മാരിലേക്കു വരാം. പ്രത്യേകിച്ച്‌ ചെറുപ്പക്കാരിലേക്ക്‌. അവര്‍ക്ക്‌ ശ്രീവിദ്യയുടെ രൂപലാവണ്യം അത്ര പഥ്യമായിരുന്നില്ല എന്ന് ഈ മരണസമയം തെളിയിക്കുന്നു. അവരുടെ സങ്കല്‌പം തീര്‍ച്ചയായും ഭാവനയാണ്‌. നിതംബവും മാറിടവും ഒന്നുമില്ലാത്ത ഒരു കോലുരൂപം. ശരീരത്തില്‍ മാംസത്തിന്റെ ഒരു തുണ്ടു വളര്‍ച്ചപോലും പുരുഷസങ്കല്‌പം അനുവദിക്കുന്നില്ല. കുറച്ചുകാലം മുന്‍പ്‌ ഒരു വനിതാമസിക മലയാളത്തിലെ ഏറ്റവും സെക്‌സിയായ സ്‌ത്രീയെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ - ശ്രീവിദ്യയുടെ പുതുരൂപമായ മീരജാസ്‌മിനെ പിന്തള്ളി മറ്റൊരു 'ഭാവനാ'രൂപമായ നയന്‍ താരയെയാണ്‌ കേരളത്തിലെ പുരുഷന്മാര്‍ തിരഞ്ഞെടുത്തത്‌ എന്നത്‌ എന്റെ വാദം സാധൂകരിക്കുന്നുണ്ട്‌.
അതായത്‌ കേരളത്തിലെ പെണ്‍കുട്ടികള്‍ നമ്മുടെ തനത്‌ സ്‌ത്രീ സൗന്ദര്യസങ്കല്‌പത്തെ ഇപ്പോഴും ആരാധിക്കുന്നു. അങ്ങനെയാവാന്‍ രഹസ്യത്തില്‍ മോഹിക്കുന്നു. എന്നാല്‍ പുരുഷസങ്കല്‌പം വേറെ ആയതു കാരണം അവരെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി മാത്രം തങ്ങളുടെ ഇംഗിതത്തിന്‌ വിരുദ്ധമായി പട്ടിണികിടന്ന് 'ഭാവന'യാകുന്നു. പക്ഷേ ഇതു പറഞ്ഞാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ സമ്മതിക്കില്ല. അവര്‍ ഭാവനയ്ക്കുവേണ്ടി അക്ഷീണം വാദിക്കും. ശ്രീവിദ്യയെയും മീരാജാസ്‌മിനെയും അവര്‍ തള്ളിക്കളയും. കാരണം തങ്ങളുടെ സ്വപ്‌നത്തെപ്പോലും മറികടന്നുകൊണ്ട്‌ പുരുഷസൗന്ദര്യസങ്കല്‌പം തങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് അവര്‍ അറിയുന്നതേയില്ല. എന്തിന്‌ മലയാളി പെണ്‍കുട്ടികളെപ്പറ്റി മാത്രം പറയുന്നു. ലോകത്തെവിടെയും ഉള്ള പെണ്‍കുട്ടികളുടെ സ്ഥിതി ഇതല്ലേ..? അല്ലെങ്കില്‍ പറയൂ, ഐശ്വര്യാ റായ്‌യെ ലോകസുന്ദരിയാക്കിയത്‌ ആരുടെ സങ്കല്‌പം..?!!

50 comments:

ബെന്യാമിന്‍ said...

ശ്രീവിദ്യയുടെ ശരീരസൗന്ദര്യം മലയാളിയുടെ തനത്‌ രൂപലാവണ്യ സങ്കല്‌പത്തിന്റെ വാര്‍പ്പ്‌ രൂപമായിരുന്നു. ഉയര്‍ന്ന നിതംബവും ഉയര്‍ന്ന മാറിടവും മാംസളമേനിയും സൗന്ദര്യത്തിന്റെ ഉത്തമരൂപമായി മലയാളി കരുതിയിരുന്നു. ഇങ്ങനെയല്ലാത്തെ സ്‌ത്രീരൂപങ്ങളെ എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കലും സൗന്ദര്യവതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ശ്രീവിദ്യയും 'ഭാവന'യ്‌ക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികളും.

rose said...

thankaludea abhipraayathode yOjikkunnnu. sreevidyayudea saundaryathe vikrathamaakiyathe mimikri kalaakaaranmar ennaperil ariyapedunna oru kootam kolakaranmaaranne.

athulaya abhinethrike asrupooja

പി. ശിവപ്രസാദ് said...

ബെന്യാമിന്റേതാണല്ലോ ലേഖനം എന്നതുകൊണ്ട്‌ ആവര്‍ത്തിച്ച്‌ വായിച്ചുനോക്കി; എവിടെയാണ്‌ എനിക്ക്‌ മനസ്സിലാവാത്ത ആ'ലാവണ്യ നിയമം' കിടക്കുന്നതെന്ന്‌. എന്റെ ആസ്വാദനത്തിന്റെ പരിമിതിയോ ശക്തമായ വിയോജിപ്പോ... അറിയില്ല! മലയാളിയുടെ സ്ത്രീസങ്കല്‍പ്പത്തിന്റെ സൗന്ദര്യമാതൃക ഒരൊറ്റ അച്ചിലിട്ട്‌ വാര്‍ത്തതാണെന്ന്‌ എങ്ങനെ സ്ഥാപിക്കാന്‍ കഴിയും? ഞാനും ബെന്യാമിനും മതിയല്ലോ രണ്ട്‌ ഉദാഹരണങ്ങള്‍. അടുത്ത പുരുഷ-സ്ത്രീ സൗഹൃദങ്ങളില്‍ ഒന്ന്‌ മെല്ലെ അന്വേഷിച്ചാല്‍ ഒന്നിനൊന്നു വ്യത്യസ്തമായ അഭിപ്രായമായിരിക്കും കിട്ടുക. ശ്രീവിദ്യയുടെ ശരീരശാസ്ത്രമല്ല, മറിച്ച്‌ അവരിലെ അഭിനേത്രിയോടുള്ള ആരാധന തന്നെയാണ്‌, അവരെ സ്വന്തം കുടുംബാംഗമായി വലിയൊരു ശതമാനം വീട്ടമ്മമാരും കരുതുന്നതിന്റെ കാരണം. രണ്ടുമൂന്ന്‌ വര്‍ഷമായി സായന്തനങ്ങളില്‍ അവര്‍ അഭിനയിക്കുന്ന സീരിയലുകള്‍ മുടങ്ങാതെ കാണുന്ന.. (ഇത്‌ ചിലപ്പോള്‍ 'ചീപ്‌ സെന്റിമെന്‍സ്‌' ആവാം) സ്ത്രീകള്‍ക്ക്‌ അവരോടുള്ളത്‌ 'ഏറെ ആര്‍ദ്രമായ' സമീപനം തന്നെയെന്ന്‌ എനിക്ക്‌ തോന്നുന്നു. അപ്രതീക്ഷിതമായ ആ മരണം സ്ഥിരം റ്റി. വി.- കാഴ്ച്ചക്കാരല്ലാത്ത എനിക്കും എന്റെ ജീവിത പങ്കാളിക്കും ഒരു നൊമ്പരമായത്‌ തുറന്ന്‌ സമ്മതിക്കാന്‍ ലജ്ജയില്ല. അതിനുപിന്നില്‍ 'സൗന്ദര്യ സങ്കല്‍പ്പത്തിന്റെ വൈരുധ്യാത്മക ഭൗതികവാദം' ഒന്നുമില്ല. എന്റെ പരിചയത്തിലുള്ള പലര്‍ക്കും ഇതേ അഭിമതമാണുള്ളത്‌.

ജഡം ഒരുനോക്ക്‌ കാണാനെത്തിയവരില്‍ 99 ശതമാനം സ്ത്രീകള്‍ ആയിരുന്നു എന്ന വാദം സരിയാണെങ്കില്‍, അതിന്റെ മനഃശാസ്ത്രം കണ്ടുപിടിക്കാന്‍ പുതിയ 'ഏകകം' അല്ലെങ്കില്‍ 'മനോമാപിനി' വേണ്ടിവരുമെന്ന്‌ തോന്നുന്നു.

Reshma said...

ജീവന്‍ ഉപേക്ഷിച്ചിട്ട് പോയ ശരീരത്തിന്റെ (കലാകാരന്റേതായലും കലകാരിയുടേതായാലും) സൌന്ദര്യം ഒപ്പിയെടുക്കനാണോ മരണവീടുകളില്‍ നമ്മള്‍‍ ഇടിച്ച്കയറുന്നത്?

ബെന്യാമിന്‍ said...

ശിവപ്രസാദ്‌, സ്‌ത്രീകളുടെ സൗന്ദര്യശാസ്‌ത്രത്തെ നിയന്ത്രിക്കുന്നത്‌ പലപ്പോഴും അവരല്ല, പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയാണ്‌ എന്നു സ്ഥാപിക്കാനാണ്‌ ഞാന്‍ ശ്രീവിദ്യയിലൂടെ ശ്രമിച്ചത്‌. അതുകൊണ്ടുതന്നെയാണ്‌ ഒടുവില്‍ ഞാന്‍ ഐശ്വര്യാറായിയെ ഉദാഹരിച്ചതും. പുരുഷന്മാരുടെ തന്നെ സൗന്ദര്യസങ്കല്‌പത്തെ നിയന്ത്രിക്കുന്നതും ആഗോളകുത്തകകള്‍ തന്നെ. അല്ലെങ്കില്‍ മെലിഞ്ഞവള്‍ സുന്ദരി എന്നെ സങ്കല്‌പം എവിടെനിന്നു വരുന്നു..?
രേഷ്‌മാ,
ഒരിക്കലുമല്ല. പക്ഷേ മരിക്കുന്നതിനു മുന്‍പ്‌ അവരില്‍ നമുക്കൊരിഷ്‌ടം ജനിക്കാന്‍ നമ്മുടെ സൗന്ദര്യസങ്കല്‌പങ്ങള്‍ നടന്‍/ നടി എന്നിവരുടെ സൗന്ദര്യവുമായി എത്ര ഇണങ്ങിപ്പോകുന്നു എന്നത്‌ കാരണമാകാറില്ലേ..? തിലകനേക്കാള്‍ കുഞ്ചാക്കോ ബോബനെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്‌..? അഭിനയത്തില്‍ ആരാണ്‌ മികച്ചത്‌. സിനിമാനടനത്തില്‍ ആരാധകരെ നേടിയെടുക്കുന്നതില്‍ സൗന്ദര്യം ഒരു മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്‌. ഇഷ്ടവും ആരാധനയും വേര്‍തിരിച്ചു കാണേണ്ടതുണ്ട്‌. ഇല്ലേ..?

തൊടുപുഴക്കാരന്‍ said...

രണ്ടുകാര്യങ്ങളില്‍ എന്റെ അഭിപ്രായം വ്യത്യസ്തമാണ്.
(1) മരണവീടുകളില്‍ ആളുകള്‍ പോ‍വുന്നത് ഒരിക്കലും ജഡത്തിന്റെ ചന്തം കാണാനല്ല.
(2) ഏഷ്യന്‍ സങ്കല്പത്തില്‍ തീരെ മെലിഞ്ഞ സ്ത്രീരൂപത്തിന് വലിയ സ്വീകാര്യതയില്ലന്നു തോന്നുന്നു.

ഇടങ്ങള്‍|idangal said...

തീര്‍ച്ചയായും സ്ത്രീകളുടെ സൗന്ദര്യശാസ്‌ത്രത്തെ മാത്രമല്ല, സ്ത്രീകളുടെ ഏതാണ്ടെല്ലാം നിയന്ത്രിക്കുന്നത് പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥ തന്നെയാണ്, ലൊകത്തെല്ലായിടത്തും, അതിലാര്‍കെങ്കിലും സംശയമുണ്ടാവാന്‍ ഇടയില്ല, പക്ഷെ അതിനെ സ്ഥാപിക്കാന്‍ ബെന്യാമിന്‍ ഉന്നയിച്ച വാദങ്ങളുടെ ആധികാരികതയില്‍ സംശയം തൊന്നുന്നു,

-അബ്ദു-

ബെന്യാമിന്‍ said...

തൊടുപുഴക്കാരന്റെ ആദ്യവിയോജിപ്പിനുള്ള മറുപടി തൊട്ടു മുന്‍പിലത്തെ കമന്റില്‍ പറഞ്ഞുകഴിഞ്ഞു.
എല്ലാ മരിച്ചവരുടേയും വീട്ടില്‍ ആളുകള്‍ തള്ളിക്കയറുന്നില്ലല്ലോ. ആരാധനകൊണ്ടാണ്‌ തള്ളിക്കയറ്റം ഉണ്ടാകുന്നത്‌. ആ ആരാധയുണ്ടാകുന്നത്‌ മരണദിവസമല്ല, അതിനും എത്രയോ കാലങ്ങള്‍ക്ക്‌ മുന്‍പാണ്‌.
രണ്ടാം വിയോജിപ്പ്‌: എങ്കില്‍പ്പിന്നെ നമ്മുടെ ഹിന്ദിസിനിമകളില്‍ തമിഴ്‌ സിനിമകളില്‍ മലയളം സിനിമയില്‍ തന്നെ ഇത്രയധികം 'ഭാവന' മാര്‍ എങ്ങനെ കടന്നുകൂടി. അഭിനയത്തികവാണോ അവരുടെ ഒക്കെ വിജയത്തിനു കാരണം..?

ബെന്യാമിന്‍ said...

ശരി അബ്‌ദു,
എന്റെ വാദങ്ങള്‍ ആധികാരികമല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ തിരുത്തിപ്പറഞ്ഞാല്‍ അത്‌ ശരിയാകുമോ..? കേരളത്തിലെ നല്ലൊരു ശതമാനം പുരഷന്മാരുടെയും സങ്കല്‌പത്തിലെ സ്‌ത്രിരൂപമായിരുന്നു ശ്രീവിദ്യ. കേരളത്തിലെ പെണ്‍കുട്ടികള്‍ ഭാവനയാകാന്‍ ശ്രമിക്കുന്നത്‌ അവരുടെ സ്വന്തം ഇഷ്ടപ്രകാരവും പുരുഷന്മാരുടെ സങ്കല്‌പത്തെ എതിര്‍ത്തുകൊണ്ടുമാണ്‌. ശരിയാകുമോ..? ശരിയാകുമോ..?

പാര്‍വതി said...

കഷ്ടം ബന്യാമീന്‍, സ്ത്രീയെ ചത്തുകിടന്നാലും ഒരു കഷണം മാംസത്തിന്റെ തൂക്കവും തുടുപ്പുമായി മാത്രം കാണുന്ന ഈ കണ്ണുകളൊക്കെ അളിഞ്ഞു പോയാലെ ഇനി ഈ ലോകത്ത് സൌന്ദര്യം എന്നൊന്ന് ഉണ്ടാ‍വൂ..

ജലപ്രളയമോ അഗ്നിമഴയോ ഉണ്ടാവട്ടെ..

-പാര്‍വതി

കുറുമാന്‍ said...

ബെന്യാമിന്റെ ചിന്താഗതിയോട് ഞാന്‍ യോജിക്കുന്നു, മുഴുവനായില്ലെങ്കിലും.

ബെന്യാമിന്‍ said...

പല കമന്റുകളിലായി പറഞ്ഞു കഴിഞ്ഞതാണ്‌ എന്നിട്ടും അതേ കാര്യം പാര്‍വ്വതി വീണ്ടും പറഞ്ഞതുകൊണ്ട്‌ ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ, മരിച്ചുകിടന്ന ശ്രീവിദ്യയുടെ സൗന്ദര്യം കാണാനാണ്‌ ജനം തടിച്ചുകൂടിയതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. മരിക്കുന്നതിനു മുന്‍പ്‌ അവരും ഒരു സ്‌ത്രീ ആയിരുന്നു, അവര്‍ക്ക്‌ പുരുഷ ആരാധകരെക്കാള്‍ സ്‌ത്രീ ആരാധകരുണ്ടായിരുന്നു എന്നു പറഞ്ഞതില്‍ എന്താണാവോ ഇത്ര കഷ്‌ടം പറയാന്‍ എന്ന് പാര്‍വ്വതി വിശദമാക്കിയാല്‍ നന്നായിരുന്നു.. (പാര്‍വ്വതി അടക്കം സ്‌ത്രീകള്‍ പ്രകടിപ്പിക്കുന്ന അസഹ്‌ണത ശ്രീവിദ്യയോടുള്ള അസൂയയില്‍ നിന്ന് ഉരിത്തിരിഞ്ഞതാകാനെ തരമുള്ളൂ. അസൂയയും മറ്റൊരു തരം ആരാധന തന്നെയാണ്‌.

അനംഗാരി said...

ബെന്യാമ്മിന്റെ ഈ വാദത്തോട് എനിക്ക് തീരെ യോജിപ്പില്ല. ഭാവന മെലിഞ്ഞതാണെന്നും, പെണ്‍കുട്ടികള്‍ ഭാവനയ്ക്ക് പഠിക്കുകയാണെന്നും ഉള്ളത് ബെന്യാമിന്റെ കാഴ്ചപാട് മാത്രമാണ്.ശ്രീവിദ്യയെ മനസ്സില്‍ കൊണ്ട് നടക്കുന്ന പുരുഷന്‍‌മാരുടെ കണക്ക് ഭാവനയുടേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. വേണമെങ്കില്‍ ബെന്യാമിന്‍ ഒന്ന് ശ്രമിച്ച് നോക്കൂ.അത് പക്ഷെ മരണവീട്ടില്‍ കാണുന്ന ആള്‍ക്കൂട്ടത്തില്‍ പുരുഷന്‍‌മാരില്ല എന്ന് വിലയിരുത്തിയല്ല നിര്‍ണ്ണയിക്കേണ്ടത്. സൌന്ദര്യത്തിന്റെ അളവുകോല്‍ മെലിഞ്ഞതായിരിക്കണമെന്നുള്ളത് സൌന്ദര്യ മത്സകരുടെ കാഴ്ചപ്പാട് മാത്രമാണ്.ആ കാഴ്ചപ്പാടിലൂടെയാണ് എല്ലാ പുരുഷന്‍‌മാരും സ്ത്രീകളെ നോക്കി കാണുന്നത് എന്നത് വിചിത്രമായ കണ്ടെത്തലാണ്.ഇത് ബെന്യാമിന്റെ അഭിപ്രായം മാത്രമാണെന്ന് പറയുക. എല്ലാ പുരുഷന്‍‌മാരുടേയും അഭിപ്രായമായി പറയാതിരിക്കുക. സ്ത്രീകള്‍ മെലിഞ്ഞിരിക്കണമെന്നതിന് അര്‍ത്ഥം ഈര്‍ക്കിലി പോലെ മെലിയണമെന്നല്ല.നിറഞ്ഞ മാറും വിടര്‍ന്ന നിതംബവും, വിടര്‍ന്ന കണ്ണും, നീണ്ട മുടിയും, നിറഞ്ഞ പുഞ്ചിരിയും പിന്നെ മുഖ കാന്തിയുമൊക്കെ തന്നെയാണ് പുരുഷന് സ്ത്രീകളെ കുറിച്ചുള്ള സങ്കല്‍പ്പം.
കൂടുതല്‍ പറയാന്‍ എന്നിലെ മാന്യന്‍ അനുവദിക്കുന്നില്ല.

ഓ:ടോ:ഈയിടെ അന്തരിച്ച ശ്രീവിദ്യയെ തന്നെ ഒരു താരതമ്യത്തിന് തെരഞ്ഞെടുത്തത് തികഞ്ഞ മര്യാദകേടാണ്. കുറഞ്ഞത് ആ മൃതശരീരത്തോടെങ്കിലും.ഇതു വളരെ നിലവാരമില്ലാത്ത പണിയായി എന്ന പറയാതിരിക്കാന്‍ വയ്യ.

കൈപ്പള്ളി said...

ബെന്യാമീന്‍:

"നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, അവിടെ വന്നവരില്‍ 99.9 ശതമാനവും സ്‌ത്രീകള്‍ ആയിരുന്നു."

ഏതു monitoring agency reportല്‍ നിന്നാണു അണ്ണന്‍ ഈ statistics ഊരി എടുത്തതു?


"സത്യത്തില്‍ ഒരു പെണ്‍നടി അന്തരിക്കുമ്പോള്‍ അവിടെ വരേണ്ടത്‌ സ്വഭാവികമായും അവരുടെ ആണ്‍ ആരാധകരാണ"

തന്നെ?

"പക്ഷേ ഇതു പറഞ്ഞാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ സമ്മതിക്കില"

നമ്മുടെ പെണ്‍കുട്ടികള്‍ എന്നുപറഞ്ഞത് വിശതീകരിക്കണം. കേരളത്തിലെ മോത്തം മലയാളി യുവതികളേയും താങ്കള്‍ ഒരുപോലെ കാണുന്നതു ശെരിയാണോ? നമ്മുടെ പെണ്‍കുട്ടികള്‍ എന്നു പറയുംബോള്‍ വ്യക്തമാക്കുക.

"ലോകത്തെവിടെയും ഉള്ള പെണ്‍കുട്ടികളുടെ സ്ഥിതി ഇതല്ലേ..?"
ലോകം. അതായത് 3 billion people സ്ത്രീകള്‍. അത്രയും പൊക്കത്തില്‍ പോണോ അനിയ.

കാഴ്ചപാടുകള്‍ അല്പം കൂടി വികസിപ്പിക്കുക. generalities ഒഴിവാക്കുക. അവ അര്‍ഥശൂന്യമാണു.

Kuttyedathi said...

ആഹാ... ജോക് ഓഫ് ദ സെഞ്ചുറി!!! അപ്പോ നമ്മുടെ ഇ കെ നായനാറ് ഒരൊന്നൊന്നര സുന്ദരനായിരുന്നിരിക്കണാമല്ലോ. ആ ശരീരമൊരു നോക്കു കാണാനെന്തായിരുന്നു തള്ളിക്കയറ്റം ? തിരുവനന്തപുരം മുതല്‍ കണ്ണൂരു വരെ വഴിയോരത്തെത്ര മണിക്കൂറാണു ജനം കാത്തു നിന്നതു ? താങ്കളുടെ തിയറി അനുസരിച്ച് ആ സൌന്ദര്യത്തിന്റെ മാസ്മരികത ആയ്രിക്കണമല്ലോ അതിനു കാരണം.
നമ്മളൊക്കെ അയല്വക്കക്കാരോ പരിചയക്കാരോ മരിക്കുമ്പോള്‍ ഒന്നവിടെ വരെ പോകുണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു മരിച്ചയാളുടെ സൌന്ദര്യം അളന്നിട്ടാണല്ലോ.

എന്റെ മാഷേ, അവരവസാന കാലത്തു കൊറെ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. സീരിയലുകള്‍ പോലെ സ്ത്രീകളുടെ മനസ്സിനെ, അതും സാധാരണക്കാരായ സ്ത്രീകളുടെ മനസ്സിനെ സ്വാധീനിക്കുന്ന മറ്റൊന്നില്ല. അതും പ്രത്യേകിച്ചും, ഒരു മുപ്പതിനും അറുപതിനുമൊക്കെ ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍. പിന്നെ മറ്റൊരു കാരണം, അവരൊരു സായിഭക്ത ആയിരുന്നതാവാം. ജീവിതത്തിന്റെ മധ്യാഹ്നത്തില്‍, കുടുമ്പ പ്രാരാബ്ധങ്ങളില്‍ നട്ടം തിരിയുമ്പോള്‍ എവിടെയെങ്കിലും ഏതെങ്കിലും ദൈവം ആശ്വാസം തരുമെന്നു കേട്ടാല്‍, സ്ത്രീകള്‍ അങ്ങോട്ടും ചായും. അല്ലാതെ താങ്കള്‍ പറയുന്ന പോലെ കേരളത്തിലെ സ്ത്രീകള്‍ മുഴുവന്‍ അവരെ സൌന്ദര്യ സങ്കല്പമായി കണ്ടിട്ടല്ല. അല്ലെങ്കില്‍ തന്നെ ഒരു പ്രസവവുമൊക്കെ കഴിഞ്ഞാല്‍, പിന്നെ തന്റെ ശരീരത്തെ പറ്റി ചിന്തിക്കുന്ന എത്ര സ്ത്രീകളുണ്ടു മാഷേ കേരളത്തില്‍ ? ഭാവനയെ പോലെ ഇരിക്കുന്നോ, അതോ ശ്രീവിദ്യയെ പോലെ ഇരിക്കുന്നോ എന്നൊക്കെ അവറ് ലീസ്റ്റ് ബോദേറ്ഡ്. കല്യാണാത്തിനു മുന്‍പു സ്വന്തം ശരീരത്തിലും ലുക്ക്സിലുമൊക്കെ ശ്രദ്ധിച്ചിരുന്നവറ് പോലും, ഒരു പ്രസവം കഴിയുന്നതോടെ അതിലൊന്നും തീരെ ശ്രദ്ധിക്കാതാവുന്നു. (പാറ്വതിയും അംബികയുമൊക്കെ തന്നെ ഉദാഹരണം ). അവിടെ തള്ളികയറിയവറ് മുഴുവനും യുവതികള്‍, അല്ലെങ്കില്‍ കോളേജ് കുമാരിമാറ് ആയിരുന്നെങ്കില്‍, ഒരു പക്ഷേ, താങ്കള്‍ വളരെ കഷ്ടപ്പെട്ടു വളഞ്ഞു മൂക്കേല്‍ പിടിച്ച് പടച്ചുവിട്ട തിയറി കുറച്ചെങ്കിലും ശരിയായേനേ.

യാതോരു വിധ പക്വതയും പാകതയുമില്ലാത്ത പ്രായത്തില്‍, അങ്ങേയറ്റം പോയാല്‍, ഒരു മുപ്പതു വയസ്സു വരെ, അതിനപ്പുറം ആരെങ്കിലും ഈ ഫിസിക്കല്‍ ബ്യൂട്ടിക്കൊക്കെ അത്ര പ്രാധാന്യം കൊടുക്കുന്നുണ്ടോ ? പുരുഷന്മാറ് പോലും ? അങ്ങനെയായിരുന്നെങ്കില്‍ ‘ഭാവന’യ്ക്കു പഠിക്കുന്നു പെണ്‍കുട്ടികളെ കെട്ടിയ എല്ലാ പുരുഷന്മാരും, പ്രസവത്തോടെ ഭാര്യമാരെ ഉപേക്ഷിച്ചേനേയല്ലോ. ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമൊക്കെ പിന്നില്‍, ശാരീരിക സൌന്ദര്യത്തെക്കാളൊക്കെ പ്രധാനപ്പെട്ട മറ്റൊരുപാടു, ഫാക്റ്റേഴ്സുണ്ടെന്നു മനസ്സിലാക്കാന്‍ ഹൃദയത്തില്‍ ഒരല്പം നന്മ മാത്രം മതി.

എന്തായാലുമെനിക്കൊന്നേ പ്രാറ്ത്ഥിക്കാനുള്ളൂ. താങ്കളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവരും, അവല്വക്കം കാരും കുടുമ്പക്കാരുമൊക്കെ സൌന്ദ്യമുള്ളവരായ്രിക്കട്ടെ. അല്ലെങ്കില്‍ അവരൊക്കെ മരിച്ചാല്‍ കൂടി താങ്കളൊന്നു തിരിഞ്ഞു നോക്കില്ലല്ലോ. പാറുക്കുട്ടിയോടു പറഞ്ഞ പോലെ എനിക്കും ശ്രീവിദ്യയോടസൂയ ആണെന്നു താങ്കള്‍ വെറ്തെ പറഞ്ഞോളൂ.

ദിവ (diva) said...

ബന്യാമിന്‍ പറഞ്ഞതില്‍ കൂടുതലും പതിരാണ്. എങ്കിലും, ഒപ്പം അനാവശ്യമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തെന്ന് തോന്നുന്നു. ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം പ്രാധാന്യമുള്ളതൊന്നും ഈ പോസ്റ്റില്‍ കണ്ടില്ല.

*

( പതിരാണെന്ന് പറയാന്‍ കാരണം :

1. “സത്യത്തില്‍ ഒരു പെണ്‍നടി അന്തരിക്കുമ്പോള്‍ അവിടെ വരേണ്ടത്‌ സ്വഭാവികമായും അവരുടെ ആണ്‍ ആരാധകരാണ്‌“

-> ചെറുപ്രായക്കാരിയായ ഒരു നടിയുടെ കാര്യത്തില്‍ ഇത് ശരിയായിരിക്കാം. പക്ഷേ ഈ ഉദാഹരണത്തില്‍ ഇതിന് എന്താണ് പ്രസക്തി.

2. “അതായത്‌ ശ്രീവിദ്യയ്ക്ക്‌ നമ്മള്‍ വിചാരിച്ചിരുന്നതിനു വിപരീതമായി ആണാരാധകരെക്കാള്‍ പെണ്ണാരാധകരായിരുന്നു കൂടുതല്‍ എന്നുതെളിയുന്നു“

-> ശ്രീവിദ്യയുടെ ആരാധകര്‍ മുഴുവനും ആണുങ്ങളാണെന്ന് ആരാണ് വിചാരിച്ചിരുന്നത്, അതും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സീരിയലില്‍ ഫോക്കസ് ചെയ്തിരുന്ന സാഹചര്യത്തില്‍.

എന്റെ കാര്യം പറഞ്ഞാല്‍, ‘ഇന്നലെ’,‘സൂര്യപുത്രി’ എന്നീ രണ്ട് ചിത്രങ്ങളിലെ കഥാപാത്രങ്ങളും മദ്ധ്യവയസ്കയായിരുന്നപ്പോഴും ഐശ്വര്യം തുളുമ്പിയിരുന്ന അവരുടേ മുഖവും മാത്രമാണ് അവരെപ്പറ്റി ഓര്‍മ്മയില്‍ നില്‍ക്കുന്ന കാര്യങ്ങള്‍.

അല്ലെങ്കില്‍ തന്നെ, ശാരദയെയും ജയഭാരതിയെയും പോലെ ഒരു ‘ടിപ്പിക്കല്‍ കേരളീയ സുന്ദരി’യായി ശ്രീവിദ്യയെ എത്രപേര്‍ കണ്ടിട്ടുണ്ടാവും... അധികം പേരുണ്ടാവില്ല.

3. “ചെറുപ്പക്കാരൊന്നും ആ വഴിക്ക്‌ തിരിഞ്ഞു നോക്കിയതുകൂടിയില്ല“

എത്രയോ മണിക്കൂറുകള്‍ നീണ്ട മൃദദേഹ ദര്‍ശന വേളയില്‍ നിന്ന് ടീവീ ചാനലുകാര്‍ കാണിച്ച ഒന്നോ രണ്ടോ മിനിട്ടിന്റെ ക്ലിപ്പിംഗ് കണ്ടിട്ടാണ് ഇത്തരമൊരു കണ്‍ക്ലൂഷന്‍ നടത്തിയതെങ്കില്‍, അതിനോട് യോജിക്കാനാവില്ല.

4. “അതായത്‌ മിക്കവാറും എല്ലാ സ്‌ത്രീകളും ശ്രീവിദ്യയുടെ രൂപലാവണ്യം കിട്ടാന്‍ രഹസ്യത്തില്‍ കൊതിക്കുന്നവരാണ്‌ എന്നര്‍ത്ഥം“

-> അത് ഒരു ജോക്കു തന്നെയാണ്. ഇത്രയധികം സ്ത്രീജനങ്ങളുള്ള ഒരു സംസ്ഥാനത്തിന്റെ സൌന്ദര്യസങ്കല്പം മുഴുവന്‍ ഒറ്റയടിക്ക് നിര്‍വചിക്കണമെന്ന് നമ്മള്‍ നിര്‍ബന്ധം പിടിക്കുന്നതെന്തുകൊണ്ടാണ്.

5. “പിന്നെന്തുകൊണ്ട്‌ കേരളത്തിലെ പെണ്‍കുട്ടികളില്‍ നല്ലൊരു ശതമനവും ഇപ്പോള്‍ 'ഭാവന'യ്ക്ക്‌ പഠിക്കുന്നവരായി..?“

-> അതിന്റെ കാരണമന്വേഷിച്ച് പുരുഷമേധാവിത്വത്തിലേയ്ക്കൊന്നും പോകേണ്ടതില്ല. ശരീരത്തിലെ ദുര്‍മ്മേദസ് കുറച്ചാല്‍ അത്രയും കുറച്ച് ഭാഗത്തേ അസുഖം വരാന്‍ സാധ്യതയുള്ളൂ എന്ന് ഇപ്പോഴത്തെ മനുഷ്യര്‍ ചിന്തിക്കുന്നു, അതു തന്നെ കാര്യം. അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. ആണുങ്ങളുടെ കാര്യത്തിലും, തടിച്ചിരിക്കാനിഷ്ടപ്പെടാത്തവരാ‍യിരിക്കില്ലേ കൂടുതല്‍.

കൂടാതെ, വനിതാ മാസികയുടെ സര്‍വ്വേയെ പറ്റി കൂടുതല്‍ സ്ട്രെസ്സ് ചെയ്യുന്നതില്‍ കാര്യമുണ്ടോ, അവര്‍ക്കും വായിക്കുന്നവര്‍ക്കും വേണ്ട റിസള്‍ട്ട് പ്രസിദ്ധീകരിക്കന്‍ വേണ്ടി ഒരു സര്‍വ്വേ എന്നതിലപ്പുറം)


**
യോജിക്കുന്ന കാര്യങ്ങള്‍ :

a. "പലപ്പോഴും തള്ളിക്കയറ്റം സൃഷ്ടിക്കുന്നത്‌ ഈ ആരാധന മാത്രമാണ്‌".

-> ഒരു പരിധി വരെ ശരിയാണ്.

b. "ഉയര്‍ന്ന നിതംബവും ഉയര്‍ന്ന മാറിടവും മാംസളമേനിയും സൗന്ദര്യത്തിന്റെ ഉത്തമരൂപമായി മലയാളി കരുതിയിരുന്നു"

-> ഒരു കാലത്ത്. (again, ശ്രീവിദ്യ ഒരു മികച്ച സൌന്ദര്യോദാഹരണമെന്ന് ഞാന്‍ കരുതുന്നില്ല)

c. “തങ്ങളുടെ സ്വപ്‌നത്തെപ്പോലും മറികടന്നുകൊണ്ട്‌ പുരുഷസൗന്ദര്യസങ്കല്‌പം തങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് അവര്‍ അറിയുന്നതേയില്ല“

-> ശരിയാണ്. അത്, തിരിച്ചും അങ്ങനെ തന്നെയാണല്ലോ.


***
പക്ഷെ, ഇത്തരം പോസ്റ്റുകളിടുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല, നമുക്കു തന്നെയുള്ള ധാരണകളും തെറ്റിദ്ധാരണകളും വേര്‍തിരിക്കന്‍ ഇതൊക്കെ സഹായിക്കുമെങ്കില്‍.

ഞാന്‍ ഇരിങ്ങല്‍ said...

ബെന്യാമിന്‍,
എന്തു പറ്റി താങ്കള്‍ക്ക്, ചിന്തകള്‍ക്ക് ബലക്ഷയം വന്നുവൊ എന്നു ഞാന്‍ ചോദിച്ചാല്‍ പിണങ്ങുമൊ? മരിച്ചുകിടക്കുന്ന ദേഹത്തെ ബഹുമാനപുരസ്സരം നോക്കി കാണുന്ന നമ്മുടെ സംസ്കാരം താങ്കള്‍ മറന്നുപോയൊ? ഇങ്ങനെ ഒരു കണക്കെടുപ്പ് തന്നെ യാണൊ താങ്കള്‍ ഉദ്ദേശിച്ചത്? താങ്കളുടെ മറ്റ് കുറിപ്പുകളൊക്കെ ചിന്തനീയമായിരുന്നു. എന്നിട്ടും ഇപ്പോള്‍ താങ്കള്‍ക്ക് എന്തു പറ്റി?
ബഹുമാന്യയായ ഒരു നടി അതും എന്നും സഹതാപമര്‍ഹിക്കുന്ന ഒരു നടി. ജീവിതത്തിന്‍റെ കയ്പു നീര്‍ ഏറെ കുടിച്ച അവര്‍ മരിച്ചുകിടക്കുമ്പോള്‍ അവരുടെ മോഹന രൂപത്തെ ക്കുറിച്ച് ആരെങ്കിലും ചിന്തിച്ചൊ എന്നു തന്നെ സംശയം കാരണം എല്ലാവരിലും ഒരു വേദന മാത്രമായിരിക്കണം. എന്നിട്ടും താങ്കള്‍ അവരെ കാണാന്‍ എത്തിയത് സ്ത്രീ / പുരുഷ വര്‍ഗ്ഗീകരണം ക്ണ്‍ടെത്തിയത് താങ്കളില്‍ അടിഞ്ഞു കൂടിയ ചാനല്‍ അഡിക് ഷന്‍ അല്ലെങ്കില്‍ ദിവസവും പത്രങ്ങളുടെ എണ്ണം കൂട്ടാന്‍ വേണ്ടി എന്തു തോന്നിയ വാസത്തിനും ഒരുമ്പെടുന്ന പത്ര-മാധ്യമ ഭീകരന്‍ മാരുടെ ഗിമ്മിക്കുകളില്‍ പെട്ടുപോയൊ?
താങ്കള്‍ ശ്രീവിദ്യ എന്ന അഭിനേത്രിയില്‍ കാണുന്നത് വെറുമൊരു ‘ശരീരമാണൊ?’ അതില്‍ നിന്നും എത്രയോ ഉയരത്തിലാണവര്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവര്‍ എന്തായിരുന്നു, എങ്ങിനെ ജീവിച്ചു എന്ന് നമ്മളില്‍ ‘കഥ’ കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ ചോദിച്ചേക്കാം എന്നാല്‍ അതിനൊക്കെ അപ്പുറത്ത് അവര്‍ ഒരു മനുഷ്യ സ്ത്രീ ആയിരുന്നു. ചതിയുടെയും വഞ്ചനയുടെയും ലോകത്ത് എത്തിപ്പെട്ട ആട്ടിന്‍ കുട്ടി.
എന്തോ താങ്കളോട് യോജിക്കാനേ പറ്റുന്നില്ല.
ചാനല്‍ ഭീ‍കരന്‍ മാര്‍ പലതും പറയും അവര്‍ക്ക് അതു ബിസ്സിനസ്സ് ആണ്. എന്നാല്‍ നമുക്കോ?

താങ്കളുടെ വാദം ‘ സൗന്ദര്യ സങ്കല്പം’ “സ്‌ത്രീകളുടെ സൗന്ദര്യശാസ്‌ത്രത്തെ നിയന്ത്രിക്കുന്നത്‌ പലപ്പോഴും അവരല്ല, പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയാണ്‌ എന്നു സ്ഥാപിക്കാനാണ്‌ ഞാന്‍ ശ്രീവിദ്യയിലൂടെ ശ്രമിച്ചത്‌“
ആരാണ് താങ്കളെ പറഞ്ഞു മനസ്സിലാക്കിയത് ‘മെലിഞ്ഞവള്‍ സുന്ദരി’എന്ന്? അത് ഒരു പറ്റം ബിസ്സിനസ്സുകാര്‍ മെനഞ്ഞടുത്ത ഒരു തന്ത്രമാന്ണെന്ന് എനിക്കെന്നപോലെ താങ്കള്‍ക്കും അറിയാവുന്നതാണല്ലൊ.
തിലകനും കുഞ്ചാക്കൊ ബോബനും : എന്താ മാഷെ.. നമ്മളെ ആസ്വാദനത്തെ ചവറ്റുകൊട്ടയിലിടാന്‍ തീരുമാനിച്ചൊ?
എന്തു കൊണ്ട് പൊന്തന്‍ മാടയെ നമ്മള്‍ ഇഷ്ടപ്പെട്ടു? എന്തു കൊണ്ട് ഒരു താങ്കള്‍ പറയുന്ന ‘ഭാവന’ യില്ലാത്ത ശ്രീനിവാസനെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നു?
എല്ലാം പോയാലും ‘ചാര്‍ളി ചാപ്ലിന്‍’ എന്താ തികഞ്ഞ ബ്യൂട്ടി ആയിരുന്നൊ? എന്നിട്ടും ഇന്നും നമ്മള്‍ ഇഷടപ്പെടുന്നതെന്തുകൊണ്ട്?
താങ്കള്‍ എന്താണൊ പറയാന്‍ ഉദ്ദേശിച്ചത് എന്നുള്ളത് കുറച്ചു കൂടി മനസ്സിരുത്തി പറയേണ്ടി യിരിക്കുന്നു.
അതിനൊരു പാവം ‘ശ്രീവിദ്യയെ’ കൂട്ടു പിടിക്കേണ്ട കാര്യമില്ല.
താങ്കള്‍ എഴുതിയ കുറിപ്പ് പിന്‍ വലിച്ച് താങ്കളുടെ വാദഗതി ഉറപ്പിക്കുന്ന മറ്റ് ചില കുറിപ്പുകള്‍ നല്‍കുന്നതായിരിക്കും ഉചിതം എന്ന് വളരെ സ്നേഹത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. അതില്‍ താങ്കള്‍ക്ക് എന്നോട് മുഷിവ് തോന്നേണ്ട കാര്യമില്ലെന്നും ഇത് സ്നേഹം കൊണ്ടുള്ള ഒരു നിര്‍ദ്ദേശമാണെന്നും കരുതുക.
ചാനല്‍ ഭീകരന്‍ മാരില്‍ നിന്ന് രക്ഷപെട്ട് എത്രയും പെട്ടെന്ന് താങ്കളുടെ യഥാര്‍തഥ അഭിപ്രായം പ്രതീക്ഷിക്കുന്നു.
ഒരു ജീവനോടും അഭിനേത്രിയോടും അനാദരവു കാട്ടിയൊ എന്നും ഞാന്‍ സംശയിക്കുന്നു.
സ്നേഹത്തോടെ
രാജു.

പി. ശിവപ്രസാദ് said...

ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ കുറേക്കൂടി വ്യക്തമായി ചില അഭിപ്രായങ്ങളില്‍ തെളിഞ്ഞു കഴിഞ്ഞു. എന്നാല്‍, ഒരു നിലപാട്‌ തെറ്റായിപ്പോയി എന്ന്‌ പറയുന്നതിനപ്പുറം, ഒരുതരം 'ഫാസിസ്റ്റ്‌' ന്യായത്തില്‍ 'ഈ പോസ്റ്റ്‌ പിന്‍വലിക്കണം' എന്ന്‌ പറയാന്‍ ആര്‍ക്കും അധികാരമില്ല. ഏറ്റവും ചെറുതും, ശരിയല്ലാത്തതുമായ അഭിമതങ്ങള്‍ പോലും സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്ന അവകാശമാണ്‌. ബെന്യാമിന്റെ ചില സൂചനകളെയാണ്‌ ഞാന്‍ വിമര്‍ശിച്ചത്‌. അദ്ദേഹം പറഞ്ഞത്‌ മുഴുവന്‍ തെറ്റെന്നല്ല എന്റെ വീക്ഷണം. പുരുഷകേന്ദ്രീകൃത വ്യവസ്ഥ പണ്ടും ഇന്നും വലിയമാറ്റമില്ലാതെ തുടരുന്നതു കൊണ്ട്‌ സൗന്ദര്യ സങ്കല്‍പ്പത്തിലും അത്‌ പ്രതിഫലിക്കുന്നുണ്ടാവാം. എന്നാല്‍, ഈ വാദഗതിയെ സാധൂകരിക്കാന്നുള്ള ഉദാഹരണം പലരും പറഞ്ഞ പോലെ 'പാവം' ശ്രീവിദ്യ ആയതില്‍ വിഷമം തോന്നി.

ഒന്നോര്‍ക്കുക സ്നേഹിതരേ, എഴുത്തുകാരന്റെ സ്വതന്ത്ര്യത്തെ വിലമതിച്ചുകൊണ്ടു വേണം വിമര്‍ശിക്കാന്‍. കൊന്നൊടുക്കാനുള്ള വാശി അരുത്‌!

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയ ശിവ പ്രസാദ്,
‘പിന്‍ വലിക്കുക’ എന്നുള്ളതും അവകാശങ്ങളില്‍ പെട്ടതാണല്ലൊ? അദ്ദേഹം വിചാരിച്ച അര്‍ത്ഥത്തിലേക്ക് കാര്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ (എവിടെയ്ങ്കിലും കമ്മ്യൂണിക്കേഷന്‍ ലോസ് നടന്നു വെങ്കില്‍) പറയാനുള്ളത് പറയുകയും എന്നാല്‍ അതു മനസ്സിലാക്കാ‍നൊ അല്ലെങ്കില്‍ പറഞ്ഞതിന്‍ തിരുത്തു കളൊ ആവശ്യമെങ്കില്‍ പിന്‍ വലിച്ച് ശക്തമായ തെളിവുകളുമായ് വരിക എന്നു മാത്രമാണ് ഉദ്ദേശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈ കടത്തി യെന്നു തോന്നിയെങ്കില്‍ ക്ഷമിക്കുക. കൊന്നൊടുക്കാനുള്ള വാശിയൊന്നുമില്ല

കൂട്ടുകാരാ..കൊല്ലുക എന്നുള്ളത് ഇല്ലാതാക്കുക എന്നാണല്ലൊ. അങ്ങിനെ ചിന്തിക്കാന്‍ പോലും വയ്യ. ഉള്ളതൊക്കെ എല്ലാം അതേ സൌന്ദര്യത്തിലും വരാനുള്ളതൊക്കെ ഇരട്ടി സൌന്ദര്യത്തിലും വേണമെന്ന് ചിന്തിക്കുന്നവനാണ്.
സ്നേഹത്തോടെ
രാജു

Radheyan said...

ഹ പുഷ്പമേ അധികതുംഗപദത്തിലെത്ര ശോഭിച്ചിതു രാജ്ഞി കണക്കേ നീ....

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം....

സൌന്ദര്യത്തിനു വാര്‍പ്പ് മാതൃകകള്‍ ഉണ്ടോ.ഉണ്ടെന്നുള്ള പ്രതീതി ജനിപ്പിക്കുന്നത് കമ്പോളതാല്‍പ്പര്യങ്ങളല്ലേ.ശ്രീവിദ്യയെ മാത്രമല്ല കുട്ട്യേടത്തി വിലാസിനിയേയും ആരാധിക്കാന്‍ ആളുകള്‍ക്ക് അവരുടേതായ കാരണങ്ങള്‍ കാണും.അതിലൊക്കെ പൊതുവായ എന്തോ ഒന്നു തേടുന്നത് ഉചിതമാണോ.
അല്ലെങ്കില്‍ തന്നെ ഈ പോസ്റ്റില്‍ ഔചിത്യത്തിന്റെ കുറവ് നാം കാണുന്നു.ജീവിച്ചിരിക്കുന്നവരോട് ഒരു മര്യാദയും കാണിക്കാത്ത പോലീസുകാര്‍ പോലും ശവങ്ങളോട് തൊപ്പിയൂരി ആദരവ് കാണിക്കറുണ്ട്.ഷോ ആയിരിക്കാം,പക്ഷെ അതൊരു ഔചിത്യബോധത്തില്‍ നിന്നുളവായതാണ്.നമ്മുക്കും അത് പ്രകടിപ്പിക്കാം.ഹിപ്പോക്രിസിയെ വെറുക്കുന്നു എന്നു പറഞ്ഞ് ആരും നഗ്നരായി നടക്കാറില്ലല്ലോ

Siju | സിജു said...

ബെന്യാമിന്റെ ലേഘനങ്ങളൊന്നും ഞാന്‍ ഇതിനു മുന്‍പ്‌ വായിച്ചതായി ഓര്‍ക്കുന്നില്ല. മുന്‍വിധികളൊന്നും കൂടാതെ പറയട്ടെ.. താങ്കളുടെ സ്ത്രീകളെ കുറിച്ചുള്ള (സൗന്ദര്യ) സങ്കല്‍പം ശ്രീവിദ്യയുടെ മൃതശരീരം കാണാന്‍ വന്നവരെ വിലയിരുത്തി വ്യാഘ്യാനിക്കാന്‍ ശ്രമിച്ചതായാണ്‌ എനിക്കു അനുഭവപെട്ടത്‌. പൊതുവെ പൊണ്ണത്തടിയേക്കാളും മെലിഞ്ഞ ശരീരമാണു സ്ത്രീകള്‍ക്കു സൗന്ദര്യമായി കണക്കാക്കുന്നത്‌. അതു കൊണ്ടായിരിക്കാം പെണ്‍കുട്ടികള്‍ മെലിഞ്ഞിരിക്കാന്‍ ശ്രമിക്കുന്നത്‌. സൗന്ദര്യം അതു കാണുന്നവനെ/ളെ അനുസരിച്ചിരിക്കും. അതേ പോലെ ആരാധന പല കാര്യങ്ങളും കൊണ്ട്‌ വരാം, സൗന്ദര്യം അതില്‍ പ്രധാനപെട്ട ഒന്നു മാത്രം. ഈ ഉദാഹരണം വെച്ചു സ്ത്രീകളുടെ സൗന്ദര്യ മാതൃക ശ്രീവിദ്യയാണൊന്നൊന്നും പറയാന്‍ പറ്റില്ല. പിന്നെ, 99.9 എന്നു പറഞ്ഞതു ഇത്തിരി കടുത്തു പോയി. വേറോന്നു, മീരാ ജാസ്മിന്റെ കാര്യം. പച്ചക്കു പറഞ്ഞാല്‍ ശ്രീവിദ്യയുമായി താരതമ്യപെടുത്തി ഭാവനയ്ക്കും നയന്‍താരക്കും ഇല്ലാത്ത എന്താണു മീരാ ജാസ്മിനുള്ളതെന്ന് മനസ്സിലായില്ല.
btw, ഈ പറഞ്ഞ മൂന്നു പേരിലും എനിക്കു പ്രിയപെട്ടതു മീരയാണു, അതു അഭിനയശേഷി കൊണ്ട്‌.

കൈപ്പള്ളി said...

ബെന്യാമിന്‍.
താങ്കള്‍ എഴുതിയതു് ഇതിരി കടുപ്പമാണെങ്കിലും. എഴുതിയത് പിന്‍‌വലിക്കണം എന്നു അരും പറയുന്നത് ശെരിയല്ല. എന്തെഴുതാനുമുള്ള അഭിപ്രായ സ്വാതന്ത്രിയം തനിക്കുണ്ട്. ബെന്യമീന്‍ സൌന്ദര്യത്തെപ്പറ്റി ഒരു അവലോകനം ശ്രീവിദ്യ യുടെ മരിച്ച മൈയ്യത്തിന്റെ മുന്നില്‍ വെച്ച് നടത്തിയത് എനിക്ക് തെറ്റായി തോന്നി. ശത്രുവാണെങ്കിലും മൃതരായവരെ ബഹുമാനിക്കണം എന്നാണല്ലോ.

Kuttyedathi:
ബെന്യമീനെ വ്യക്തിപരമായി ആക്ഷേപിക്കാതിരിക്കാന്‍ ശ്രമിക്കുക.

ദില്‍ബാസുരന്‍ said...

കുത്തകകള്‍ നിര്‍വചിക്കുന്നു ഇന്നത്തെ പുരുഷന്റെ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ എന്നതിനോട് ഞാന്‍ മുഴുവനായി യോജിക്കില്ല. അവ സ്വാധീനിക്കുന്നുണ്ട് എന്നത് സത്യമെങ്കിലും.

നന്ദു said...

ബെന്യാമിന്‍,
താങ്കളുടെ കണ്ടെത്തലുകളോടു പൂര്‍ണ്ണമായും വിയോജിക്കുന്നു. അകലെയിരുന്നാണെങ്കിലും ടി.വി.യിലൂടെ കണ്ടിരുന്നു. അവിടെ പ്രത്യേകിച്ചൊരു സ്റ്റ്രീ തള്ളീക്കയറ്റവും കാണാനായില്ല. പുരുഷന്മാരുടെ കുറവും കണ്ടില്ല.
പിന്നെ വരുന്നവരെല്ലാം അവരുടെ രൂപം മനസ്സില്‍ സങ്കല്‍പ്പിച്ച് അതു കാണാനെത്തുന്നവരൊന്നുമല്ല. മറിച്ച് അവര്‍ വെള്ളിത്തിരയിലൂടെ ജീവന്‍ പകര്‍ന്ന കഥാ പാത്രങളെയാവും ആരധിച്ചിരിക്കുക. മരിക്കുമ്പോള്‍ ഒരു നോക്ക് കാണാനും ആദരാഞലികള്‍ അര്‍പ്പിക്കുവാനും എത്തുന്നവരുടെ മനസ്സില്‍ സൌന്ദര്യ സങ്കല്‍പ്പ ചിന്തകളൊന്നുമായിരിക്കില്ല സൂഹ്രുത്തെ.
നന്ദു.
റിയാദ്

ബെന്യാമിന്‍ said...

കഴിഞ്ഞ മണികൂറുകള്‍ നീണ്ട സംവാദത്തില്‍ തത്‌സമയം പങ്കെടുക്കാന്‍ ജോലിത്തിരക്കിനിടെ കഴിയാതെ പോയി. അതിനിടെ ഞാന്‍ ഓടിയൊളിച്ചിരിക്കുമോ എന്ന് ആരെങ്കിലും സംശയിച്ചെങ്കില്‍ സോറി. പറഞ്ഞ കാര്യങ്ങളെപ്പറ്റി ബോധ്യമില്ലാതെ പറഞ്ഞതല്ല. അതുകൊണ്ടുതന്നെ പോസ്റ്റ് പിന് വലിക്കണമെന്ന വാദം ആദ്യമേ ചവറ്റുകൊട്ടയില്‍ തള്ളുന്നു.
എന്റെ സ്‌നേഹിതരില്‍ പലരും ഞാന്‍ പറഞ്ഞത് തലതിരിച്ചുപിടിച്ചാണ് വായിച്ചത് എന്നതില്‍ ഖേദമുണ്ട്. മറ്റൊരു സന്തോഷമുണ്ട്. ഇവിടെ കമന്റിയ പലരുടെയും കപടമുഖങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഈ പോസ്റ്റിനായിട്ടുണ്ട്. കാരണം അവരില്‍ പലരുടെയും എക്കാലത്തെയും ഇഷ്ടരൂപമായിരുന്നു ശ്രീവിദ്യ എന്ന് വാക്കുകള്‍ക്കിടയില്‍ നിന്ന് എളുപ്പം വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ അതു തുറന്നു പറയാ‍ന്‍ അവരുടെ ഹിപ്പോക്രസി അനുവദിക്കുന്നില്ല എന്നു മാത്രം. അതില്‍ ഏറ്റവും പ്രധാനം കമന്റിയ പുരുഷന്മാരില്‍ ചിലര്‍ പറഞ്ഞത് ഞങ്ങള്‍ ഒരു നടിയെ വിലയിരുത്തുന്നത് അഭിനയം നോക്കിയാണ് ശരീരം നോക്കിയല്ല എന്നാണ്. എന്തൊരു കാപട്യം. വല്ല സ്‌ത്രീകളുമായിരുന്നു ഇത് പറഞ്ഞതെങ്കില്‍ വിശ്വസിക്കാമായിരുന്നു. എങ്കില്‍ സ്‌നേഹിതരേ ഈ പെണ്‍ നടികളൊന്നും അണിഞ്ഞൊരുങ്ങാന്‍ ഇത്ര മെനക്കെടേണ്ടിയിരുന്നില്ലല്ലോ. നിങ്ങളുടെ കണ്ണുകളുടെ കൊതികളെ ശമിപ്പിക്കാനാണ് അവരിത്ര അണിഞ്ഞൊരുങ്ങുന്നത് എന്ന് നിങ്ങള്‍ സമ്മതിക്കാത്തെന്ത്..? എക്കാലത്തെയും എല്ലാ പ്രായത്തിലെയും നടികള്‍ അവരുടെ സൌന്ദ്യര്യത്തെപ്പറ്റി ആകുലചിത്തരായിരുന്നു എന്നതാണ് സത്യം. (എല്ലാക്കാര്യത്തിലും എക്സെപ്ഷന്‍സ് ഉണ്ട്. പൊതു വിലയിരുത്തല്‍ നടത്തുമ്പോള്‍ അത് വിഷയത്തില്‍ പറയേണ്ടതില്ല) ഈ നിമിഷം വരെ ശ്രീവിദ്യ എന്ന നടിയെക്കുറിച്ച് അപമാനകരമായ ഒരു പ്രസ്ഥവനയും ഞാന്‍ നടത്തിയിട്ടില്ല.
അവരുടെ മൃതശരീരത്തോട് ആരാധനയുണ്ടായി, മരിച്ച സ്‌ത്രീയുടെ സൌന്ദര്യം കാണാന്‍ ആളുകള്‍ തള്ളിക്കയറി എന്നൊക്കെയുള്ള പരികല്പനകള്‍ വായിച്ചവരുടെ സ്വന്തം സൃഷ്ടികളാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല.
പിന്നെ അവര്‍ മരിച്ച സമയത്ത് ഇങ്ങനെ പറയാമോ എന്നതാണ്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടിരിക്കുന്ന ഒരു ചോദ്യം. അപ്പോള്‍ പറയാം ഇപ്പോള്‍ വേണ്ട,ഇത്തിരികൂടി കഴിയട്ടെ എന്നര്‍ത്ഥം! എത്ര കാലം കഴിഞ്ഞ് മരിച്ച ഒരാളുടെ സൌന്ദര്യത്തെ വിലയിരുത്താന്‍ പാകമാകും എന്ന് സ്നേഹിതന്മാര്‍ ഒന്നു വിശദീകരിക്കണേ... അല്ലെങ്കില്‍ മരിക്കുന്നതിന് എത്ര കാലം മുന്‍പ് വിലയിരുത്തണെമെന്ന് പറഞ്ഞാലും മതി. കാപട്യങ്ങളുടെ രാജാക്കന്മാരേ നിങ്ങള്‍ക്ക് സ്‌തുതിയായിരിക്കട്ടെ...
ശരി മരിച്ച ആരുടെയും സൌന്ദര്യത്തെപ്പറ്റി സംസാരിക്കാറില്ലെന്ന് നിങ്ങളില്‍ ആര്‍ക്ക് നെഞ്ചില്‍ തൊട്ട് പറയാനാവും.
അയല്‍ വക്കക്കാരെയും സ്നേഹിതരെയും കാണാം പോകുന്നത് സ്നേഹം കൊണ്ടാണ്, ആരാധന കൊണ്ടല്ല.
ഇനി ശ്രീവിദ്യയെപ്പറ്റി ഒരു വാക്ക് : നിങ്ങളെപ്പോലെ ഞാനും ആ നടിയെ ബഹുമാനിക്കുന്നു, പക്ഷേ അവരും ‘സുന്ദരിയായ നടി ‘ എന്ന വാര്‍പ്പുരൂപത്തില്‍ നിന്ന് പുറത്തുവരാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് അവസാനകാലത്തെ ഒരനുഭവം തെളിയിക്കുന്നുണ്ട്. അവസാനകാലത്ത് കമലഹാസന്‍ അവരെ കാണാന്‍ വന്നപ്പോള്‍ ഫോട്ടോ എടുക്കാന്‍ തടിച്ചുകൂടിയ പത്രക്കാരെ അവര്‍ ഫോട്ടോഎടുക്കാന്‍ സമ്മതിച്ചില്ല എന്ന കാര്യം നിങ്ങള്‍ക്കറിയാമോ..? അവരുടെ ഇപ്പോഴത്തെ രൂപം (ചികത്സ ചെയ്‌ത് വികൃതമായ മുഖം) തന്റെ ആരാധകര്‍ കാണാനിടയാ‍യാല്‍ ഞാന്‍ അതിനടുത്ത ദിവസം ആത്മഹത്യ ചെയ്യും എന്നായിരുന്നു അത്രേ അവര്‍ പ്രതികരിച്ചത്. അതായത് ശ്രീവിദ്യ എന്ന നടി തന്റെ അന്ത്യകാലത്തും ആരാധകരെ കൊതിക്കുകയും തന്റെ ആരാധകരുടെ മനസ്സില്‍ നിന്നും തന്റെ പഴയരൂപം മാഞ്ഞുപോകരുതെന്നും ആഗ്രഹിച്ചിരുന്നു എന്ന് സാരം. മറ്റൊരു വിവാദത്തിന് കാരണമൊരുക്കുകയല്ല. പക്ഷേ ഇങ്ങനെയൊക്കെയാണ് നടികള്‍ അവരെ സ്വയം കാണുന്നതുതന്നെ. അതിനും മേലെ അവരെ വിശുദ്ധരാക്കുന്നത് ആരാധകരുടെ ഒരു രീതിയാണ്.
ശ്രീവിദ്യ എന്ന ‘നടി’ യെയും ഇ.കെ.നായനാര്‍ എന്ന ജനനായകനെയും ഒരേ രീതിയില്‍ കണ്ട കുട്ടേട്ടത്തിയെ സമ്മതിക്കണം..!!
പിന്നെ, തള്ളിക്കയറിയ സ്‌ത്രീകളുടെ മിക്കവരുടെയും മുഖത്ത് ദുഃഖമായിരുന്നില്ല, നിറഞ്ഞ ചിരിയും സന്തോഷവും ആയിരുന്നു എന്നൊരു കാര്യം കൂടി ഖേദത്തോടെ അറിയിച്ചുകൊള്ളട്ടേ...

ചില തിരുത്തലുകള്‍ ഞാന്‍ അംഗീകരിക്കുന്നു
1) ശ്രീവിദ്യയെ മനസ്സില്‍ കൊണ്ട് നടക്കുന്ന പുരുഷന്‍‌മാരുടെ കണക്ക് ഭാവനയുടേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും.(അനംഗാരി)
2)ശരീരത്തിലെ ദുര്‍മ്മേദസ് കുറച്ചാല്‍ അത്രയും കുറച്ച് ഭാഗത്തേ അസുഖം വരാന്‍ സാധ്യതയുള്ളൂ എന്ന് ഇപ്പോഴത്തെ മനുഷ്യര്‍ ചിന്തിക്കുന്നു, അതു തന്നെ കാര്യം. അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. ആണുങ്ങളുടെ കാര്യത്തിലും, തടിച്ചിരിക്കാനിഷ്ടപ്പെടാത്തവരാ‍യിരിക്കില്ലേ കൂടുതല്‍. (ദിവ)
3)സൌന്ദര്യത്തിനു വാര്‍പ്പ് മാതൃകകള്‍ ഉണ്ടോ.ഉണ്ടെന്നുള്ള പ്രതീതി ജനിപ്പിക്കുന്നത് കമ്പോളതാല്‍പ്പര്യങ്ങളല്ലേ.ശ്രീവിദ്യയെ മാത്രമല്ല കുട്ട്യേടത്തി വിലാസിനിയേയും ആരാധിക്കാന്‍ ആളുകള്‍ക്ക് അവരുടേതായ കാരണങ്ങള്‍ കാണും.അതിലൊക്കെ പൊതുവായ എന്തോ ഒന്നു തേടുന്നത് ഉചിതമാണോ. (രാധേയന്‍)
4)
എന്റെ മാഷേ, അവരവസാന കാലത്തു കൊറെ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. സീരിയലുകള്‍ പോലെ സ്ത്രീകളുടെ മനസ്സിനെ, അതും സാധാരണക്കാരായ സ്ത്രീകളുടെ മനസ്സിനെ സ്വാധീനിക്കുന്ന മറ്റൊന്നില്ല (കുട്ടേടത്തി)

paarppidam said...

കേരളത്തിലെ സ്ത്രീകള്‍ സീരിയല്‍ ലഹരിയില്‍ മയങ്ങിക്കിടക്കുകയാണെന്ന സത്യം ബെന്യാമീന്‍ കണ്ടില്ലെന്നുണ്ടോ? പിന്നെ യുവാക്കളെ ഒഴിവാക്കിയാല്‍ ഒരുവിധം 35 വയസ്സുകഴിഞ്ഞ ആണുങ്ങളും ഈ ലഹരിക്കടിമപ്പെട്ടവരാണ്‌.ശ്രീവിദ്യ അവസാനം അഭിനയിച്ച സീരിയലിന്റെ ആരാധികമാരാണ്‌ അവിടെ തടിച്ചുകൂടിയതില്‍ ഭൂരിഭാഗവും എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? അവരുടെ മുന്‍ കാല സിനിമകളേക്കാള്‍ മിക്കവരും സംസാരിക്കുക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയല്‍ കഥാപാത്രത്തെയായിരിക്കും. എന്തിന്‍ കേവലം പൈങ്കിളി സീരിയല്‍ നടനായാണ്‌ പഴയ വിപ്ലവ കവി ബാലചന്ദ്രനെ അവര്‍ കാണുന്നത്‌. പുതു തലമുറകവി ബാലചന്ദ്രനെ എന്നെ മറന്നുകഴിഞ്ഞു.

മലയാളി യുവത്വം ഭാവനക്ക്‌ പഠിക്കുന്നു എന്നത്‌ പൂര്‍ണ്ണമായും ശരിയാണോ എന്ന് ഒരുവട്ടം കൂടെ ആലോചിക്കേണ്ടതുണ്ട്‌. എനിക്ക്‌ തോന്നുന്നു മലയാളിക്കങ്ങനെ പ്രത്യേകിച്ച്‌ സ്ത്രെ ശരീരസൗന്ദര്യശാസ്ത്രത്തില്‍ നിഷ്ഠ്കള്‍ ഉണ്ടെന്ന് തോന്നുന്നില്ല. അതാതുകാലത്തെ ചില ട്രന്റുകളുടെ അടിമയാണ്‌ മലയാളി.
ഉദാഹരണം പറയുകയാണെങ്കില്‍ 3 വര്‍ഷം മുമ്പ്‌ ഷക്കീലയുടെ ചിത്രങ്ങള്‍ക്ക്‌ ഇത്രയും ആരാധകര്‍ ഉണ്ടായിരുന്നത്‌ എന്തുകൊണ്ടാണ്‌? എന്തിന്‌ ഇന്നും ഹോട്ടലുകളില്‍ അവരുടെ "ഡാന്‍സുകാണാന്‍" മലയാളി ഇരച്ചുകയറില്ലെ? എന്താണിതില്‍ നിന്നും വ്യക്തമാകുന്നത്‌.
ഇന്നത്തെ പെണ്‍കുട്ടികള്‍ സ്വയം മാംസ പ്രദര്‍ശന വാസ്തുക്കളാകാന്‍ തയ്യാറാകുന്നതിനെകുറിച്ച്‌ പാര്‍വ്വതിക്ക്‌ എന്താണ്‌ പറയാനുള്ളത്‌? എന്തുകൊണ്ട്‌ അവര്‍ക്ക്‌ ഒരു പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുന്നില്ല?

Siju | സിജു said...

സുഹൃത്തെ,
ഞാന്‍ ആദ്യമേ പറഞ്ഞു, ഒരാളോടു അതാണായാലും പെണ്ണായാലും ആരാധന തോന്നുന്നതു പല കാരണങ്ങള്‍ കൊണ്ടാണു; അതില്‍ സൗന്ദര്യം ഒന്നു മാത്രം. അഭിനയിക്കാനുള്ള കഴിവു, വ്യക്തിത്വം, ആകര്‍ഷണീയത, അങ്ങിനെ പലതും.
മീരാ ജാസ്മിന്‍ സുന്ദരിയല്ലെന്നു ഞാന്‍ പറഞ്ഞില്ല. പക്ഷേ, എന്റെ കണ്ണില്‍ മീരയെക്കാള്‍ സൗന്ദര്യം നയന്‍താരക്കും ഭാവനക്കുമാണു. എങ്കിലും മീരയെ അവരെക്കാളും മുകളില്‍ ഞാന്‍ വെക്കുന്നതു മീരയുടെ അഭിനയശേഷി കൊണ്ടു തന്നെയാണു. ഒരു നടിയെ വിലയിരുത്തുന്നതില്‍ അഭിനയം കൂടി നോക്കുമെന്നു പറഞ്ഞതു എന്റെ ഹിപ്പോക്രസിയായും കാപട്യമായും താങ്കള്‍ക്കു തോന്നിയെങ്കില്‍ ഞാനതങ്ങു സഹിച്ചു എന്നേ പറയാനുള്ളൂ.
സൗന്ദര്യം മാത്രം നോക്കിയാണു പുരുഷന്മാര്‍ നടികളെ വിലയിരുത്തുന്നതെങ്കില്‍ എന്തു കൊണ്ട്‌ ഹിന്ദി സിനിമാ രംഗത്തു പ്രിറ്റി സിന്റയ്കും റാണി മുഖര്‍ജിയ്കും ഐശ്വര്യ റായിയേക്കാള്‍ പ്രിയം, ശരീര സൗന്ദര്യത്തില്‍ ശ്രീവിദ്യയോളം തന്നെ വരുന്ന ജെന്നിഫര്‍ ലോപസിന്റെ സിനിമകളേക്കാള്‍ ജൂലിയാ റോബര്‍ട്‌സിന്റെ സിനിമകള്‍ ഹോളിവുഡില്‍ ഹിറ്റാകുന്നതു.
ഞാന്‍ സിനിമകള്‍ കാണാന്‍ തുടങ്ങുമ്പോള്‍, ശ്രീവിദ്യ അമ്മ വേഷങ്ങളിലാണു അഭിനയിക്കുന്നതു. അതു കൊണ്ടായിരിക്കാം അവരുടേതു എന്റെ ഇഷ്ടരൂപമായി ഒരിക്കലും വന്നിട്ടില്ല.
ഒരു സിനിമാ താരത്തിന്റെ മൃതശരീരം ആളുകള്‍ കാണാന്‍ പോകുന്നതു അവരോടുള്ള ആരാധന കൊണ്ടു മാത്രമായിരിക്കില്ല, അവിടെ വരുന്ന മറ്റു താരങ്ങളെ കാണാം എന്നു കൂടി കരുതിയിട്ടായിരിക്കും. ഇവിടെ കൂടുതല്‍ സ്ത്രീകള്‍ വന്നിട്ടുണ്ടെങ്കില്‍ അതു സീരിയലിലൂടെ അവര്‍ അടുത്തിടെ നേടിയ ജനപ്രീതി കൊണ്ടും ആയിരിക്കാം.
ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ മെലിയാന്‍ ശ്രമിക്കുന്നതു പുരുഷന്മാര്‍ക്കു മെലിഞ്ഞ സ്ത്രീകളോടു താല്‍പര്യം കൂടുതല്‍ ഉള്ളതു കൊണ്ടാണെന്നു താങ്കള്‍ക്കു സമര്‍ത്ഥിക്കാം. പക്ഷേ, അതിനു പറഞ്ഞ ഉദാഹരണങ്ങള്‍ വിശ്വസനീയമല്ല.
Nota Bena : ഒരു നടിയെ താങ്കള്‍ വിലയിരുത്തുന്നതു അവരുടെ മാറിടത്തിന്റേയും നിതംബത്തിന്റേയും വലിപ്പം നോക്കിയാണെന്ന് അറിഞ്ഞതില്‍ സന്തോഷം

ഉപ്പായിമാപ്ല said...

ചിരിച്ചു വശായി ബന്യാമിന്റെ വിലയിരുത്തലുകള്‍ കേട്ടിട്ട്..
പ്രത്യേകിച്ച് മീരാജാസ്മിനെ ശ്രീവിദ്യയുടെ പിന്‍‌ഗാമി എന്നൊക്കെ നിതംബത്തിന്റേയും മാറിടത്തിന്റേയും വലിപ്പം വച്ച് അളന്ന് പറയുന്നത് കേട്ടിട്ട്.
എന്നിട്ട് കേരളത്തിലെ യുവാക്കളുടെ സൌന്ദര്യാരാധനയെക്കുറിച്ച് ഒരു ജനറലൈസേഷന്‍.
ഷക്കീല/മറിയ ഇത്യാദികളെ മറന്നോ സാറേ?

ബെന്യാമിന്‍ said...

സിജുവിന്റെ പുതിയ കമന്റില്‍ അംഗീകരിക്കേണ്ടതായ പലതും ഉണ്ട്‌.
1. ഒരാളോട്‌ ആരാധന തോന്നുന്നത്‌ പല കാരണങ്ങള്‍ കൊണ്ടാണ്‌. (അതിലൊരു കാര്യം സൗന്ദര്യവും ആണല്ലോ. ഇവിടെ പലരും അംഗീകരിക്കാത്ത ഒരു കാര്യമാണത്‌)
2. മീര നല്ല അഭിനയമാണ്‌ എന്നാല്‍ എനിക്ക്‌ മീരെയെക്കാള്‍ ഇഷ്ടം ഭാവനയെയും നയന്‍ താരെയെയും ആണ്‌. (നോക്കൂ സ്‌നേഹിതാ, സൗന്ദര്യകാര്യത്തില്‍ നിങ്ങള്‍ എന്റെ ജനറലൈസേഷനില്‍ വന്നു നില്‌ക്കുന്നത്‌.)
3. നിങ്ങള്‍ പറഞ്ഞ ഉദാഹരണങ്ങളിലെല്ലാം ആരാധകര്‍ പുരുഷന്മാരാണ്‌. ഞാന്‍ പറഞ്ഞത്‌ ശ്രീവിദ്യയ്ക്ക്‌ സ്‌ത്രീ ആരാധകര്‍ കൂടുതലാണ്‌ എന്നാണ്‌. അതാരും ഇനിയും അധികം ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു, താങ്കളും.
4. ശ്രീവിദ്യ അമ്മ വേഷങ്ങളിലാണ്‌ കൂടുതല്‍ അഭിനയിക്കുന്നത്‌ (തീര്‍ച്ചയായും അതുകൊണ്ടുതന്നെ പുരുഷ ആരാധകര്‍ കുറവാണ്‌ എന്ന വാദം വീണ്ടും സാധൂകരിക്കുന്നു. സ്‌ത്രീകള്‍ കൂടുതല്‍ അവരെ ആരാധിക്കുന്നത്‌ ആ അമ്മ സ്വരൂപം കിട്ടാന്‍ കൂടിയാവാം. നമ്മുടെ 'അമ്മ' എന്ന വാര്‍പ്പുരൂപങ്ങളില്‍ കവിയൂര്‍ പൊന്നമ്മയും ശ്രീവിദ്യയും മികച്ചു നില്‌ക്കുന്നുണ്ട്‌. (മുപ്പതു കഴിഞ്ഞ സ്‌ത്രീകള്‍ ശരീരത്തെ ശ്രദ്ധിക്കില്ല എന്ന കുട്ടേട്ടത്തിയുടെ കമന്റിനും കൂടിയാണ്‌ ഈ മറുപടി, അത്തരം സ്‌ത്രീകള്‍ ശ്രീവിദ്യയില്‍ കാണുന്നത്‌ അമ്മ എന്ന വാര്‍പ്പുരൂപമാകാം) ആരാധന എന്ന പദത്തിന്‌ നിങ്ങള്‍ കൊടുത്തിരിക്കുന്ന 'സെക്‌സ്‌ ബിംബം' എന്ന അര്‍ത്ഥം ഞാന്‍ കൊടുത്തിട്ടില്ല, വായനക്കാരന്‍ മെനഞ്ഞതാണ്‌. (അവിടെയാണ്‌ ഉപ്പായിമാപ്പിള ഒരു തികഞ്ഞ അബദ്ധമായി മാറുന്നത്‌ - അതിയാന്‍ പറഞ്ഞരീതിയില്‍ പുരുഷന്മാര്‍ ഇഷ്‌ടം കൂടിയ ഒരു സ്‌ത്രിയായിരുന്നു സില്‍ക്ക്‌ സ്‌മിത. അവര്‍ മരിച്ചപ്പോള്‍ എത്ര ആരാധകര്‍ അവിടെപ്പോയി..? മലയാളിയുടെ കാപട്യം നാം അവിടെയും കണ്ടു!! )സ്‌ത്രികള്‍ക്ക്‌ ശ്രീവിദ്യയോടുള്ള ആരാധന ഏതുവിധത്തിലും ആകാം. അമ്മ, ദേവി.. എന്തും. പക്ഷേ ശ്രീവിദ്യയ്ക്ക്‌ സ്‌ത്രീ ആരാധകരാണ്‌ കൂടുതല്‍ എന്ന വാദം ഈ പുരുഷന്മാര്‍ സമ്മതിക്കില്ല. എന്നാല്‍ ഞങ്ങള്‍ അവരുടെ ആരാധകരാണ്‌ എന്ന് പറയുന്നുമില്ല. അതാണ്‌ വൈരുദ്ധ്യം..

ശ്രീജിത്ത്‌ കെ said...

ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ഭാവനയ്ക്ക് പഠിക്കുകയാണെന്നത് പുതിയ അറിവാണ്. എന്റെ അനുഭവം വച്ചാണെങ്കില്‍ വടക്കന്‍ കേരളത്തില്‍ ഇന്നും തടിച്ച ശരീരപ്രകൃതിയാണ് സൌന്ദര്യലക്ഷണം.

ശ്രീവിദ്യ പല സീരിയലുകളിലായി ഒഴുക്കിയ കണ്ണീരില്‍ ഒലിച്ചാണ് അവിടെ സ്ത്രീകള്‍ അടിഞ്ഞ് കൂടിയത്. സീരിയല്‍ പ്രേക്ഷകരില്‍ സ്തീ പുരുഷ അനുപാതം എത്രയാണോ അതാണ് അവരെ‍ക്കാണാന്‍ വന്ന ജനങ്ങളിലും പ്രതിഫലിച്ചത്.

ഭാവനയ്ക്കാണ് ആരാധകര്‍ കൂടുതല്‍ എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുകയാണ്. ഇന്നാട്ടില്‍ കാവ്യ മാധവന്‍ എന്നൊരു നടി കൂടി ഉണ്ട്. അറിയില്ല എന്ന് തോന്നുന്നല്ലോ താങ്കള്‍ക്ക്. കാവ്യയേക്കാള്‍ ആരാധകര്‍ ഭാവനയ്ക്കാണെന്ന് പറഞ്ഞാല്‍ നമ്മള്‍ തമ്മില്‍ തെറ്റും, പറഞ്ഞേക്കാം.

ഡാലി said...

ശ്രീ പറഞ്ഞത് സത്യം. ഈ കാവ്യമാധവന്‍ ആണ് ഒരു 80% മലയാളി ആണ്‍കുട്ടികളുടെ മനസ്സിലെ പക്കാ മലയാളി പെണ്‍കൊടി. അതിനും പഴയ കാലത്താണെങ്കില്‍ പാര്‍വതി, രമ്യകൃഷ്ണന്‍, ഭാനുപ്രിയ... ഇങ്ങനെ ഒരു പട്ടികയാണ് ചേട്ടന്മാരു പറഞ്ഞ് കേട്ടേക്കണേ...

ബെന്യാമിന്റെ ഒട്ടുമിക്ക പോസ്റ്റും സീരിയസ് ആയി വായിക്കാറുണ്ട്. എന്തോ ഇതു വായിച്ച് ഒരെത്തും പിടിയും കിട്ടിയ്യില്ല. ഒരനാവശ്യ താരതമ്യം എന്ന് പറയുന്നതില്‍ ക്ഷമിക്കുക.

ദില്‍ബാസുരന്‍ said...

ശ്രീജിത്തും ഡാലി ചേച്ചിയും പറഞ്ഞതിനെ പിന്താങ്ങുന്നു. മലയാളിപ്പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ കാവ്യ തന്നെയാണ് മനസ്സിലേയ്ക്ക് ഓടിയെത്തുക.അനന്ദഭദ്രവും വടക്കുന്നാഥനും കണ്ടതിന് ശേഷം പ്രത്യേകിച്ചും.

ചില നേരത്ത്.. said...

ശ്രീജിത്തേ, ദില്‍ബൂ
പാര്‍വ്വതി-കാവ്യാമാധവന്‍ , ഉണ്ടക്കണ്ണുള്ളവര്‍ എന്നൊരു താരതമ്യം സാധ്യമാവുന്നുണ്ടോ? എനിക്കങ്ങിനെ തോന്നുന്നു
മീര ജാസ്മിന്‍, നല്ല ഊര്‍ജ്ജസ്വലതയോടെ പ്രത്യക്ഷപ്പെടുന്നു.
ഭാവനയാണോ മലയാളിയുടെ ഇപ്പോഴത്തെ സൌന്ദര്യ സങ്കല്‍പ്പം? സിനിമാനടിമാരെ ആധാരമാക്കിയാണോ
മലയാളികള്‍ സ്ത്രീസൌന്ദര്യ സങ്കല്‍പ്പം രൂപീകരിക്കുന്നത്? വിശ്വസിക്കാനാവുന്നില്ല. ഈ സങ്കല്‍പ്പ വിചാരങ്ങള്‍ കച്ചവടവുമായി
ബന്ധപ്പെട്ടതാകാം (വാണിഭമല്ല).

കിച്ചു said...

ബെന്യമിന്റെ അഭിപ്രായത്തിനോട് ഞാന്‍ ശക്തിയായി വിയോജിക്കുന്നു... അവരുടെ പോലെ അല്ലെങ്കില്‍ ഇവരുടെ പോലെ എന്നല്ല സൌന്ദര്യത്തിന്റെ മനദണ്ഡം. ഓരോ സ്ത്രീയും പുരുഷനും സുന്ദരനും സുന്ദരികളും ആണ്. അത് ശ്രീവിദ്യയുടെ പോലെയോ കുഞ്ചാക്കോ ബോബന്റെയോ പോലെ ഇരിക്കണമെന്നില്ല. താങ്കള്‍ പറഞ്ഞതു പോലെ ശരീരമുളവവര്‍ക്ക് മാത്രമാണ് ആരാധകര്‍ എങ്കില്‍ ഇന്ന് മലയാള സിനിമയില്‍ ഷക്കീലമാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. നയ്ന‍താരയെ സെക് സി താരമായി കണ്ടെങ്കില്‍ അത് ആ സര്‍വ്വേയില്‍ പങ്കെടുത്ത ഭുരിപക്ഷത്തിന്റെ മാത്രം അഭിപ്രായമാണ്. അല്ലാതെ കേരളത്തിലെ പുരുഷന്‍മാരുടെ മുഴുവന്‍ അഭിപ്രായമല്ല.
പിന്നെ അവരെ കാണാനെത്തിയ സ്ത്രീകളുടെ കാര്യം പാര്‍പ്പിടം പറഞ്ഞപ്പോലെ സീരിയലുകളിലൂടെ കിട്ടിയ സ്ത്രീജനസമ്മിതിയും പിന്നെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങി അവരഭിനയിച്ച ശക്തമായ സ്ത്രൂ കഥാപാത്രങ്ങളുള്‍പ്പെട്ട നീണ്ട നിരയുമാണ് അവരെ സ്ത്രീകളുടെ പ്രിയങ്കരിയാക്കുന്നത്. പിന്നെ പുരുഷന്‍മാര്‍ അവരവരെ കാണാന്‍ വരാതിരുന്നത് അവരുടെ മനസിലെ ശ്രീവിദ്യയുടെ രൂപത്തിന് കോട്ടം വരുത്തേണ്ട എന്നോര്‍ത്താവാം.

ശരീരം കൊണ്ട് ഭാവനയോ ഷക്കീലയോ ആയി ഇരുന്നാലും അഭിനയത്തിനാണ് പ്രാധാന്യം. അതു കൊണ്ടാണ് ഷീലയേയും ശ്രീവിദ്യയേയും സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി അംഗീകരിച്ചത്. മീരാ ജാസ്മിനെ സര്‍ക്കാര്‍ അംഗീകരിച്ചതും പ്രേക്ഷര്‍ അംഗീകരിച്ചതും അഭിനയം കൊണ്ട് മാത്രമാണ്. അല്ലാതെ ശരീരത്തിന്റെ അളവു തൂക്കങ്ങള്‍ നോക്കിയിട്ടല്ല. സൌന്ദര്യത്തെയും വ്യക്തിത്വത്തെയും ആരാധിക്കണം അല്ലാതെ ഇങ്ങനെ അവഹേളിക്കരുത്.

ദില്‍ബാസുരന്‍ said...

ഇബ്രൂ,
ഉണ്ടക്കണ്ണുകളുള്ള സിനിമാനടിയെപ്പോലെ ഇരിക്കുന്നവളാണ് സുന്ദരി എന്നൊന്നും പറഞ്ഞിട്ടില്ല. ഈ ചര്‍ച്ചയില്‍ ഭാവന എന്ന നടി കടന്ന് വന്നത് പോലെ കടന്ന് വന്നതാണ് കാവ്യയും. (പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാന്‍ഡ് മീ... :-))

ഏറനാടന്‍ said...

ഇതൊരു വിവാദ സംഭവമാക്കുവാന്‍ വേണ്ടിയെഴുതിയതാണെന്നൊന്നും തോന്നുന്നില്ല. എന്നാലും മരിച്ചുപോയവരെ ലൈഗിക കാഴ്‌ചപ്പാടില്‍ കാണുന്നതിനോട്‌ എനിക്ക്‌ യോജിക്കാനാവുന്നില്ല.

ജീവിച്ച്‌ മദിച്ചുല്ലസിക്കുന്ന എത്രയെണ്ണം ഇവിടെയുണ്ട്‌. അവരെ കീറിമുറിച്ചൂടെ? ഭാവനയും നയന്‍താരയുടെ വഴിയേ ആയെന്ന് തോന്നുന്നു. പുതിയ തമിഴ്‌പടത്തില്‍ നമ്മുടെ ഭാവനയുടെയപ്പുറമുള്ള ചുംബന രംഗത്തിലാണത്രേ ഭാവന കസറുന്നത്‌! (ഇംഗ്ലീഷ്‌ നടികള്‍ നാണിച്ചു തലതാഴ്‌ത്തി വേളാങ്കണ്ണിയിലോ പോട്ട ധ്യാനകേന്ദ്രത്തിലോ വരുമെന്ന് തോന്നുന്നു. ശബരിമലയിലേതായാലും ഇനിയും പുലിവാല്‌ പിടിക്കാന്‍ പെണ്‍കൊടിമാര്‍ വരില്ല!)

ബെന്യാമിന്‍ said...

നമ്മുടെ ചര്‍ച്ച ആരോഗ്യകരമായി നീങ്ങുന്നു എന്നതില്‍ സന്തോഷമുണ്ട്‌. ചിലതുകൂടി പറയാം.
1. ഭാവനയ്‌ക്ക്‌ പഠിക്കുന്നു എന്നതിനര്‍ത്ഥം ഭാവനയെ ആരാധിക്കുന്നു എന്നല്ല, മെലിഞ്ഞിരിക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളൂ,. ഇന്നത്തെ പെണ്‍കുട്ടികള്‍ മെലിഞ്ഞിരിക്കാന്‍ വേണ്ടി എന്തൊക്കെ ചെയ്യുന്നില്ല..? അത്‌ നിങ്ങള്‍ സമ്മതിക്കുമോ..?
2. ശ്രീജിത്തേ, കാവ്യാമാധവനെ നാം ഇഷ്‌ടപ്പെടുമ്പോഴും അവള്‍ക്ക്‌ ഭയങ്കര തടിയായിപ്പോയി എന്ന് നാം അല്‌പം ബേജാര്‍ ആവാറില്ലേ..? കാവ്യയെ നാം ഇഷ്‌ടപ്പെടുന്നത്‌ 'ചിലനേരത്ത്‌' പറഞ്ഞതുപോലെ കണ്ണുകളുടെ മനോഹാരിതകൊണ്ടാവില്ലേ..? ശ്രീവിദ്യ, പാര്‍വ്വതി, മോനിഷ, കാവ്യ എന്നിങ്ങനെ ആ നിരയെ നീട്ടാം. അപ്പോഴും ശ്രീജിത്തേ, താങ്കള്‍ വിവാഹം കഴിക്കുമ്പോള്‍ കാവ്യയുടെ അത്രയും തടിയുള്ള ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുമോ..? ഭാവനയുടേ അത്രയും തടിയുള്ള ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുമോ..? (മുഖസൗന്ദര്യമല്ലേ.. ശരീര വലുപ്പം) ദില്‍ബാസുരനും ഇത്‌ ബാധകമാണ്‌.
3. കിച്ചു. വീണ്ടും താങ്കള്‍ തലതിരിച്ചു വായിച്ചു. തടിയുള്ളവരെയല്ല, തടിയില്ലാത്തവരെ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഷക്കീലയോടൊക്കെ നമുക്കെന്തെങ്കിലും ആരാധനയുണ്ടോ..? അതൊക്കെ ശീരീരം കാണാനുള്ള പൂതി. ഒരു മെലിഞ്ഞപെണ്ണ്‍ ശരീരം കാണിക്കാന്‍ തയ്യാറായാല്‍ ഇരട്ടി ആസക്‌തിയോടെ നാം അതുപോയി കാണും. അല്ലെങ്കില്‍പ്പിന്നെ നാലാം കിട ഹിന്ദി സിനിമ നമ്മള്‍ പോയി കാണുന്നതെന്തിന്‌ സ്‌നേഹിതാ..?
4. സര്‍ക്കാരിന്റെ ജനത്തിന്റെയും അവാര്‍ഡൊന്നും ഇവിടെ വിഷയമാകുന്നില്ല. എന്തിന്‌ അഭിനയം പോലും. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും സൗന്ദര്യസങ്കല്‌പത്തിലെ വ്യത്യസങ്ങളാണ്‌ നാം ചര്‍ച്ച ചെയ്യുന്നത്‌. അതിന്‌ രണ്ടു മോഡാലുകളെ സ്വീകരിച്ചു എന്നേയുള്ളു. പേരു പരാമര്‍ശിക്കപ്പെട്ട വ്യക്‌തികള്‍ പോലും പ്രത്യക്ഷതലത്തില്‍ ചര്‍ച്ചയില്‍ വരേണ്ടവരല്ല. നിങ്ങളുടെ സങ്കല്‌പം എന്താണെന്നു പറയൂ..? മെലിഞ്ഞവളോ തടിച്ചിയോ..?
5. മെലിഞ്ഞവരെ മാത്രമേ പുരുഷന്മാര്‍ ഇഷ്‌ടപ്പെടാവൂ എന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. അല്ലെങ്കില്‍ ഞാന്‍ ഏതെങ്കിലും ആഗോളകുത്തകയുടെ ഏജന്റാണെന്ന് ആരെങ്കിലും നാളെ പറഞ്ഞു കളയും.മെലിഞ്ഞ രൂപങ്ങളെ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു എന്നത്‌ എന്റെ ഒരു പരികല്‌പന മാത്രമാണ്‌. അതുകൊണ്ട്‌ നമ്മള്‍ പുരുഷന്മാര്‍ തടിയുള്ളവരെ സ്‌നേഹിക്കില്ലെന്നോ, കുട്ടേട്ടത്തി ആരോപിച്ചതുപോലെ തടിയുള്ളവര്‍ മരിയച്ചാല്‍ അവരെ കാണാന്‍ പോകില്ലെന്നോ അര്‍ത്ഥമില്ല. പുരുഷന്മാരുടെ സ്വകാര്യസ്വപ്‌നങ്ങളില്‍ ഒരു മെലിഞ്ഞപെണ്ണ്‍ കിടന്നു വിലസുന്നോന്നൊരു സംശയം..? ആ മെലിഞ്ഞ സങ്കല്‌പം ആരാണ്‌ നമുക്കു തന്നത്‌ എന്നൊരു സംശയം..?!
6. കാവ്യമാധവന്‍, പാര്‍വ്വതി എന്നിത്യാദി തടിയുള്ളവരെയാണ്‌ നമുക്കിഷ്‌ടമെങ്കില്‍ എന്റെ പോസ്‌റ്റില്‍ ആദ്യം പറഞ്ഞ 'മലയാളുടെ തനതു സൗന്ദര്യ സങ്കല്‌പത്തില്‍' നിങ്ങളിപ്പോഴും നിലകൊള്ളുന്നു എന്ന് ഞാന്‍ ആശ്വസിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

ബെന്യാമിന്‍,
താങ്കളുടെ ശ്രീവിദ്യയും 'ഭാവന'യ്‌ക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികളും : “നമ്മുടെ ചര്‍ച്ച ആരോഗ്യകരമായി നീങ്ങുന്നു “ എന്ന് അഭിപ്രായമുള്ള താങ്കളുടെ ഈ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറയുന്നതില്‍ എനിക്ക് വിഷമമുണ്ട്. കാരണം ആരോഗ്യകരമായ ഒരു ചര്‍ച്ചയായി തോന്നിയില്ല എന്നതു കൊണ്ടു തന്നെ. സൌന്ദര്യത്തെക്കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ തുടരാമായിരുന്നു. പക്ഷെ എന്താ ചെയ്ക അതല്ല നടന്നു വരുന്നത്. എന്നാല്‍ താങ്കളുടെ അടുത്ത പോസ്റ്റിന് തീര്‍ച്ചയായും എന്‍റെ കമന്‍റ് പ്രതീക്ഷിക്കാം.

സങ്കുചിത മനസ്കന്‍ said...

ബെന്യാമിന്‍,
താങ്കളുടെ പോസ്റ്റ് വായിച്ചവരേക്കാള്‍ ‘കമന്റ്റുകള്‍’ മാത്രം വായിച്ചവരാണ് കൂടുതല്‍ എന്ന് തോന്നുന്നു.
ഇത്രമാത്രം രോഷം കൊള്ളാന്‍ എന്താണ് താങ്കള്‍ പറഞ്ഞതെന്ന് എനിക്ക് മനസിലാകുന്നില്ല.
അവരോട് താഴെക്കാണുന്നത് വായിക്കാനപേക്ഷ:-

പാറകളില്‍ അള്ളിപ്പിടിച്ചും കാലിടറാതെ ശ്രദ്ധിച്ചും നാം വളരെ ഉയരത്തിലുള്ള ഒരു മലമുകളിലെത്തുന്നു. മുകളിലെത്തിയാല്‍ ഏതെങ്കിലുമൊരു പാറയില്‍ ചെറിയൊരു കല്ലുകൊണ്ടു നാം നമ്മുടെ പേര് ഗൂഢമായ ഒരാഹ്ലാദത്തോടെ കോറിവയ്ക്കുന്നു. ഉയരങ്ങള്‍ താണ്ടുന്നതില്‍ മനുഷ്യനു മാത്രം ആസ്വദിക്കുവാന്‍ പറ്റുന്ന മനോസുഖമനുഭവിച്ചുകൊണ്ടു നാളെ അവിടെയെത്തുന്ന മറ്റൊരാള്‍-ചിലപ്പോള്‍ അങ്ങിനെയാരും എത്തിയില്ലെന്നും വരാം-നമ്മുടെ പേര് വായിക്കണം എന്നാണ് മനസ്സില്‍. എന്നെങ്കിലും ആ ശിലാലിഖിതം വായിക്കുന്ന ഒരാള്‍ക്കു് അവ്യാഖ്യേയമായ ഒരു സൌഹൃദം ഒറ്റയ്ക്കു തുടിക്കുമ്പോള്‍ അത്രയും ഉയരത്തില്‍‌വച്ചു്, ദൈവത്തോട് അത്രയും അടുത്തുവച്ചു തനിക്കുമുമ്പേ വന്ന കല്ലെഴുത്തുകാരനെ രണ്ടാമന്‍ സ്നേഹിക്കുന്നു. ഈ സ്നേഹത്തിനു വേണ്ടിയാണു ഞാനെഴുതുന്നതു്.

സുഭാഷ് ചന്ദ്രന്‍ - കഥയുടെ ഉള്ളിലിരുപ്പുകള്‍ - ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന കൃതിക്കെഴുതിയ ആമുഖം
...............
വിമറ്ശകറ് താഴെ വായിക്കാന്‍ അപേക്ഷ:
മൂന്നാമിടം ഈ ലക്കത്തിലെ എഡിറ്റോറിയല്‍:
...........
മരണം ഫാഷന്‍ഷോയ്ക്ക്‌ എന്നപോലെ ഒരു ശരീരം മുന്നില്‍ നിര്‍ത്തിയിരിക്കുന്നു.ഇതാ ഇപ്പോള്‍ കണ്ടത്‌ എന്ന മട്ടില്‍ മലയാളിയുടെ ദൃശ്യമാധ്യമങ്ങള്‍ വിസ്തരിക്കാന്‍ തുടങ്ങി, ആരോടൊക്കയോ വിളിച്ചു ചോദിച്ചു..

നടി ഒരു ഉടല്‍ മാത്രമായി.

ഫ്യൂഡല്‍ കാലം ചന്തം നോക്കുന്ന ന്യൂസ്‌ മുറികളില്‍ നിന്ന് അഗ്നിപര്‍വ്വതത്തിന്റെ മുഖപ്പ്‌ പൊട്ടിയ പോലെ അടക്കിയ കാമത്തിന്റെ ചലം ഒഴുകുന്നുണ്ടായിരുന്നു.

അകലെ നിന്ന് കാണുമ്പോള്‍ വിടുതികിട്ടാത്ത ഈ വിഷയ ദൗര്‍ബല്യങ്ങള്‍ കടുത്ത അപമാനമായി, പ്രതിഭയ്ക്ക്‌ കൊള്ളിവയ്ക്കലായി. ശ്രീവിദ്യ ഏതെങ്കിലും യൂറോപ്യന്‍ ദേശത്തിന്റെ കലാകാരിയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു വിയോഗത്തില്‍ എത്ര ആദരവോടെയാകും അവര്‍ വാക്കുകള്‍ തെരഞ്ഞെടുക്കുക എന്ന് വെറുതേ ആലോചിക്കാം, ഓടയെ നദിയാക്കാന്‍ വേണ്ടി മാത്രം....
http://www.moonnamidam.com/42/edit.htm

സു | Su said...

ശ്രീവിദ്യ എന്ന നടി മരിച്ചപ്പോള്‍ ഒരുനോക്ക് കാണാന്‍ ചെന്നത് അധികം, സ്ത്രീകള്‍ ആയിരുന്നു എന്ന് പറഞ്ഞു. ശരിയാവാം. അവര്‍ സിനിമകളില്‍ക്കൂടെയും സീരിയലില്‍ക്കൂടെയും ആരാധിക്കുന്ന ഒരാള്‍ ഓര്‍മ്മ മാത്രമാകാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ അവര്‍ക്ക് കാണാന്‍, വിട പറയാന്‍ ഒരു അവസരം കിട്ടിയത് പ്രയോഗിച്ചതാവും. അവര്‍ക്ക് ഭാവനയിലെ, ഭാവനയുടെ പോലത്തെ രൂപം ഇല്ലാത്തതുകൊണ്ടാണോ പുരുഷന്മാര്‍ അധികം പോകാതിരുന്നത്. പോയിട്ടില്ല എന്ന് എനിക്ക് തോന്നിയില്ല. ഭാവന്യ്ക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ടോ? അറിയില്ല. ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ മുഴുവന്‍, കാവ്യാമാധവന്റെ കഥയേ പറയാറുള്ളൂ എന്നാണ് ഞാന്‍ കേട്ടത്. പുരുഷ്ന്മാര്‍ ഇനി ഭാവനാരൂപത്തെ ആണോ ആരാധിക്കുന്നത്? എനിക്കെന്തായാലും ഐശ്വര്യാറായേക്കാളും ഇഷ്ടം കാജോളിനേയും, റാണി മുഖര്‍ജിയേയും,ഒക്കെയാണ്. സിനിമയിലൊക്കെ അഭിനയം എന്നും പറഞ്ഞൊരു കാര്യം ഉണ്ടല്ലോ. വെറും സൌന്ദര്യം കാണിക്കല്‍ അല്ലാതെ. ;) പിന്നെ, മരിച്ചുപോയ സൌന്ദര്യ എന്ന നടിയും രൂപത്തില്‍ ഏകദേശം ശ്രീവിദയെപ്പോലെത്തന്നെ ആയിരുന്നു. അവര്‍ക്ക് ആരാധകര്‍ കുറവുണ്ടോ? ഖുശ്ബുവിനോ? ഇതൊക്കെ നോക്കിയാല്‍ ചെറുപ്പക്കാരുടെ മനസ്സില്‍ എന്താണെന്ന് കണ്ടെത്താന്‍ സര്‍വേ വേണ്ടിവരും.

ബെന്യാമിന്‍ said...

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കാന്‍ ഓടാത്ത രണ്ടു കമന്റുകള്‍! സങ്കുചിതനും സു വും യുക്‌തി ബോധത്തോടെ വയിച്ചു. നന്ദി. ഞാന്‍ പറഞ്ഞതൊന്ന് മറ്റുള്ളവര്‍ വായിച്ചതൊന്ന്. എന്തായാലും പുരുഷന്മാരുടെ സൗന്ദര്യസങ്കല്‌പം അളക്കാന്‍ നമുക്ക്‌ കൂടുതല്‍ മാനദണ്ഡങ്ങള്‍ വേണമെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ അപ്പോഴും എന്റെ ചോദ്യം ബാക്കിയാണ്‌. പെണ്‍കുട്ടികള്‍ ആര്‍ക്കുവേണ്ടി ഇങ്ങനെ മെലിയുന്നു..?

ഇടിവാള്‍ said...

ബെന്യാമിന്‍. ഇതു നേരത്തെ തന്നെ വായിച്ചിരുന്നു. മറ്റുള്ളവരുടെ കമന്റുകളും കൂടി വായിച്ച ശേഷം കമന്റാമെന്നു കരുതി.


താങ്കള്‍ ഈ ലേഖനത്തില്‍ എടുത്തു പറയാന്‍ "ശ്രമിച്ചിരിക്കുന്ന" സ്ലിം ബ്യൂട്ടി എന്ന പുരുഷ സങ്കല്‍പത്തിനു വേണ്ടി, കേരള വനിതകള്‍ അവരുടെ സ്വന്തം സൌന്ദര്യസങ്കല്‍പ്പങ്ങളേയും ത്യജിക്കുന്നു, എന്ന ആ സന്ദേശം( അതാണെന്നെനിക്കു തോന്നി) പലരു തെറ്റായി വ്യാഖ്യാനിച്ചു കണ്ടതില്‍ ദൌര്‍ഭാഗ്യകരം.

പക്ഷേ, കമന്റുകളില്‍, പ്രത്യേകിച്ച്‌ രേഷ്മക്കു താങ്കള്‍ കൊടുത്ത മറുപടിയില്‍ ( കമണ്ട്‌ -5), താങ്കള്‍ തന്നെ സമ്മതിക്കുന്നു, സൌന്ദര്യം തന്നെയാണ്‌ ആരാധന പ്രധാന അളവു കോല്‍ എന്ന്‌. ആ ഒരു കമന്റില്‍ നിന്നാകണം ബാക്കിയുള്ള തെറ്റിദ്ധാരണകള്‍ ഉടലെടുത്തിരിക്കുന്നതെന്നാണ്‌ എന്റെ സംശയം.

അബ്ദുവിനോടുള്ള താങ്കളുടെ മറുപടിയില്‍, താങ്കള്‍ പുരുഷ സങ്കല്‍പങ്ങളെ തിരുത്തിപ്പറഞ്ഞാല്‍ ശരിയാകുമോ എന്നു ചോദിക്കുന്നു. അക്കാര്യത്തില്‍, ഞാന്‍ ശിവപ്രസാദിന്റെ കമന്റിനോട്‌ പൂര്‍ണമായും യോജിക്കുന്നു. ഈ സങ്കല്‍പങ്ങള്‍ക്കു ഒരു മാപിനി അസാധ്യം, അതു ഓരോ വ്യക്തികളുടെ താല്‍പര്യമല്ലേ?

കുട്ട്യേടത്തിയുടെ വാദങ്ങള്‍ തികച്ചും ബാലിശമായിതോന്നി. ലേഖനത്തിന്റെ ഉദ്ദേശം മനസ്സിലാക്കാതെയുള്ളൊരു ഔട്ട്ബഴ്സ്റ്റ്‌ ആയെ അതിനെ വിവക്ഷിക്കാനാവൂ. അതിനു ശേഷം കമന്റിയ പലരും അതോടെ ട്രാക്കുമാറി ഓടിയെന്നാണെനിക്കു തോന്നിയത്‌. അതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

ഇരിങ്ങലിന്റെ കമന്റും, പുള്ളിയുടെ ബ്ലോഗിലെ ഏറ്റവും പുതിയ കഥയുടെ ഹേതുവും മറ്റൊന്നായിക്കാണാന്‍ കഴിയുന്നില്ല. മരണസമയത്തെ ചപലമായ സൌന്ദര്യാസ്വാദനായി ഈ ലേഖനത്തിനെ കണ്ടത്‌ നിര്‍ഭാഗ്യകരം!

ഒരു കാര്യത്തില്‍ മാത്രം ഞാന്‍ ബെന്യാമിനോടു വിയോജിക്കുന്നു: ശ്രീവിദ്യയുടെ പുതുരൂപമായ മീരാ ജാസ്മിന്‍.. ?
ശാലീനതയുടെ കാര്യത്തില്‍ ശരിയാണീ വാദം, പക്ഷേ, ശാരീരത്തിന്റെ കാര്യത്തില്‍, മീര മെലിഞ്ഞു തന്നെയാണ്‌.

( ശരീരത്തെക്കുറിച്ചായിരുന്നല്ലോ ലേഖനം... ;))

ബെന്യാമിന്‍ said...

ഇടിവാള്‍,
ഞാന്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത്‌ അത്‌ താങ്കള്‍ കൃത്യമായി വായിച്ചെടുത്തു എന്നതില്‍ സന്തോഷമുണ്ട്‌. അതുകൊണ്ടുതന്നെ ഈ ചര്‍ച്ച ഇവിടെ പൂര്‍ണ്ണമാകുന്നു എന്ന് തോന്നുന്നു.
ചര്‍ച്ചയില്‍ യോജിച്ചും വിയോജിച്ചും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. എല്ലാവരും എന്റെ ആശയങ്ങളോട്‌ യോജിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ പലപ്പോഴുമുണ്ടായ 'അതിവായന' യും തെറ്റിവായനയും സഹതാപമാണ്‌ ഇളവാക്കിയത്‌. എങ്കില്‍പ്പോലും വിയോജിക്കാനുള്ള ഏതൊരാളുടെയും സ്വാതന്ത്രത്തിന്റെ ഒപ്പം ഞാന്‍ നില്‌ക്കുന്നു.
തുടര്‍ന്നും അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടുന്നു.

വാവക്കാടന്‍ said...

പ്രിയ ബെന്യാമിന്‍,
ഇതിന്റെ ഉടമസ്ഥന്‍ തന്നെ അവസാനിപ്പിച്ച ചര്‍ച്ചയാണെങ്കിലും.. കുറച്ചു കാര്യങ്ങള്‍ പറയുന്നു..
1) താങ്കള്‍ ഉന്നയിച്ച വാദഗതികള്‍, കാപട്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ ഇഷ്ടം പോലെ ഉള്ളതു കൊണ്ട് ഞങ്ങള്‍ എതിര്‍ക്കും.
2)കൈപ്പള്ളിയുടെ കമന്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തില്‍ എനിക്ക് താങ്കളുമായിട്ട് അഭിപ്രായ വ്യത്യാസമുണ്ട്.
ഒരു കാര്യം പറയുമ്പോള്‍ അത് വസ്തു നിഷ്ഠമായി പറയാതെ പൊതുവാക്കി പറയുക എന്നുള്ളത് നമ്മുടെ ഒരു ശീലമാണ്. നമുക്ക് നേരിട്ടിരിക്കുന്ന കുഴപ്പവും ഇതു തന്നെയാണ് എനു തോന്നുന്നു..
“അവിടെ വന്നവരില്‍ 99.9 ശതമാനവും സ്‌ത്രീകള്‍ ”.
ഞാന്‍, നേരില്‍ കണ്ട സംഭവമാണെങ്കില്‍ കൂടി അതു പത്രത്തില്‍ വായിച്ച് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഞാന്‍ ശ്രീവിദ്യയെ കാണാന്‍ പോയാലും ഇല്ലെങ്കിലും എന്റെ മനസ്സില്‍ ഇനി മുതല്‍ അവിടെ വന്നവരില്‍ 99.9 ശതമാനവും സ്‌ത്രീകള്‍ തന്നെയാണ്. ഇങ്ങനെയൊക്കെ പറയുമ്പോള്‍ ആധികാരികത എന്നൊരു സാധനം നമുക്ക് എവിടെയൊക്കെയൊ നഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള generalizations നമ്മുടെ ചിന്താ മണ്ഡലത്തെയൊക്കെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. താങ്കളെ സംബന്ധിച്ച്, താങ്കള്‍ക്ക് മനസ്സില്‍ തോന്നിയ ഒരാശയം, അതു ഫലിപ്പിക്കാന്‍ വേണ്ടി 99.9 പോലെയുള്ള കണക്കുകള്‍ പറയുന്നു.റ്റി.വി.യില്‍ 1/2 മണിക്കൂറൊ മറ്റോ കണ്ടിട്ടുള്ള ഒരു പരിപാടിയില്‍ നിന്ന് ഇത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുമ്പോള്‍ താങ്കള്‍ ചെയ്യുന്നത് വായനക്കാരായ എന്നെയൊക്കെ പറ്റിക്കുകയാണ്. ഇതു പോലെ തന്നെയാണ് കേരളം 100% സാക്ഷരത കൈവരിച്ചുവെന്നൊക്കെ ചിലയാള്‍ക്കാര്‍ പറഞ്ഞു പഠിപ്പിച്ചത്!!

ഇത്തിരിവെട്ടം|Ithiri said...

ബിന്യാമീന്‍ താങ്കളുടെ പലകാഴ്ചപ്പാടുകളോടും യോജിക്കുന്നു. പലതിനോടും വിയോജിക്കുന്നു.

സൌന്ദര്യ സങ്കല്‍പ്പം കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചും പ്രകൃതത്തിനനുസരിച്ചും മാറികൊണ്ടിരിക്കും.

കുറച്ച് മുമ്പ് വരയന്‍ മീശയും കുരുവിക്കൂട് ഹെയര്‍സ്റ്റൈലുമായിരുന്നില്ലേ സൌന്ദര്യത്തിന്റെ ചിഹ്നങ്ങള്‍. അത് കനത്ത മീശയിലേക്കും ക്ലീന്‍ ഷേവിലേക്കും മാറി ഇപ്പോള്‍ ചെറിയ താടിയിലേക്ക് മാറുന്നു.

ഇത് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാറും . ഇവിടെ അറബികള്‍ക്കിടയില്‍ താടിവെക്കുന്നത് സൌന്ദര്യത്തിന്റെ ഭാഗാമാണ്. അധികപേരും അത് ചെയ്യുന്നു. മലയാളികള്‍ അധികവും മീശക്കരാണ്. എന്നാള്‍ പടിഞ്ഞാറോട്ട് പോയാല്‍ അവിടെ ക്ലീന്‍ ഷേവാണ് സത്യം.

എന്നാ‍ല്‍ ഇന്ന് വിഷ്വല്‍ മീഡിയയിലൂടെ ലോകം ഒരു ഗ്രമാമായി ചുരുങ്ങിയതിനാല്‍ സൌന്ദര്യം എന്നതിന് ഒരേ കാഴ്ചപ്പാട് ഉണ്ടാവുന്നു. പ്രധാനമായും അവയില്‍ പടിഞ്ഞാറന്‍ സംസ്കാരത്തിന് പ്രധാന്യം ലഭിക്കുന്നതിനാല്‍ ആ രീതിയിലേക്ക് പതുക്കേ എല്ലാവരും മാറുന്നു.

അതിന്റെ ഭാഗമാണ് താങ്കള്‍ ഈ പറഞ്ഞതും. പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് തടിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ ഇപ്പോള്‍ മെലിയാന്‍ അഗ്രഹിക്കുന്നു. അത് സത്യം. ഇത് സ്ത്രീകള്‍ക്കിടയില്‍ മാത്രമാണോ ?
പുരുഷന്മാരിലും കുട്ടികളിലും വൃദ്ധരിലും എല്ലാം ഈ മാറ്റം കാണാനാവും എന്നതല്ലേ സത്യം.

തലമുറകള്‍ക്കനുസരിച്ച് സൌന്ദര്യ സങ്കല്‍പ്പം മാറിക്കൊണ്ടിരിക്കും. അതൊരു സത്യം.

പിന്നെ എല്ലാം മാറുന്നില്ലേ. ഭക്ഷണപാനീയങ്ങളും താമസവും വാഹനവും ... മറ്റെല്ലാം.

ഇതെല്ലാം കാലത്തിനനുസരിച്ച് സമൂഹങ്ങള്‍ക്കനുസരിച്ച് സംസ്കാരങ്ങള്‍ക്കനുസരിച്ച് മാറികൊണ്ടിരിക്കും.

എങ്കിലും മരണസമയം തടിച്ച് കൂടിയവരും അവരുടെ സൌന്ദര്യവും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നുന്നില്ല.

മൂഷികന്‍‌ said...

സൌന്ദര്യസങ്കല്പങ്ങള്‍ രൂപീകരിക്കപ്പെടുന്നതെങ്ങനെയെന്നതും സ്വാഭാവിക സൌന്ദര്യ സങ്കല്പങ്ങളെ വിപണി അട്ടിമറിയ്ക്കുന്നതെങ്ങനെയെന്നു ആയിരുന്നു നമ്മള്‍ ചിന്തിക്കേണ്ടിയിരുന്നത്.

സാധാരണ മലയാളി അധികം ചന്തിയും മുലയുമൊന്നും ഇല്ലാത്ത ഒരു പെണ്ണിനെ കണ്ടാല്‍ സ്വകാര്യമായെങ്കിലും കമന്റടിക്കുക “തപ്പിനോക്കേണ്ട ഗതികേടിലാണല്ലോ” എന്നാവും. അല്ലെങ്കില്‍ “അനിക്‍സ്പ്രേയുടെ” പരസ്യമാവും മനസ്സില്‍ വരിക. നമ്മുടെ പ്രാഥമിക സൌന്ദര്യസങ്കല്പങ്ങളിലെ പെണ്ണിന് അത്യാവശ്യം ചന്തിയും മുലയും വേണമെന്ന് സാരം. അതു കൊണ്ട് തന്നെയാണ് പഴയ നായികമാര്‍ തുടുത്ത് കൊഴുത്തിരുന്നത്. അന്ന് ഇത്രയധികം വിപണിയുടെ സമ്മര്‍ദ്ദങ്ങളും മലയാളിയുടെ മനസ്സിനെ സ്വാധീനിച്ചിരുന്നെന്ന് തോന്നുന്നില്ല.

ആഗോളീകരണത്തിനും വിപണി സ്വതന്ത്രമാക്കിക്കൊടുക്കലിനും ശേഷം ടെലിവിഷനിലൂടെയാണ് നമ്മുടെ പുതിയ സൌന്ദര്യ സങ്ക്ല്പം രൂപപ്പെടുന്നത്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ പരസ്യങ്ങളിലൂടെ. പരസ്യങ്ങള്‍ക്ക് ശരീരം മെലിയിച്ചെടുക്കേണ്ട കാര്യമെന്ത്? മെലിയല്‍ ചികിത്സാലങ്ങള്‍ നാട്ടിലിപ്പോള്‍ കൂടിക്കൂടി വരുന്നതെന്ത്?


It is estimated that one in five college age women has an eating disorder. Women are also dismembered in commercials, their bodies separated into parts in need of change or improvement. If a woman has "acceptable" breasts, then she must also be sure that her legs are worth watching, her hips slim, her feet sexy, and that her buttocks look nude under her clothes ("like I'm not wearin' nothin'").

For more read this: http://www.medialit.org/reading_room/article40.html

The notion of slim as beautiful proposed by the fashion industry and show business is overwhelming. A considerable population, especially teenage girls, is obsessed with it. One out of two people I have come to know in college is on a diet or has been on a diet

http://www-personal.umich.edu/~twinklel/beauty.html

ബെന്യാമിന്‍ said...

കമന്റുകള്‍ നിലച്ചോ എന്നു തോന്നിയ വേളയിലാണ്‌ ഞാന്‍ ഈ ചര്‍ച്ച അവസാനിപ്പിക്കാം എന്നുപറഞ്ഞത്‌. കൂടുതല്‍ പ്രസക്‌തവും യുക്‌തിഭദ്രവുമായ കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നതില്‍നാല്‍ തീര്‍ച്ചയായും ചര്‍ച്ച തുടരാവുന്നതേയുള്ളൂ. 99.9 ശതമാനം എന്ന് പറഞ്ഞതിനെ വന്നുകൂടിയ ആളുകളുടെ നല്ലൊരു ശതമാനം എന്നു മാത്രം ധരിച്ചാല്‍ മതി. ഇത്തരം കര്യങ്ങള്‍ പൊതുവയി പറയുകയല്ലാതെ കൃത്യമായി പറയുക നിവൃത്തിയില്ല.

കെ.മാധവിക്കുട്ടി. said...

Benyamin,
I know that it is a bit late that I could read your explosive and ridiculous write up.
I totally disagree with you on the reason you pointed out for the gathering of'women crowd'to see sreevidya lying dead.
I am sure it is not of any 'arradhana' as you said...but 99%, of the 'empathy' they have towards that strong minded lady.We women are moved by how that lady could come out alone fighting with the injustice and coming out well in good spirits and mental strngth.We women admire her because of her will power,determination and a feel of beautiful mind.
Beauty is a secondary issue and I do not think all the ladies are always thinking about beauty only,especially those who were crowded there on that day.May be the physical beauty is still a point of 'evaluation' for men.But it had gone far beyond for the ladies,especially educated ones.
so we feel that your comments derated our morale.....and also insulted those women who went to show their empathy,on that particular day.
Eyes are the road to heart and the look, the road to soul.....the mind.........

Anonymous said...

圣诞树 小本创业
小投资
条码打印机 证卡打印机
证卡打印机 证卡机
标签打印机 吊牌打印机
探究实验室 小学科学探究实验室
探究实验 数字探究实验室
数字化实验室 投影仪
投影机 北京搬家
北京搬家公司 搬家
搬家公司 北京搬家
北京搬家公司 月嫂
育儿嫂 月嫂
育婴师 育儿嫂
婚纱 礼服

婚纱摄影 儿童摄影
圣诞树 胶带
牛皮纸胶带 封箱胶带
高温胶带 铝箔胶带
泡棉胶带 警示胶带
耐高温胶带 特价机票查询
机票 订机票
国内机票 国际机票
电子机票 折扣机票
打折机票 电子机票
特价机票 特价国际机票
留学生机票 机票预订
机票预定 国际机票预订
国际机票预定 国内机票预定
国内机票预订 北京特价机票
北京机票 机票查询
北京打折机票 国际机票查询
机票价格查询 国内机票查询
留学生机票查询 国际机票查询

ചിത്രംസ്‌.... said...

'തറയെഴുത്ത്'