1925-ൽ റോബർട്ട് കുക്ക് എന്നൊരു സായിപ്പ് ഇവിടെയെത്തി 63 പേരെ സ്നാനം കഴിപ്പിച്ചതോടെയാണ് കേരളത്തിൽ പെന്തിക്കോസ്തുസഭകളുടെ ആരംഭം കുറിക്കുന്നത്. അന്നുമുതൽ ഇന്നോളം നൂറുകണക്കിന് സംഘങ്ങളാണ് കേരളത്തിൽ പെന്തിക്കോസ്തുസഭ എന്ന പേരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. (ഒരുപക്ഷേ ഇതുപോലെ പൊട്ടിമുളയ്ക്കുൻ കഴിവുള്ള കേരളത്തിലെ മറ്റൊരു വിഭാഗം കേരളാകോൺഗ്രസ് മാത്രമായിരിക്കും) കേരളത്തിൽ പെന്തിക്കോസ്തു വിശ്വാസത്തിലേക്ക് ചേക്കേറിയവരിൽ നല്ലൊരു പങ്കും സഭാനേതൃത്വങ്ങളുടെ ഭിന്നിപ്പിൽ മനം മടുത്ത ഇതരസഭാവിശ്വാസികളാണ്. അതുതന്നെയാവട്ടെ, ഒരു കാലത്ത് കത്തോലിക്ക സഭയും മലങ്കര കത്തോലിക്ക സഭയും സ്കൂളുകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് സഭ മാറ്റിയതുപോലെ ഗൾഫിലേക്കും അമേരിക്കയിലേക്കും വിസയും ജോലിയും സമ്മാനിച്ച് കൊണ്ടുപോയതുമാണ്. പിന്നെ പോയ കുറച്ചുപേർ അവരുടെ സുവിശേഷയോഗങ്ങളിലെ മാസ് ഹിസ്റ്റീരിയ നല്കുന്ന ഉന്മാദങ്ങളിൽ വീണുപോയ പാവങ്ങളാണ്. അത്തരക്കാരുടെ കുത്തൊഴുക്ക് തടയാനാണ് കത്തോലിക്കസഭ മൗനസമ്മതത്തോടെ പോട്ട പോലുള്ള ആത്മീയവ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നത്.
കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന് പെന്തിക്കോസ്തു സഭ സമ്മാനിച്ച സംഭാവന എന്തെന്ന് ഇത്തരുണത്തിൽ ആലോചിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യമാണ് കേരളത്തിലെ പാരമ്പര്യസഭകൾ അവകാശപ്പെടുന്നത്. ഈ ചരിത്രത്തിൽ എവിടെയും കേരളത്തിലെ ക്രിസ്തീയസഭ ഹൈന്ദവമതവുമായിട്ടോ ഇസ്ലാം മതവുമായിട്ടോ സംഘർഷത്തിൽ ഏർപ്പെടേണ്ടി വന്നിട്ടില്ല. പരസ്പരമുള്ള കൊടുക്കുവാങ്ങലുകളിലൂടെയാണ് ഈ മതങ്ങൾ ഇവിടെ കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിനകത്ത് കേരളത്തിലെ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിലെ സാമുദായിക സൗഹാർദ്ദം തകർക്കുന്നതിൽ പെന്തിക്കോസ്തു സഭ വഹിച്ച പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. ഇവരുടെ ലഘുലേഖകളും പ്രസംഗങ്ങളും മനുഷ്യന്റെ സാധാരണ ചെയ്തികളെപ്പോലും പാപങ്ങളായി വ്യാഖ്യാനിക്കുകയും രക്ഷ എന്നത് ഞങ്ങളിലൂടെ മാത്രം - പെന്തിക്കോസ്തിൽ തന്നെ ഏതുവിഭാഗമാണോ അവരിക്കൂടി മാത്രം - ലഭ്യമാകുന്ന ഒന്നാണെന്ന് പ്രകരിപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിജിയും മദർത്തെരേസയും പെന്തിക്കോസ്തുകാർ അല്ലായിരുന്നു എന്നതുകൊണ്ട് അവർക്ക് ഒരിക്കലും സ്വർഗ്ഗത്തിൽ പോകാൻ (?) കഴിയില്ലെന്നു വരെ പറയാൻ ഇവർക്ക് ധൈര്യമുണ്ടായി. ഭാരതത്തിലെ രണ്ടായിരം വർഷത്തെ ക്രിസ്തീയ പാരമ്പര്യത്തെ തമസ്കരിക്കുകയും പെന്തിക്കോസ്തുകാരുടെ ആവിർഭാവത്തിനുശേഷമാണ് കേരളത്തിൽ യഥാർത്ഥ ക്രിസ്ത്യാനികൾ ഉണ്ടായത് എന്നൊരു വ്യാജ ചരിത്രം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ അവർ ചെയ്യുന്നത്. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ് ഇത് ഉപകരിച്ചത്.
മദ്ധ്യതിരുവിതാം കൂറിലെ ആർ.എസ്.എസിന്റെ വളർച്ചയ്ക്ക് പെന്തിക്കോസ്തുകാർ നല്കിയ സംഭാവന എടുത്തുപറയേണ്ടതാണ്. ഇവരുടെ പ്രസംഗങ്ങളിൽ അന്യമതസ്ഥരെ കളിയാക്കുന്നതും ദുഷിക്കുന്നതും ഒരു പതിവായിത്തീർന്നിട്ടുണ്ട്. ജനാധിപത്യസംവിധാനത്തിൽ സ്വന്തം മതം പ്രചരിപ്പിക്കുവാൻ ആർക്കും അവകാശമുണ്ട്. എന്നാൽ അത് ഇതര വിശ്വാസികളെ ഇക്ഴ്ത്തിക്കൊണ്ടാവരുത്ത് എന്ന സാമാന്യ മര്യാദ 'ആത്മീയാവേശം' കയറിയ ഇവർ പലപ്പോഴും മറന്നുപോകുന്നു. കാലങ്ങളായി ഈ ആക്ഷേപം സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ട ചിലരാണ് വിദേശ മിഷണറിയായ ഹൂപ്പറുടെ കൈ വെട്ടിയതും പത്തനംതിട്ട ജില്ലയിൽ നടത്തിയ ഒരു സുവിശേഷ യോഗത്തിൽ ലൈറ്റ് ഓഫ് ചെയ്ത് അടി കൊടുത്തതും. കൊടുത്തുപോകും അല്ലെങ്കിൽ അടുത്തിടെ ഇറങ്ങിയ ഇന്ത്യൻ പതാകയ്ക്ക് പുതിയ വ്യാഖ്യനം കൊടുത്ത ആ കുപ്രസിദ്ധ പ്രസംഗം ഒരുതവണ ഒന്ന് കേട്ടാൽ മതി.
കേരളത്തിലെ പെന്തിക്കോസ്തുകാരുടെ 'വത്തിക്കാൻ' പത്തനംതിട്ടയിലെ കുമ്പനാടും തിരുവല്ലയുമാണ്. ഇവിടുത്തെ സഭാകേന്ദ്രങ്ങളുടെ മുഖ്യവരുമാനം വിദേശഫണ്ടുകളാണെന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ഈ വിദേശഫണ്ടുകൾ ഉപയോഗിച്ചാണ് അവർ അന്യമതസ്ഥരെ പരിഹസിക്കുന്നത്. എന്നുതന്നെയല്ല, ഇന്ത്യ ഒരു ഹിന്ദു ഭീകരരാഷ്ട്രമാണെന്നും കടുത്ത ഭീഷണിയും പീഡനവും സഹിച്ചാണ് ഞങ്ങളിടെ ജീവിക്കുന്നതും 'രക്ഷ' ഘോഷിക്കുന്നതെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രചരിപ്പിച്ചാണ് ഇവർ വിദേശഫണ്ടുകൾ സ്വരൂപിക്കുന്നത്. ആ ഫണ്ടുകളുടെ വലുപ്പം ഊഹാതീതമാണ് . അത് മനസിലാക്കണമെങ്കിൽ കൊച്ചുകേരളത്തിൽ മാത്രം 140-ൽ അധികം വ്യത്യസ്ത പെന്തിക്കോസ്തുസഭകൾ ഉണ്ടായതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ മതി. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന് പ്രത്യേകിച്ച് യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ് മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച് അനുയായികളെ കൂട്ടാൻ മത്സരമാണ്. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. 'ഭീകരരായ' ഹിന്ദുക്കൾ മതി.
എല്ലാ മതമൗലികവാദികളും തങ്ങളുടെ വിശ്വാസങ്ങൾ മാത്രമാണ് ശരി എന്നു പറയുമെങ്കിലും പെന്തിക്കോസ്തുകാരുടെയത്ര മൗലിക വാദം മറ്റാർക്കെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ബൈബിൾ ഒഴികെ ഏതു ഗ്രന്ഥവും (സാഹിത്യഗ്രന്ഥങ്ങൾ പോലും!) വായിക്കുന്നതും സിനിമ കാണുന്നതും എന്തിന് ഒരു പാട്ട് കേൾക്കുന്നതുപോലും തികഞ്ഞ ദൈവനിഷേധവും കൊടിയ പാപവുമാണെന്ന് ഇവർ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സെയ്യുന്നു. സമൂഹത്തിലും മനസിലും വെളിച്ചം കടക്കാനനുവദിക്കാത്ത ഇവരെ കേരളത്തിലെ താലിബാനിസ്റ്റുകൾ എന്ന് വിശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
കേരളത്തിലെ പെന്തിക്കോസ്തുകാരെപ്പോലെ ഇത്രയും അടഞ്ഞ സമൂഹം ക്രിസ്തീയ വിഭാഗങ്ങളിൽ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ഇന്നേവരെയുള്ള കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കലാചരിത്രത്തിൽ എടുത്തുപറയത്തക്ക ഒരു വ്യക്തിത്വത്തെപ്പോലും സംഭാവന ചെയ്യാൻ പെന്തിക്കോസ്തുസഭകൾക്ക് കഴിഞ്ഞിട്ടില്ല എന്ന വസ്തുത പ്രത്യേക പഠനാർഹമാണ്. ഒരു അടഞ്ഞ സമൂഹം എങ്ങനെയാണ് മനുഷ്യന്റെ കഴിവുകളെയും പ്രതിഭയെയും വറ്റിച്ചു കളയുന്നത് എന്നറിയാൻ പ്രത്യേകിച്ച്...
ഈ കാപട്യത്തിനും വിപത്തിനും എതിരെനില്ക്കുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടത് ഇതര ക്രിസ്ത്യാനികൾ തന്നെയാണ്. അല്ലെങ്കിൽ ഇവരുടെ മതാന്ധപ്രചരണങ്ങൾക്ക് വില കൊടുക്കേണ്ടി വരുന്നത് രണ്ടായിരം വർഷക്കാലം പോറലേല്‍ക്കാതെ കേരളത്തിലെ ക്രിസ്ത്യാനികൾ കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനായിരിക്കും.
Subscribe to:
Post Comments (Atom)
58 comments:
ജനാധിപത്യസംവിധാനത്തിൽ സ്വന്തം മതം പ്രചരിപ്പിക്കുവാൻ ആർക്കും അവകാശമുണ്ട്. എന്നാൽ അത് ഇതര വിശ്വാസികളെ ഇക്ഴ്ത്തിക്കൊണ്ടാവരുത്ത് എന്ന സാമാന്യ മര്യാദ 'ആത്മീയാവേശം' കയറിയ ഇവർ പലപ്പോഴും മറന്നുപോകുന്നു.
ഈയിടെ ഭാര്യയുടെ ബന്ധു വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയി..വീടുകാർ ഈപ്പറഞ്ഞ ഇനമായിരുന്നു..ഞങ്ങളൊരു നാലഞ്ചു കുടുംബങ്ങൾ കൂടും കൂടുക്കയുമായിട്ടാണ് പോയത്..അവിടെചെന്നു ലഞ്ച് കഴിക്കൻ സമയമായപ്പോൾ വെള്ളകുപ്പായമിട്ട ഒരു ചങ്ങാതി കയറിവന്നു..എല്ലവരും എഴുന്നേറ്റുനിന്നു ബഹുമാനിച്ചു...പാസ്റ്റർ ആണെത്രെ..ഞങ്ങളും എണീറ്റുനിന്ന് ബഹുമാനിച്ചു..എല്ലാവരെയും വട്ടത്തിൽ നിർത്തുകയാണ് അടുത്ത പടി..എന്താ സംഭവം എന്നു ചോദിച്ചപ്പോൾ ഗൃഹനാഥൻ പറഞ്ഞു ഒരു ചെറിയ പ്രർത്ഥനയുണ്ട്....കുഴഞ്ഞല്ലോ ദൈവമെ എന്ന് തോന്നിയെങ്കിലും ചെറിയ പ്രർത്ഥനയല്ലേ..എന്തെങ്കിലും ആകട്ടേയെന്നു കരുതി ഞങ്ങളും വട്ടത്തിൽ നിന്നു.."ഭാര്യയും ഭർത്താവും അടുത്തടുത്ത് നിൽക്കണം..അവരുടെ തലയിൽ കൈ വച്ച് പാസ്റ്റർ പ്രാർത്ഥിക്കും" അതായിരുന്നു അടുത്ത് നിർദ്ദേശം.ഓ..അങ്ങനെയാകട്ടെ ...ഇതു തീർന്നിട്ടുവേണം വല്ലതും വിഴുങ്ങാൻ..വയറു കാഞ്ഞുതുടങ്ങിയിരിക്കുന്നു..അങ്ങനെ എല്ലാവരേയും ഒരു മുറിയിലാക്കി വെള്ളയാൻ പ്രാർത്ഥന തുടങ്ങി..ഒരുജാതി സ്പീഡിലാണ് കാച്ച്.എന്താണ് പറയുന്നതെന്നു ദൈവം തമ്പുരാണ് മനസ്സിലാകണമെങ്കിൽ റെക്കോർഡ് ചെയ്തിട്ട് സമയം കിട്ടുമ്പോൾ കൂറച്ചുകുറച്ചായി കേൾക്കണമെന്ന അവസ്ഥ..കർത്താവ് 'ദൈവമേ' എന്നു വിളിച്ചുപോയിക്കാണും..ഞാൻ ചിരിക്കതിരിക്കാൻ പാടുപെടുന്നുണ്ട്...ചിരിക്കരുതെന്ന് ഭാര്യ കണ്ണുരുട്ടി...ആരും കാണാതിരിക്കാൻ ഭക്തിപൂർവ്വം തല കുമ്പിട്ടുനിന്നു..ഉച്ചസ്ഥായിയിലുള്ള പ്രർത്ഥനക്കൊപ്പം കൂടെനിൽക്കുന്നവർ പിശ്.. പിശ്.. എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് കണ്ണീർ വാർക്കുന്നുണ്ട്.."സ്തോത്രം സ്തോത്രം എന്നാണ് പറയുന്നതെന്ന് കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്...മുറിക്കകത്തു കയറാൻ പറ്റാതിരുന്ന ഒരു ചങ്ങാതി വാതിലിൽ ചാരിനിന്നു കരയുന്നു...ആർക്കോ ഫോൺ ചെയ്യാൻ പുറത്തുപോയ നമ്മുടെ അനിയച്ചാര് ഈ സമയത്താണ് കയറി വന്നത്.. സംഭവം കണ്ട് പുള്ളി ആദ്യമൊന്ന് അമ്പരന്നു.. പിന്നെ ഒരോട്ടമായിരുന്നു ..ബാത്റൂമിലേക്ക്. ചിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി. അവന് എന്റെയത്രേം പിടിച്ചുനിൽക്കാനാവില്ല...
ചുരുക്കം പറഞ്ഞാൽ ഒന്നര മണിക്കൂറോളം ഈ പരിപാടി നീണ്ടു...പോരാത്തതിനു പാസ്റ്ററുടെ തുപ്പലഭിഷേകവും...ക്ഷമയുടെ നെല്ലിപ്പല എന്നൊരു സാധനമുണ്ടെന്ന് അന്നു മനസ്സിലായി..ഇതൊന്നു തീർത്തുതരണമേയെന്ന് കർത്താവിനോട് ഞാൻ പ്രാർത്ഥിച്ചെങ്കിലും ആൾറെഡി ലൈൻ എൻഗേജ് ആയിരുന്നതിനാൽ ഫലം നാസ്തി....ഒടുവിൽ യജ്ഞം കഴിഞ്ഞപ്പോഴേക്കും വിശപ്പു കെട്ടിരുന്നു.. കഴിച്ചുകൊണ്ടിരിക്കുമ്പ്പൊൾ ഇത്തിരി വെള്ളം ചോദിച്ചതിന് കിട്ടിയ മറുപടി ഇതായിരുന്നു"സ്തോത്രം!"..എന്നു വച്ചാൽ ഇപ്പ കൊണ്ടുവരാം എന്ന്..
ഈ വിഭാഗത്തെക്കുറിച്ച് പറയാനുണ്ടെങ്കില്‍ ഏറെയുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും ഒരു കോമ്പിറ്റീഷന് എന്ന പോലെയാണ് തകൃതിയായ മതം മാറ്റം. മറ്റു കൃസ്തീയ വിഭാഗങ്ങലീലുള്ളവരെപോലും ഈ വിഭാഗം വെറുതെ വിടില്ലന്നാണ് ചിലര്‍ പറയുന്നത്. എന്റെ ഒരു ഹിന്ദു സുഹൃത്തിനു (മലയാളി) കുടുംബസമേതം മതം മാറന്‍ ഓഫര്‍ ചെയ്തത് തലക്ക് ഒരു ലക്ഷം വെച്ച് ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അദ്ദേഹം അത് നിരസിച്ചു. അപ്പോള്‍ ഇവര്‍ക്ക് കമ്മീഷന് എത്ര കിട്ടുന്നുണ്ടാവണം.
ദൈവത്തിനോടു കളിക്കുന്നത് ആര്‍ക്കും നന്നല്ല.........പ്രത്യേകിച്ച് ഒരു പെന്തകൊസ്തിന്റെ പരിവേഷത്തില്‍,അവരുടെ കള്ളത്തരവും പോള്ളത്തരവും ദൈവത്തിനു മനസ്സിലായി.നല്ല വിവരണവും എഴുത്തും ബന്യാമില്, കണ്ടതില്‍ സന്തോഷം.
this post is being categorised(other) by www.keralainside.net.
Thank You..
അച് ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ ഒരു രംഗമുണ്ട് “തന്റെ മകളെ നശിപ്പിച്ചവരിലെ മുഖ്യപ്രതി മാനസാന്തരം വന്നു എന്നു പറഞ്ഞ് മതം മാറി , ക്ഷമചോദിച്ചു കൊണ്ട് നിരവധി ന്യായീകരണങ്ങളോടെ സുവിശേഷകന്റെ സാന്നിദ്ധ്യത്തില്‍ സലീം കുമാര്‍ അവതരിപ്പിയ്കുന്ന അച് ഛന് കഥാപാത്രത്തെ കാണാന്‍ വരുന്നുണ്ട് ....” അതിലേറെ അവരെ തുറന്നു കാണിയ്ക്കാന്‍ വേറെ എന്തു വേണം.
എല്ലാ മതനേതൃത്വവും ഇന്ന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ കാപട്യത്തിന്റെ വക്താക്കളായിക്കഴിഞ്ഞു. പെന്തക്കോസ്ത് മാത്രമല്ല.
ഇന്നിവിടെ RCയും, LCയും പെന്തക്കോസ്തും സുന്നിയും ഷിയയും നായരും ഇഴവരും നമ്പൂതിരിയും..........മാത്രമേയുള്ളൂ...
മനുഷ്യരില്ലാതായിക്കൊണ്ടിരിക്കുന്നു.
ഇവമ്മാരെയെങ്ങാനും (ഈ ലേഖനമെഴുതിയവനേയും ) ദൈവം (ഈ സാദനം ഉണ്ടെങ്കില്‍ ) കണ്ടുമുട്ടുകയാണെങ്കില്‍ ഇവരുടെ ചന്തിക്കടിച്ച് തൊലി പൊട്ടിയ്ക്കും. മതം പ്രചരിപ്പിയ്ക്കുന്ന ഏതൊരുവനേയും ചുട്ടെരിക്കണം. കേരളത്തിലെ വി.എച്ച്.പിയ്ക്കാര് ഒട്ടും ചുണകുട്ടികളല്ല ഈ കാര്യത്തില്‍ ഉത്തരേന്ത്യക്കാരെ കണ്ടു പഠിയ്ക്കണം വി.എച്ച്.പിക്കാര്‍ .
Ninte matha sauhardathinte pattiyula concept kollam.
Ore palliyil daivathe aradhikkan varunna Patrikkesum Yakobayum thammil varshangal ayyi adi anello. Aradhanalayam naricheerinum vavalinum yedheshtam viharikkan ulla stalam ayi mariyallo.
Patrikeesukar Danichayante thala thalli pottichappol matha sauhardam evide arunnu.
Supreme Courtill nila nilkunna case vishala mannasinte mattoru udaharanam anne.
Manthukapalli pootiya katha manapoorvam marannu kaalanjallo. Enthina mone kannadachu eruttakunne.
Swantam kannille kolu eduthittu mattullavarude kanille karadu edukkukka.
vallontem panthiyil vaa ente vilambu kanichu tharam ennulla ninte idea kayill erikkatte.
1925 ill pentecost prashtanam keralathil udaleduthu enulla ninte kandupidutham aparam thanne. Ariyathillengil mindathirikkanam. Pottakinatille thavala pole ninte ajnatha mattullavarude munpil vilambaruthe.
Pentcosukar anungale pole jeevikkunnathu kandu nee kannu kadikkanda avashayam ella.
Daivika upadesham sheriyayittu manasilakkane munvidhi mattiveshu Bible vayikkuka.
Daivam ninne athinu sahayikkatte.
Nayanmare thanthakku vilichathum, avar adichu cheviyill koodi chora vannu hospitalill admit akkiyathum kulanadayile matha sauhardam ooti urappikkunathinu Danichayante cheyta sambahavanakalil onnu matram annu.
Ennalum matha sauhardam prasangikkuna makan athu marannu poyathu kashtam ayyi poyi.
പ്രിയ അനോനി. മറഞ്ഞിരുന്നല്ല കുറ്റപ്പെടുത്തലുകള്‍ നടത്തേണ്ടത്. സഭകള്‍ തമ്മിലുള്ള വഴക്കില്‍ ഞാന്‍ ഒന്നും പറഞ്ഞില്ലന്ന് താങ്കളോട് ആരു പറഞ്ഞു..? വല്ലപ്പോഴും വല്ലതുമൊക്കെ വായിക്കണം. കിട്ടുന്നെങ്കില്‍ ‘മാധ്യമം വാരികയില്‍‘ ഞാന്‍ എഴുതിക അക്കപ്പോരിന്റെ ഇരുപത് നസ്രാണി വരിഷങ്ങള് എന്ന നോവല്‍ വായിക്കു. അപ്പോള്‍ ഞാന്‍ അതെപ്പറ്റി എന്തു പറഞ്ഞു എന്നറിയാം. എന്നുതന്നെയല്ല ഇതേ ലേഖനത്തില്‍ തന്നെ ‘കേരളത്തിൽ പെന്തിക്കോസ്തു വിശ്വാസത്തിലേക്ക് ചേക്കേറിയവരിൽ നല്ലൊരു പങ്കും സഭാനേതൃത്വങ്ങളുടെ ഭിന്നിപ്പിൽ മനം മടുത്ത ഇതരസഭാവിശ്വാസികളാണ്.‘ എന്നെഴുതിയത് താങ്കളുടെ പെന്തിക്കോസ്തു കണ്ണില്‍ പെട്ടില്ലെന്നുണ്ടോ..?
ഹിന്ദുക്കള്‍ എന്റെ പിതാവിനോട് എന്തു ചെയ്തു എന്നതും അദ്ദേഹം തിരിച്ച് അവരോട് എങ്ങനെ പെരുമാറി എന്നതും പറയുന്നത് പെന്തിക്കോസ്തുകാരെ ന്യായികരിക്കുന്നതിന് കാരണമാവുന്നില്ല. നിങ്ങള്‍ മിടുക്കനായിരുന്നെങ്കില്‍ ഇതിനൊക്കെ ന്യായമായി മറുപടി പറയുകയായിരുന്നു വേണ്ടത് ഹേ... കണ്ണടച്ച് ഇരുട്ടാക്കുന്നത് ഞാനോ നിങ്ങളോ..?
പിന്നെ പെന്തിക്കോസ്തുകാര് നന്നാവുന്നതിന്റെ അസൂയ, നിങ്ങള്‍ ഏതുവിധത്തില്‍ നന്നായി എന്നാണ്. അസൂയ ജനിപ്പിക്കേണ്ട ഒന്നും നിങ്ങളില്‍ ഒരുവര്‍ഗ്ഗത്തിലും ഞാന്‍ കണ്ടിട്ടില്ല. അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത ...ന്മാര്‍..
ഇങ്ങനെ മതഭ്രാന്തന്മാരായി നന്നാവുന്നതിനെക്കാള് നല്ലത് തൂങ്ങിച്ചാവുന്നതാ...
Ninte lekhanathille thettukal
1. Keralathil 1925 ill alla pentecost prastanam thudangiyathu. Ariyathllengil mindathirikkanam.
2. Areyum gulfilum Americayilum visa sammanichu alla pentecost akkiyathu. Athu ninte midhaya dharana annu. Nee gulfill poyille athupole palarum Americayilum Gulfilum poyi. Ninne arelum pentecost akki anno kondu poye ..
3. Nee paranju kristumathathe thettayi manasilakki ennu. ee parayunna nee puthiya niyamam engilun muzhuvan vayichituundo ?
Enthanu kristumatham ennu nee anno theerumanikkunne ? Kinatille thavale pole uloo aah vicharam.
4. Nee paranju adikoduthu pokum ennu. Pentecost pastorne adikkanoda ninakku ? Nee alle matha vidvesham kondu nadakkukem athinu prerippikukem cheyunne ?
Ethano ninte Matha sahishnutha ?
Pinne nee kristumathathe patti parayunnathinu munpe Bible Puthiya Niyamam engilum onnu munvidhi elathe vayikkamo ?
Ninakku Mamodisa Bibleill ninnum onnu theliyikkamo?
Daivam ninte aka kannu prakashippikkate ..
Atmavinte rekshaye patti chintikoo.
പ്രീയ ബെന്യാമീന്, എന്തൊക്കെയോ മുന്‍വിധികളും കേട്ടുകേള്‍വികളും വച്ചുപുലര്‍ത്തുന്ന അബദ്ധങ്ങളുടെ കൂടാരമാണ് താങ്കളുടെ പോസ്റ്റെന്ന് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല.
എന്തെങ്കിലും തെളിയിക്കാന്‍ താങ്കളുടെ പോസ്റ്റിനു കഴിയില്ലെങ്കിലും ആളുകളില്‍ തെറ്റിദ്ധാരണ പകര്‍ത്താന്‍ ഇതിനു കഴിയുമെന്നത് വിരോധാഭാസമാണെന്ന് തോന്നാം,
ചില തിരുത്തലുകള്‍, തലക്കെട്ടില്‍ നിന്നു തുടങ്ങട്ടെ!
പെന്തിക്കോസ്തുകാരല്ല, ഈ സഭയുടെ പേരു പെന്തക്കോസ്ത്കാര് എന്നാണ്, അടുത്തത് കേരളത്തില്‍ 1925ഇല് അല്ല ഈ വിശ്വാസ സമൂഹം രൂപപ്പെട്ടത്, സഭാചരിത്രം വായിച്ചു നോക്കൂ:)
പിന്നെ ഗൌരവതരമായ ഒരു ആരോപണം ഒരാളിനെപ്പോലും പെന്തക്കോസ്തില്‍ ചെര്ന്നുവെന്ന് പറഞ്ഞ് അമേരിക്കയില്‍ കൊണ്ടുപോയിട്ടില്ല, അമേരിക്കയിലൊക്കെ പോകണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണമെന്ന് താങ്കള്‍ക്കറിയാമല്ലൊ?പിന്നെ ഗള്‍ഫിലെ കാര്യം താങ്കള്‍ ഗള്‍ഫിലാണല്ലൊ ആരേയും ബോധിപ്പിക്കാനല്ല, പെന്തക്കോസ്ത് സഭ സ്പോണ്സര് ചെയ്ത് ഗള്‍ഫിലെത്തിയ ആരെങ്കിലും അവിടെയുണ്ടോ? നിക്ഷ്പക്ഷമായി ഒന്നന്വേഷിച്ചു നോക്കൂ:)
ഇനിയുമുണ്ട് , സിനിമ കാണുന്നതില്‍ നിന്നും വിശ്വാസികളെ വിലക്കുന്നത്, സത്യം!
പക്ഷേ ആ മാധ്യമം പാപമാണെന്ന് ഒരിടത്തും ആരും പറയുന്നില്ല അതിലെ പ്രമേയം നല്ല ചിന്തകളിലേക്ക് നയിക്കുന്നെങ്കില്‍ തീര്‍ച്ചയായും കണ്ടോളൂ:)പക്ഷേ എത്ര ചിത്രങ്ങള്‍ ഉണ്ട് നല്ല സന്ദേശങ്ങള്‍ നല്കുന്നവ വളരെ ചുരുക്കം,ഞാന്‍ അവസാനം കണ്ടത് ഒരേകടല്‍ എന്ന ഫിലിമാണ് ഒത്തിരി കേട്ടതായത്കൊണ്ട് പ്രതീക്ഷയോടെയാണ് ഒരേകടല്‍ കണ്ടത്, പക്ഷേ എന്ത് സാമൂഹികപ്രതിബദ്ധതയുള്ള സന്ദേശമാണ് ആ ഫിലിം നമുക്ക് നല്‍കിയത്? ആലോചിക്കേണ്ട വിഷയം തന്നെ:(
ഇതിന്റെ കൂടെ ക്രിഷിന്റെ കമന്റ് വായിച്ച് ചിരിച്ച് മണ്ണുകപ്പി, എന്റെ സുഹൃത്ത് ക്രിഷേ, അത്തരം പണം ഓഫര്‍ ചെയ്യുന്ന ഒരാളെയെങ്കിലും ഒന്നു നേരില്‍ കാണിച്ചു തരാമോ ഇനി പെന്തക്കോസ്ത് എങ്ങനെ വളരുന്നു എന താങ്കളുടെ കണ്ടെത്തല്‍ വളരെ രസാവാഹമാണ്,ഇനി അതിന്റെ സത്യം മനസ്സിലാക്കണോ? ഈയടുത്ത സമയത്ത് പെന്തക്കോസ്തിലേക്ക് മാറിയ ഒരു അഞ്ചുപേരേ കണ്ടെത്തി (അതത്ര പ്രയാസമുള്ള കാര്യമല്ല , കാരണം അത്ര വേഗമാണ് പെന്തക്കോസ്ത് സഭകളുടെ വളര്‍ച്ച; ഈ കഴിഞ്ഞ വര്‍ഷം ഒരു ലക്കം ഔട്ട് ലുക്ക് മാഗസിന്റെ കവര്‍ സ്റ്റോറി അതായിരുന്നു അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എണ്ണത്തില്‍ ഒന്നാം സ്ഥാനം പെന്തക്കോസ്ത് സഭകള്‍ കൈവശമാക്കുമെന്ന്!) അവരോട് ചോദിച്ച് നോക്കിയേ എന്താണ് അവരെ ഇതിനു പ്രേരിപ്പിച്ചതെന്ന്
ഉദാഹരണം ഞാന്‍ ഒരു യാക്കോബായ സഭാ വിശ്വാസിയായിരുന്നു, ബൈബിള്‍ നിക്ഷ്പക്ഷമായി വായിച്ചത് കൊണ്ട് മാത്രമാണ്, ഇന്നത്തെ യാക്കോബായ സഭകളില്യും, മറ്റു പൌരോഹിത്യ സഭകളിലേയും ദുരാചാരങ്ങള്‍ എനിക്ക് മനസ്സിലായത്, അതുകൊണ്ട് മാത്രം ഞാന്‍ ഒരു പെന്തക്കോസ്ത് കാരനായയി!
ഇനി അതിനെപറ്റി സംസാരിക്കാനാണെങ്കില്‍ നമുക്ക് ക്രിയേറ്റീവായി ഒരു ചര്‍ച്ച തന്നെയാകാം അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് രണ്ടാള്‍ക്കും മനസ്സിലാവും, പിന്നെ പെന്തക്കോസ്ത് സഭകളില്‍ ചിലര്‍ കാണിച്ചുകൂട്ടുന്ന വിവരക്കേടുകള്‍!
ഞാന്‍ മനുഷ്യനെയല്ല എന്റെ മോഡലാക്കുന്നത്, കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്!
അത് അങ്ങനെ തന്നെ ആവുകയും ചെയ്യും!
സസ്നേഹം, ബിനു.
മുന്‍പെഴുതിയ കമന്റിലൊരു തിരുത്തുണ്ട്,
ഔട്ട് ലുക്ക് മാഗസിന്റെ കവര്സ്റ്റോറിയെപറ്റി എഴുതിയത്, അധികം വര്‍ഷങ്ങള്‍ കഴിയാതെ, കേരളത്തിലെ ക്രിസ്ത്യാനികളില്‍ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് പെന്തക്കോസ്ത് വിശ്വാസികള്‍ എത്തും എന്നാണ് എഴുതാന്‍ ഉദ്ദേശിച്ചത്:)
ബിനു.
അനോനി,
താങ്കള്‍ കുക്കു സായിപ്പിന്റെ ചരിത്രം വിശ്വസിക്കാത്ത പെന്തക്കോസ്താണെന്ന് മനസിലായി. താങ്കളുടെ ചരിത്രം എന്താണാവോ..? എല്ലാ പെന്തക്കോസ്തുകാരും പറയുന്നത് തങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് ഇവിടെ സത്യവിശ്വാസം വന്നതെന്ന്. നിങ്ങളുടെ എല്ലാം വിശ്വാസം ഒന്നാണെങ്കില് പിന്നെന്തിന് ഇത്രയും സഭകള്‍..? എന്തുകൊണ്ട് ഒരു പാസ്റ്റര്‍ക്ക് മറ്റൊരു പാസ്റ്ററെ കണ്ടുകൂടാ..? ഒരു പാസ്റ്ററെ അടിച്ചോടിച്ച് പുതിയ സഭ തുടങ്ങിയ കഥ ബഹ്റൈനിലെ പെന്തികള്ക്ക് പറയാനുണ്ട്.
പിന്നെ പുതിയ നിയമം. നിങ്ങള്‍ എല്ലാവരുടെയും ഒരു മിഥ്യാധാരണയാണ് ഞങ്ങള്‍ മാത്രമെ ബൈബിള്‍ വായിച്ചിട്ടുള്ളൂ എന്ന്. ഇതെഴുതിയ അനോനി അത് വായിച്ചിട്ടുണ്ട് എന്നതിന് എന്തു തെളിവ്..? പക്ഷേ എനിക്ക് തെളിവുണ്ട്. എന്റെ അബീശഗിന്, പ്രാവാചന്മാരുടെ രണ്ടാം പുസ്തകം എന്നീ നോവലുകള്‍ അതിന്റെ സംസാരിക്കുന്ന സാക്ഷ്യങ്ങളാണ്. അബീശഗിന് ആരെന്ന് പുസ്തകം നോക്കാതെ പറയാന്‍ നിനക്കാവുമോ പെന്തീ...
ബൈബിളിനെ തങ്ങള്‍ വ്യാഖ്യാനിക്കുന്നത് മാത്രമാണ് ശരി എന്നു പറയുന്നിടത്ത് നിങ്ങളുടെ മൌലികവാദം ആരംഭിക്കുന്നു. അതോടെ നിങ്ങളുടെ അന്ധതയും. ആ അന്ധത മാറണമെങ്കില്‍ നീ പെന്തി വിട്ട് പുറത്തുവരണം. തവളകള്‍ക്ക് തങ്ങളുടെ കാഴ്ചകളെപ്പറ്റി പലതും തോന്നും..
ആത്മാവിന്റെ രക്ഷ.. ഹ.. ഹ..ഹാ അങ്ങനെ രക്ഷപെട്ടെന്ന് അവകാശപ്പെടുന്ന ഒരുത്തരിലും ഞാന്‍ അതിന്റെ പ്രകാശം കണ്ടിട്ടില്ല. മറ്റെല്ലാ മനുഷ്യരെക്കാളും അധികം അധമരായി, അധമരില്‍ അധമരായി പെന്തക്കോസ്തുകാരും ജീവിക്കുന്നു ഇതാണോ നിങ്ങള്‍ നേടിയ രക്ഷ..?
ബിനു,
ശരി നമുക്ക് ആരോഗ്യകരമായ സംവാദം ആരംഭിക്കാം.
താങ്കളും കുക്കു സായിപ്പിനെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും വിശ്വസിക്കാത്ത പെന്തക്കോസ്താണെന്ന് മനസിലായി. എല്ലാ പ്രൊട്ടസ്റ്റന്റ സഭകളുടെയും ആവിഭാവത്തെ പെന്തക്കോസ്തിന്റെ ആവിര്‍ഭാവമായി വിചാരിക്കുന്നെങ്കില് അത് തെറ്റാണ്. പ്രൊട്ടസ്റ്റന്റ സഭകള്‍ ഉയര്‍ത്തിവിട്ട ചിന്താപദ്ധതിയുടെ ലാഞ്ജനപോലുമില്ലാത്ത മൌലിക വാദമാണ് പെന്തക്കോസ്തുകാരുടേത്. ഞങ്ങളാണ് പ്രൊട്ടസ്റ്റന്റുകാര്‍ എന്ന് ദയവായി ഒരു പെന്തക്കോസ്തും പറയാന്‍ പാടില്ല, അത് തെറ്റായ വാദമാണ്.
അമേരിക്കയിലേക്കും ഗള്‍ഫിലേക്കും - എത്രവേണമെങ്കിലും സംസാരിക്കുന്ന സാക്ഷ്യങ്ങള്‍ ഞാന്‍ ഹാജരാക്കാം. എന്തിന് ഈ ഞാന്‍ തന്നെ നാട്ടില്‍ വച്ച് എന്റെ ബന്ധുക്കളായ പെന്തക്കോസ്തുകാരാല് - എനിക്ക് ജോലി ഇല്ലാതെ നിന്ന സമയത്ത് - എത്ര പ്രലോഭിപ്പിക്കപ്പെട്ടു എന്ന് എനിക്ക് പറയാന്‍ പറയാന്‍ കഴിയും. പിന്നെന്തിന് വേറെ ഉദാഹരണങ്ങള്‍.
തെളിവില്ല എന്ന് നിങ്ങള്‍ പറയുന്നത് - മലയാളം വാരികയില്‍ താഹ മടായി എഴുതിയ ഒരു ലേഖനമുണ്ട് ‘ സത്യവിശ്വാസവും ഒടിയുന്ന കുരിശും’ കൃത്യമായ തെളിവുകളോടെ നിങ്ങള്‍ പ്രചരിക്കുന്ന ലഘുലേഖകളെക്കുറിച്ച് അത് സംസാരിക്കും.
അതുപോലെ തന്നെ അമേരിക്കയില്‍ താമസിക്കുന്ന എഴുത്തുകാരനായ ജയന് കെ.സി. - അവിടുത്തെ പത്രത്തില്‍ വന്ന ഒരു പരസ്യം - ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ക്രിസ്ത്യാനികളാണ്, ഞങ്ങളുടെ പീഢനത്തില്‍ നിങ്ങള്‍ പണംകൊണ്ട് സഹായിക്കൂ എന്ന് അഭ്യര്‍ത്ഥിക്കുന്ന ഒന്ന് - തെളിവു സഹിതം ഹാജരാക്കിയിരുന്നു. ഇത്രയൊക്കെപ്പോരെ തെളിവിന്..
പണം വരുന്ന വഴി - അതെപ്പറ്റി എന്തേ ഒന്നും പറയാത്തത്..? അതെപ്പറ്റി ഞാന്‍ തെളിവ് തരേണ്ടതില്ലല്ലോ.
സിനിമ കാണുന്നതു മാത്രമാണോ നിങ്ങളുടെ പാപം..? ഒരു പാട്ടുപോലും നിങ്ങള്‍ക്ക് നിഷിദ്ധമല്ലേ..? എന്തിന് അസുഖത്തിന് മരുന്നു കഴിക്കാന്‍ പാടില്ല എന്നു പറയുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലില്ലേ. അനോനീ, നിന്റെ ഒരു വല്യപ്പന് അങ്ങനെ ചത്ത കഥ നിനക്ക് ഓര്‍മ്മയുണ്ടോ..?
ബൈബിളിന് പുറത്ത് എന്തു പുസ്തകമാണ് നിങ്ങള്‍ വായിക്കുന്നത്..? എന്തുതരം അവബോധമാണ് നിങ്ങള്‍ ആര്‍ജ്ജിക്കുന്നത്. ബൈബിള്‍ അല്ലാതെയും മഹത്തായ പുസ്തകങ്ങള്‍ ഈ ലോകത്തിലുണ്ടെന്ന് ഇനിയെങ്കിലും അറിയാന്‍ ശ്രമിക്കുക.
കേരളത്തില്‍ എന്നല്ല ലോകത്തില്‍ മുഴുവനും പെന്തക്കോസ്തുകാരെക്കൊണ്ട് നിറഞ്ഞാലും എന്തു പ്രയോജനം. ലോകത്തിലെ വിനാശത്തിന്റെ പ്രതീകമായ ഒരു ബുഷിനെ അല്ലാതെ ഒരു ഗാന്ധിജിയെയോ സ്നേഹത്തിന്റെ പ്രതീകമായ മദര്‍ തെരേസയെയോ സൃഷ്ടിക്കാന്‍ ഒരു പെന്തക്കോസ്തു സഭയ്ക്കും കഴിഞ്ഞില്ലല്ലോ.
അനോനിയോട് അവസാനം പറഞ്ഞത് താങ്കളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു - നിങ്ങള്‍ ആത്മാവില്‍ മാറിയെങ്കില്‍ അതിന്റെ പ്രകാശം നിങ്ങളില്‍ കാണണം. ഞാന്‍ കണ്ടുമുട്ടിയ ഒരു പെന്തക്കോസ്തിലും അങ്ങനെ അനുകരിക്കത്ത വ്യക്തിത്വത്തെ കണ്ടുമുട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ വിശ്വാസിയാണെങ്കില്‍ ആ വിശ്വാസം ഒരു പരാജയമാണ് .
ബെന്യാമീന്,
താങ്കളെ ഗള്‍ഫില്‍ വിടാമെന്ന് ഒരാളും പറഞ്ഞിട്ടുണ്ടാവില്ല, പക്ഷേ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും വരൂ സുഹൃത്തേ, നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രാര്‍ത്ഥനയില്‍ കൂടെ താങ്കളുടെ പ്രശ്നങ്ങള്‍ക്ക് സൊലൂഷന് ഉണ്ടാവും. കാരണം അതാണ് പെന്തക്കോസ്ത്കാരുടെ രീതി, അല്ലാതെ എന്റെ സുഹൃത്തേ, പെന്തക്കോസ്ത് സഭ സ്പോണ്സര് ചെയ്താരും ഗള്‍ഫില്‍ വന്നിട്ടില്ല, താങ്കള്‍ കണ്ടവരെന്താ പറഞ്ഞത് എതെങ്കിലും പെന്തക്കോസ്ത് സഭ സ്പോണ്സര് ചെയ്ത് ഗള്ഫിലെത്തിയെന്നോ, കഷ്ടം എന്നല്ലാതെ എന്താ പറയുക?
പിന്നെ താങ്കളുടെ അടുത്ത ആരോപണം പണത്തെകുറിച്ചാണല്ലൊ, ശരിയാണ് ധാരാളം പണം പെന്തക്കോസ്ത് സഭകള്‍ക്ക് വിദേശത്ത് നിന്നു വരുന്നുണ്ട്, അതെവിടെയാ ഇല്ലാത്തത്? കത്തോലിക്കാ സഭയ്ക്കല്ലേ ഇന്നെറ്റവും കൂടുതല്‍ സമ്പത്തുള്ളത് ആ പണം മുഴുവനും ഇന്‍ഡ്യയിലുള്ള വിശ്വാസികള്‍ കൊടുത്തതാണോ? ബൈബിളില്‍ പറയുമ്പോലെ, സ്വന്ത കണ്ണിലെ കോല്വച്ചുകൊണ്ട് നില്ക്കു സഹോദരാ താങ്കളുടെ കണ്ണില്‍ എന്തോ കരട് കാണുന്നല്ലൊ എന്ന് പറയുമ്പോലെ തോന്നി പണത്തെപറ്റി എഴുതിയത്, പിന്നെ അമേരിക്കന്‍ പത്രത്തില്‍ കണ്ട പരസ്യം താങ്കളുടെ സുഹൃത്ത് കണ്ട് പരസ്യം സ്കാന്‍ ചെയ്ത് താങ്കളുടെ പോസ്റ്റിലൊന്നു ഇടാമോ?
വാലും തലയുമില്ലാതെ എഴുതിയാല്‍ ആരു വിശ്വസിക്കാന്‍?
പിന്നെ മദര്‍ തെരേസേയും ഗാന്ധിജിയേയും പറ്റി എഴുതിയത്, എത്ര ഗാന്ധിജിയും എത്ര മദര്‍മാരും ഉണ്ടായിട്ടുണ്ട് ലോക ചരിത്രത്തില്‍, കത്തോലിക്ക സഭയുടെ മെച്ചം കൊണ്ടാണ് മദര്‍ തെരേസയുണ്ടായെങ്കില് കുറഞ്ഞത് ഒരു കോടി മദര്‍ തെരേസമാരെങ്കിലും ഉണ്ടാവണമായിരുന്നു, ഇതിനോടകം. നൂറ്റാണ്ടുകള്കൂടിയിരിക്കുമ്പോള് ജന്മമെടുത്ത മഹാരഥന്മാരുടെ പേരില്‍ സഭകളെ അളക്കല്ലെ ബെന്യാമീനേ,
പിന്നെ പുസ്തകം വായിക്കുന്ന കാര്യം , ഞാന്‍ വായിക്കാറുണ്ട് (കുറേനാളായി വായിക്കണമെന്നാഗ്രഹിച്ച സിഡ്നി ഷെല്‍ഡന്റെ ഒരു മിസ്റ്ററി നോവല്‍ വായിച്ചു തീര്ത്തതെയുള്ളൂ :))
മറ്റുള്ളവരുടെ കാര്യങ്ങള്‍ എനിക്കറിയില്ല പുസ്തകങ്ങള്‍ വായിക്കരുതെന്നു ഒരു സഭകളിലും പഠിപ്പിക്കാറില്ല. (ഒരേകടല്‍ സിനിമയെപറ്റി എഴുതിയതിനു മറുപടി കണ്ടില്ലാ)
പിന്നെ ചികിത്സയുടെ കാര്യം മുഖ്യ ധാരാ പെന്തക്കോസ്ത് സഭകളെല്ലാം തനെ ചികിത്സിക്കാറുണ്ട്,എന്നാല്‍ ചില കള്‍ട്ടുകള്‍ ഇപ്പോഴുമില്ല അവരെ പെന്തക്കോസ്ത് സഭകളില്‍ കൂട്ടാറുമില്ല, നഴ്സസില്‍ പെന്തക്കോസ്ത്കാരില്ല എന്ന് ശത്രുക്കള്‍ പോലും പറയില്ലല്ലോ അല്ലേ, കുറഞ്ഞത് മൂന്നു പെന്ത്ക്കോസ്ത് ഡോക്ടേഴ്സുണ്ട് എനിക്ക് സുഹൃത്തുക്കളായും പരിചയക്കാരായിയിട്ടും.
അവസാനമായി എന്റെ പരാജയത്തിനെ കാര്യം താങ്കളാരാഹേ എന്റെ ജയപരാജയങ്ങള്‍ വിലയിരുത്താന്‍,
അത് ഞാനല്ലേ നിശ്ചയിക്കേണ്ടത്, ഇന്ന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവും അഭിമാനവും ഞാന്‍ അനുഭവിക്കുന്നത് ഒരു പെന്തക്കോസ്ത് കാരനായത്കൊണ്ടാണ്, ഒരുപക്ഷേ ഇന്നു ലോകത്തില്‍ ഉണ്ടാവേണ്ട ഒരാളായിരുന്നില്ല ഞാന്‍,ഇന്നത്തെ എന്റെ സന്തോഷത്തിനും ജീവിതത്തിലെ വിജയത്തിനും കാരണം ദൈവത്തെ അറിയേണ്ടത് പോലെ അറിഞ്ഞതാണ്. ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത് മൂലമുണ്ടായ മാറ്റമാണ് എന്റേത്, എനിക്കൊന്നേ പറയാനുള്ളൂ, സുഹൃത്തേ താങ്കള്‍ ബൈബിള്‍ വായിക്കൂ പല ധാരണകളും ശരിയല്ലാ എന്ന് പതിയേ മനസ്സിലാവും
മുകളിലെഴുതിയ കമന്റ് എന്റേതാണു: ബിനു
Dear Anonymus, at least u must have some sort of identity to start a healthy dialogue.
I spend some time thinking about the title of the article by Benyamin. Thinking about Pentecosts' the first thing which comes to my mind is their 'selfishness'. In the society, they draw a circle among themselves and all of them keep themselves inside that circle. No help to the neighbor ,if he is not a Pentecost, no help the needy among society and no creative contribution to the society. Their words and deeds are different . They talk against gold - which is the purest among metals- and they wear gold watches. A good knowledge of the Bible , whether its New Testament or Old Testment, doesn’t guarantee that you are a true follower of Jesus Christ. Jesus was committing His responsibilities to the society and He died to save mankind. You, the Pentecosts' also have responsibilities to the Society, as followers of Jesus Christ, as well and society means not only your own people who are inside the circle you draw.
Remember the bible words-
നിനക്കു നന്മ ചെയ്വാന് കഴിവുണ്ടായിരിക്കെ നീ നന്മ ചെയവാഞ്ഞാല് അതു പാപം തന്നെ.
Binu
ബിനു, നല്ല പ്രതികരണം. അവനവനിസമാണ് പെന്തക്കോസ്തിന്റെ മുഖമുദ്ര. അവരാണ് രക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതും എന്നതാണ് രസാവഹം.
ബൈബിളിലെ വാചകം കാണാതെ പഠിക്കുന്നതാണ് ക്രിസ്തുമതവിശ്വാസം എന്നൊരു തെറ്റിദ്ധാരണ ഇവര്‍ സമൂഹത്തില്‍ പടര്‍ത്തുന്നുണ്ട്. സേവനമാണ് വിശ്വാസം എന്ന് ഇവര്‍ എന്നു മനസിലാക്കുന്മോ എന്തോ..
ഇനി സംവാദത്തിലെ പെന്തിക്കോസ്ത് അനുകൂലിയായ ബിനുവിനോട്: ജയന് കെ സി എന്ന കവി മലയാളം വാരികയില്‍ തെളിവുസഹിതം എഴുതിയ കാര്യാമാണ് ( അമേരിക്കയില്‍ വന്ന പരസ്യം )ഞാന്‍ എഴുതിയത്. ഒരു അച്ചടി മാധ്യമത്തിന്റെ തെളിവു ഹാജരാക്കിയ വ്യക്തിയുടെയും പേര് പറയുന്നതോടെ അതിന് ആധികാരികത കൈവന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത് അല്ലാതെ വാലും തലയുമില്ലാതെ എഴുതിയതല്ല എന്ന് മനസിലാക്കുക.
എന്താണ് നിങ്ങള്‍ അന്യരെ പരസ്യമായി പരിഹസിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാത്തത്, ഇന്ത്യയിലെ എന്ത് ജനാധിപത്യാവകാശമാണ് നിങ്ങള്‍ അതില്‍ ഉപയോഗിക്കുന്നത്..? അതോ മറ്റ് മൌലിക വാദികളെപ്പോലെ നിങ്ങളും ഇന്ത്യയെ അംഗീകരിക്കുന്നില്ല എന്നുണ്ടോ..? ലോകത്തില്‍ ഒരു രാജ്യമെയുള്ളു അത് അമേരിക്കയാണെന്ന് വിചാരിക്കുന്നവരാണ് നിങ്ങളില്‍ ഏറിയപങ്കും എന്നും അറിയാം.
നിങ്ങള്‍ ഒരു അടഞ്ഞ സമൂഹമായിരിക്കുന്നതിനെപ്പറ്റിയുള്ള എന്റെ വിമര്‍ശനത്തിന് എന്തു മറുപടിയാണ് നിങ്ങള്‍ക്കുള്ളത്..? എന്ത് സംഭാവനയാണ് നിങ്ങള്‍ സമൂഹത്തിന് നല്‍കിയിട്ടുള്ളത് എന്നുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാം.
@ bvm, thank you for yor response:)
what sort of identity you are expecting to talk in blogs? a attested driving licence will do?
the beauty of the irony is I clicked your display name and went nowhere! funny isnt it?
well, come to the topic,
your comment about pentecostals is an common allegation about us. yes we do, we care our people dan anyone else in the society, we have a strong fellowship with each other. a fellowship of prayers, a fellowship of financial support, a fellowship of moral support etc,
if we are not caring our people who else is goin to do?
ofcourse no one!
hence, that is a positive sign to us. This is one of main reasons other people in the society attracted by pentecostal movements, lots of people appriciate that, many of them simply joined , because they felt our strong relation with each other.
I do not wanna make a list and display how we support other people in the society, that is simply against Bible. but we do.
The interesting thing, if we support needy people in the society you may tell see, they spend lots of money to convert people, if we dont, you may say oh! these people are selfish.
that is our basic problem dear bvm
den about gold, there is no such a rule to avoid gold.
believers do volunteerly, no one forces them to remove their ornaments, some people wear them and some dont. although, how these matters bother you my dear friend?
I beleif benny's post is all about pentecostals and society, isn't it?
@ ബെന്യാമീന്,
ഇതിനു ഞാന്‍ എന്താ മറുപടിയെഴുതുക, അമേരികയെന്ന ഒറ്റ രാജ്യമേയുള്ളൂ ലോകത്തില്‍ എന്ന് പെന്തക്കോസ്തുകാര്‍ വിചാരിക്കും എന്ന്! സത്യമാണോ അമേരിക്കയല്ലാതേ വേറേ രാജ്യങ്ങളുണ്ടോ, എനിക്ക് ഇത് ഒരു പുതിയ അറിവാണ് മഹാന്:)
ബെന്യാമീന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി ബി വി എംനു കൊടുത്ത കമന്റില്‍ അറിയാവുന്നത് പോലെ ഉള്‍പ്പെടുത്തിയിട്ടുണ്ട് നിങ്ങള്‍ പെന്തക്കോസ്ത്കാര് മറ്റുള്ളവരെ പരിഹസിക്കുന്നു എന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു,
ബെന്യാമീനേ പെന്തി ക്കോസ്ത്കാര് എന്നെഴുതിയത് തന്നെ താങ്കള്‍ എന്തുദ്ദേശിച്ചുകൊണ്ടാണ്, (അനോണിമസായ മുമ്പില്‍ കമന്റെഴുതിയ ആളെ പെന്തി എന്ന് വിളിച്ചതും കൂടെ ചേര്‍ത്തു വായിക്കുക)എന്റെ കുട്ടിക്കാലത്ത് ഈ പെന്തക്കോസ്തുകാരെ ഞങ്ങള്‍ സണ്ടേസ്കൂള്‍ കുട്ടികളും പള്ളിയില്‍ വരുന്ന മറ്റുള്ള കുട്ടികളും ഒത്തിരി കളിയാക്കിപാടിയിട്ടുണ്ട്, എന്തെല്ലാം പാട്ടുകളായിരുന്നു, സഭ്യമായതും സഭ്യത്യ്ക്ക് ചേരാത്തതും, തിരുവിതാം കൂറിന്റേ ഏതെങ്കിലും ഒരു അരികിലാണ് താങ്കളുടെ വാസമെങ്കില്‍ അത്തരം പാട്ടുകളും ഗോഷ്ടികളും ഒന്നും കാണാതെ പോകില്ലല്ലോ അല്ലേ? ഉപ്പിനോളം വരുമോ ഉപ്പിലിട്ടത് എന്നൊരു ചൊല്ലോര്‍ത്തു പോവുന്നു.
ഇനി ബൈബിള്‍ കാണാതെ പഠിക്കുന്നതല്ല രക്ഷ എന്ന് നന്നായി അറിയാം സര്,
അതില്‍ എഴുതും പ്രകാരം ജീവിക്കുക എന്നതാണ്.
സമൂഹത്തില്‍ പെന്തക്കോസ്ത്കാര് ചെയ്യുന്ന സേവനങ്ങളെ ഇത്രത്തോളം കളിയാക്കുന്നല്ലോ, ഒരു നിയോജക മണ്ഡലത്തില്‍ നൂറ് പേര് തികച്ചില്ലാത്ത എത്രയോ പാര്‍ട്ടികള്‍ തലങ്ങും വിലങ്ങും വണ്ടി തടഞ്ഞും ബന്ധും ഹര്‍ത്താലും നടത്തിയും ജനജീവിതം സ്തംഭിപ്പിച്ച നാടാണിത്, നിങ്ങള്‍ യാക്കോബായക്കാര്‍ തിരുവനന്തപുരത്ത് ഓടി നടന്ന് പോലീസിന്റെ തല്ലുവാങ്ങിച്ചത് മറക്കാറായോ?
അതുപോലെ, ഏതെങ്കിലും വിധത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാനോ അസ്ഥിരപ്പെടുത്താനോ ഒരു ശ്രമം?
ജനങ്ങളുടെ സമാധാന ജീവിതത്തിനു തുരങ്കം വെയ്ക്കുന്ന അങ്ങനെയെന്തെങ്കിലും? ഇതുവരെ പെന്തക്കോസ്തിന്റെ ഭാഗത്ത് നിന്നുണ്ടായതായി താങ്കള്‍ കേട്ടിട്ടുണ്ടോ? കേരളത്തിലെ മിക്കവാറും ജനസമൂഹങ്ങളെക്കാള്‍ സമാധാനം കാംക്ഷിക്കുന്ന ആളുകളാണ് പെന്തക്കോസ്ത്കാര് എന്നതിനു ഇനി മറ്റ് തെളിവുകള്‍ വേണ്ടല്ലൊ
പെന്തക്കോസ്ത്കാര്‍ക്ക് ആള്‍ബലം കുറവാണ് ഇപ്പോള്‍ എന്ന് താങ്കള്‍ക്ക് പോലും തോന്നില്ലല്ലൊ അല്ലേ.
പിന്നെ ഞാന്‍ ചോദിച്ചതിനൊന്നിനും മറുപടി കണ്ടില്ല പകരം കുറേ കേട്ടു പഴകിയ ആരോപണങ്ങള്‍ മാത്രം.
ഉദാ: മദര്‍ തെരേസ , സിനിമയുടെ സന്ദേശങ്ങള്‍ , ഇതിനൊക്കെ എന്താ താങ്കള്‍ക്ക് പറയാനുള്ളത്?
പിന്നെ താങ്കളുടെ സുഹൃത്ത് ഇട്ടെന്ന് പറയുന്ന പരസ്യം ഏതെങ്കിലും പെന്തക്കോസ്ത് സഭകള്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല, പെന്തക്കോസ്ത് കാരല്ലാതെയും കേരളത്തില്‍ നൂറുകണക്കിനു സഭാവിഭാഗങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഏതെങ്കിലും വിവര ദോഷികള്‍ ചെയ്ത വിവരക്കേടുകള്‍ കാലാകാലങ്ങളായി പെന്തക്കോസ്ത് സഭകളുടെ മേല്‍ വച്ചുകെട്ടാന്‍ മനപൂര്‍വമായ ശ്രമം എല്ലാ എപിസ്കോപല്‍ സഭാ വിശ്വാസികളുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്, അതുകൊണ്ട് ആ പരസ്യം ഞാന്‍ കണ്ടു, കേട്ടു എന്ന് പറഞ്ഞാല്‍ അതിന്റെ ആധികാരികതയില്‍ എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, ദാറ്റ്സ്
ഓള്! കതോലിക്ക സഭയുടെ ആസ്ഥിയെപറ്റി എഴുതിയിട്ടും മറുപടിയൊന്നും കണ്ടില്ലല്ലോ:)
പെന്തക്കോസ്തിനെ വിമര്‍ശിക്കുക എന്നാല്‍, കത്തോലിക്കരെ ന്യായികരിക്കുകയാണ് എന്റെ തൊഴില്‍ എന്ന് താങ്കള്‍ വിചാരിക്കുന്നു എന്ന് തോന്നുന്നു. ജീര്ച്ചിച്ച ഒന്നിനു പകരം കൂടുതല്‍ ജീര്‍ണ്ണിച്ച ഒന്നിനെ സ്ഥാപിക്കുക എന്നതാണ് ഏറ്റവും അപകടകരം. കത്തോലിക്ക സഭയ്ക്ക് ബദലാണെന്ന് വാദിക്കുന്ന പെന്തക്കോസ്ത് അതിനെക്കാള്‍ ജീര്ണ്ണിച്ചതാണ്.
കത്തോലിക്ക സഭയെ ന്യായികരിക്കേണ്ട യാതൊന്നും എനിക്കില്ല. അവരുടെ പീഢനങ്ങള്‍ക്ക് വിധേയരായവരില്‍ ആരും പെന്തക്കോസ്തുകാരല്ല, കിഴക്കന്‍ സഭകളാണ്. ചരിത്രത്തിലെവിടെയും പെന്തക്കോസ്തുകാര്‍ക്ക് പീഢനത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയിട്ടില്ല. സുരക്ഷിതസ്ഥാനങ്ങള്‍ കണ്ടെത്തുന്നതില്‍ നിങ്ങളോളം മിടുക്കര്‍ മറ്റാരുമില്ല. അതുതന്നെയാണ് ഈ ഒതുങ്ങിക്കൂടലിന്റെ കാരണവും.
സമരങ്ങള്‍ സമൂഹത്തിന്റെ ആവശ്യമാണ്. സ്വാതന്ത്ര്യസമരത്തില്പങ്കെടുത്ത് ധാരാളം പേര് അടികൊണ്ടിട്ടുണ്ട്. മരിച്ചിട്ടുണ്ട്. അതിലെങ്ങാനും ഒരു പെന്തക്കോസ്തുകാരനെങ്കിലും ഉണ്ടായിരുന്നോ. പക്ഷേ അവര്‍ നേടിയെടുത്ത സ്വതന്ത്ര്യത്തിന്റെ ബലത്തിലാണ് ഞാനും നിങ്ങളും ഈ മത ഊറ്റം കൊള്ളുന്നത് എന്ന് മറന്നുപോകുന്നു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് അവര്‍ അനുഭവിച്ചിരുന്ന ചില അവകാശങ്ങള്‍ നഷ്ടപ്പെടുന്നു എന്നു തോന്നിയാല്‍ സമരം ചെയ്യും, തെരുവിലിറങ്ങും, അതാണ് മനുഷ്യന്റെ സ്വാതന്ത്ര്യബോധം. എത്രപെന്തക്കോസ്തുകാര്ക്ക് നിരന്തരം അടികൊണ്ടിട്ട് ഒരു പാസ്റ്ററെന്കിലും പ്രതികരിച്ചോ..? ഇല്ല. അതിന് വെള്ളയുടുപ്പ് മാത്രം പോരാ., ആണത്തംകൂടി വേണം. മറ്റുള്ളവര്‍ സമരം ചെയ്തുനേടുന്ന (ഒരു ഭരണകൂടവും ഒരു അവകാശവും വെറുതെ തരില്ല) അവകാശങ്ങളുടെ പങ്കുപറ്റി ജീവിക്കുന്നത് നന്നല്ല. ഇനിയെങ്കിലും പെന്തക്കോസ്തുകാര്‍ പരാന്നഭോജികളായി ജീവിക്കുന്നത് നിര്‍ത്തണം.
പിന്നെ, താങ്കള്‍ ഒരു പുതു പെന്തക്കോസ്താണെന്ന് കഴിഞ്ഞ കമന്റോടെ മനസിലായി, അതാണിത്ര വാശി, രാജാവിനെക്കാള്‍ വലിയ രാജഭക്തി. പുത്തനച്ചി പുരപ്പുറം തൂക്കും. നല്ല തഴക്കം ചെന്ന പെന്തക്കോസ്തുകാര്‍ പലരും എന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്കാര്‍ക്കും ഇപ്പോ പഴയ ഊര്ജ്ജമൊന്നുമില്ല, കത്തോലിക്ക സഭയെക്കാള്‍, കിഴക്കന്‍ സഭകളെക്കാള് മോശമാണ് തങ്ങളും എന്ന് അവര്‍ക്ക് മനസിലായി തുടങ്ങി. ആരുടെ ഗുണത്തിനുവേണ്ടിയാണ് ഈ പുതുസഭകളുടെ ആവിര്‍ഭാവമെന്ന് അവര്‍ക്ക് ബോധിച്ചിട്ടുണ്ട്. അവരത് പരസ്യമായിത്തന്നെ സമ്മതിക്കാനും തുടങ്ങി.
താങ്കള്‍ക്കും മനസിലായിക്കോളും, ആദ്യത്തെ ഊര്‍ജ്ജമൊക്കെ ഒന്ന് ഇറങ്ങിക്കഴിഞ്ഞോട്ടെ, അതുവരെ നമുക്ക് കാത്തിരിക്കാം.
Quote from Anonymous "@ bvm, thank you for yor response:)
what sort of identity you are expecting to talk in blogs? a attested driving licence will do?"
This is one of the main problem of yours. Not understanding things in the correct or straight sense. You like to twist or misinterpret anything that comes in between your way, including Bible. The synonym of Anonymous are Nameless, unidentified, Secret, Mysterious.... See the beauty of the irony is that your 'Anonymous' identity matches with the very 'secret' ( becos no body knows about it) social commitment of Pentecosts, hiding or getting away from the main stream of the society . funny isn’t it?
No problem . You keep on hiding . But i corrected the error in the link 'BVM' which i was not aware of. Thank you for notifying me abt it.
In my earlier post i wrote "...You, the Pentecosts' also have responsibilities to the Society, as followers of Jesus Christ, as well and society means not only your own people who are inside the circle you draw".
Yes you need to care your own people. But try to break the very small circle, or expand it by accommodating your non-pentecost neighbor. Other people around you also need the fellowship. That’s the true Christian Fellowship.
Prayer without Deed and Deed without Prayer are futile.
ബെന്യാമീനേ, എനിക്കിപ്പോള്‍ നിങ്ങളോട് സഹതാപം തോന്നുന്നു, ഏതെങ്കിലും ചില കണ്ടെത്തലുകള്‍ അവതരിപ്പിച്ച് അത് തെളിയിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഒരല്പം ബഹുമാനം തോന്നുമായിരുന്നു, ഇപ്പോ താങ്കളുടെ ലൈല് കമ്പ്ലീറ്റ് മാറി, ഞാന്‍ എഴുതുന്നതിനനുസരിച്ച് പുതിയ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.
ലേറ്റസ്റ്റ് ആരോപണം പെന്തക്കോസ്ത് സഭകളില്‍ ഉള്ളവര്‍, സമരമുറകളും ഹര്‍ത്താലുകളും കൊണ്ട് സമൂഹം നന്നാക്കാത്തത്ആണത്വം ഇല്ലാത്തത് കൊണ്ടാണെന്നുള്ളതാണ്, ഒരു പക്ഷേ ഇതായിരിക്കും ബ്ലോഗിലെ ഏറ്റവും പുതിയ തമാശ, ഒരു പക്ഷേ അടുത്ത കമന്റില്‍ എന്റെ മറുപടി അനുസരിച്ച് താങ്കള്‍ പറയാന്‍ പോകുന്നത് പെന്തക്കോസ്തുകാര്‍ ഭയങ്കര തീവ്രവാദികള്‍ ആണെന്നായിരിക്കും, എങ്ങനെയെങ്കിലും പട്ടിയെ തല്ലണമെന്നല്ലാതെ അതിനൊരു പ്രത്യേക വടിയുടെ ആവശ്യമില്ലാത്തത് പോലെ.
ഇരുട്ടത്ത് എതിരാളിയുടെ ചങ്കില് കത്തികയറ്റുന്നതും , രാത്രിയില്‍ റോഡില്‍ വീപ്പ ഉരുട്ടിവെയ്ക്കുന്നതും, കൂട്ടം കൂടി മുദ്രാവാക്യം വിളിക്കുന്നതും, റോഡില്‍ കൂടെ ഓടുന്ന വണ്ടികള്‍ക്ക് കല്ലെറിയുന്നതും ആണ് ആണത്വത്തിന്റെ അളവുകോല്‍ എങ്കില്‍, പെന്തക്കോസ്ത്കാര്‍ക്ക് അതിത്തിരി കുറവാണ് മഹാന്:)
പക്ഷേ, ഒന്നോര്‍ത്തോ അങ്ങനെ സമരം കൊണ്ട് നേടിയെടുക്കേണ്ട അവകാശങ്ങള്‍ എന്ത്യേ ഗള്‍ഫിലില്ല, അന്യ നാട്ടിലെങ്ങും ഇല്ല?
ഈ ആണത്വം ഇങ്ങ് കേരള നാട്ടില്‍ മാത്രം കാണിച്ചാല്‍ മതിയല്ലേ, ഇത്തരം ഏതെങ്കിലും പേക്കൂത്തുകള്‍ അത്തരം നാടുകളില്‍ കാണിച്ചാല്‍ , വെവരമറിയും അല്ലേ? പിന്നെ പെണ്ണുമ്പുള്ളയുടെ മുമ്പില്‍ പോലും ആണത്വം കാണിക്കാന്‍ കഴിയാതെ വരും അതല്ലേ സത്യം, അല്ലാതെ എതിര്‍ക്കാനും ചോദിച്ചു വാങ്ങാനും അവിടൊക്കെ നീതി നിഷേധിക്കപ്പെടാതിരുന്നിട്ടല്ലല്ലോ അല്ലേ?
പക്ഷേ എല്ലായിടത്തും പെന്തക്കോസ്തുകാര്‍ക്ക് ഒരു വഴിയേയുള്ളൂ, സഹനത്തിന്റെ വഴി, പ്രാര്‍ത്ഥനയുടെ വഴി!
അത് അവര്‍ നന്നായി ചെയ്യുന്നുമുണ്ട്, കാരണം അതാണ് കര്‍ത്താവിന്റെ വഴി, അല്ലാതെ റോമന്ഭരണാധികാരികള്ക്ക് നേരേ സമരം ചെയ്യുകയല്ലായിരുന്നു കര്‍ത്താവ്, പകരം ക്രൂശ് ചുമന്ന് മല കയറുകയായിരിരുന്നു.
അടുത്തത് എന്റെ ആവേശത്തെകുറിച്ചാണ്,
എത്ര വര്‍ഷം കഴിയേണ്ടി വരും ഈ ആവേശമൊന്നു തണുക്കാന്‍ എന്നറിഞ്ഞിരുന്നെങ്കില്‍ അതിനനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാമായിരുന്നു, കാരണം പത്ത് വര്‍ഷത്തിനു മേലായി എപ്പിസ്കോപല്‍ സഭ വിട്ടു പോരുന്നിട്ട്.ഇത്തരം ഒരു ആവേശം ഉണ്ടെന്ന് എനിക്ക് തോന്നിയത് ഇപ്പൊ താങ്കള്‍ പറഞ്ഞപ്പോഴാണ്. അതുകൊണ്ട് പുത്തനച്ചിയുടെ പുരപ്പുറം തൂപ്പൊന്നും എന്നെ ബാധിക്കുന്നതേയില്ലെന്ന് സാരം.
പിന്നെ കത്തോലിക്ക സഭയും യാക്കോബായ സഭയും കൂടെ ചേര്‍ന്നാണെന്ന് തോന്നുന്നല്ലൊ ഇന്‍ഡ്യയ്ക്ക് സ്വാതന്ത്രം വാങ്ങി തന്നതെന്ന്, എന്തായാലും ഹിന്ദുക്കള്‍ കേള്‍ക്കണ്ട സഭ തിരിച്ചുള്ള ഒരു സ്വാതന്ത്ര്യ സമരം,
ഒരു ഉരുളലിനുകൂടെ മറുപടി എഴുതിയിട്ട് നിര്‍ത്തിയേക്കാം എപിസ്കോപല്‍ സഭകളെ മെച്ചമാക്കാനല്ലായിരുന്നുവെങ്കില് എന്ത്യേ ഇങ്ങനൊരു പോസ്റ്റ്? സസ്നേഹം ബിനു.
dear binu mathew,
In the first two lines of your latest comment, you are criticising and teaching me how to comment on blogs!
fantastic! I appriciate that:)
but one thing remains,
if you were absolutely right, why you corrected your display name!
FYI I only uses the freedom which google gives, of course that is not a reason to criticise my comment, better you find something reasonable to pick.
now I am happy that you also from Bahrin ! and a hot blog profile that just made!
congrats for your new blog profile!
I really wonders all this happened b coz of my comment:)
But copying and altering my comment is not everything.
I have cleared couple of things to you dear!
I think you simply ignore them, and repeat in your latest comment well thats up to you. But I donot have a single word to be added to them.
Binu.
മിസ്റ്റര്‍ ബന്യാമിന്,
താങ്കളുടെ 'മണലെഴുത്ത്' ബ്ലോഗ് ലേഖനവും പ്രതികരണങ്ങളും സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണ പെന്തെക്കോസ്തുകാരനാണു ഇതെഴുതുന്നത്. താങ്കളുടെ വാക്കുകളെ തുടക്കത്തില്‍ ആക്രമിക്കാനും പിന്നിട് അവഗണിക്കാനും ആഗ്രഹിച്ചെങ്കിലും പ്രതികരണങ്ങള്‍ വൈകാരികമാവരുത് എന്നു വിശ്വസിക്കുന്നതു കൊണ്ട് കാത്തു നില്‍ക്കുകയായിരുന്നു. ഞാന്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ക്രിസ്തു താന്‍ നേരിട്ട വ്യാജകുറ്റവിചാരണാ വേളയില്‍ ആവശ്യമുള്ളിടത്തു മാത്രം പ്രതികരിക്കുകയും പ്രത്യാക്രമണ തന്ത്രങ്ങളെ നിരുല്സാഹപ്പെടുത്തുകയും ചെയ്തു എന്നെനിക്കറിയാം. താങ്കളുടെ ലേഖനത്തിലെ പല വിവരങ്ങളും വേണ്ടത്ര ധാരണ കൂടാതെയാണെന്നു തോന്നുന്നു. ഇനി താങ്കള്‍ എഴുതിയത് ഏതെങ്കിലും പരപ്രേരണാപരമായ ഉദ്ദേശ്യത്തിലാണെങ്കില്‍ ഞാന്‍ താഴെ എഴുതുന്ന വാക്കുകള്‍ക്ക് ഒരു പ്രസക്തിയുമില്ല എന്നു ഞാന്‍ തന്നെ തുടക്കത്തില്‍ മനസിലാക്കുന്നു.
താങ്കളുടെ ലേഖനം വസ്തുതാനിഷ്ടമായ ഒരു സ്വഭാവം പ്രകടിപ്പിക്കാന്‍ ദുര്‍ബ്ബലമായി ശ്രമിക്കുന്നു. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും ആഴത്തില്‍ മനസിലാക്കാതെ എഴുതിയതാണെന്നു വ്യക്തമാണ്. കൂടാതെ ഞാന്‍ പറയുന്നതിനെല്ലാം അപവാദമായി സമൂഹത്തില്‍ നടക്കുന്നത് സമ്മതിക്കാനും ശ്രമിക്കട്ടെ.
കേരളത്തിലെ പെന്തെക്കോസ്തിന്റെ ഉത്ഭവം ഏതു തീയതിയാണെന്നല്ല, എന്തു കൊണ്ടായിരുന്നു എന്ന് താങ്കള്‍ ഇനിയും അന്വേഷിക്കുമ്പോഴെ താങ്കളുടെ ആദ്യ വാചകം പോലും സാധൂകരിക്കപ്പെടുകയുള്ളൂ. കേരളത്തിലെ പൗരോഹിത്യ സഭകളുടെ ആഭ്യന്തര പ്രശ്നമൊന്നുമല്ല, പരിശുദ്ധാത്മാവിനെ അംഗീകരിച്ചനുഭവിക്കാനുള്ള കേവലമായ ക്രിസ്തീയ ആഗ്രഹം മാത്രമായിരുന്നില്ല കാരണമെങ്കില്‍ ആ കൊച്ചു തുടക്കം എന്നേ മണ്മറഞ്ഞേനെ. അമേരിക്കയെയും ഗള്‍ഫിനെയും കേരളത്തിലെ പെന്തെക്കോതുകാരും, കേരളീയരും ഒക്കെ അറിയുന്നതു 1950 ചുറ്റിപ്പറ്റിയാണ്. എന്റെ പിതാവിന്റെ മുത്തഛനായി പെന്തെക്കോസ്തിലായതാണ്. പിന്തുടര്ന്നു വന്നിരുന്ന ക്രിസ്തീയ സമൂഹത്തില്‍ മാന്യത തികയാത്തതു കൊണ്ടായിരുന്നില്ല ആ മാറ്റം. അതു പോകട്ടെ, ഞങ്ങള്‍ ഇപ്പോഴും സാധാരണക്കാരായാണു കേരളത്തില്‍ ജീവിക്കുന്നത്. അവരെയൊക്കെ ആരെങ്കിലും പെന്തെക്കോസ്തില്‍ ചേര്‍ക്കാനായി അമേരിക്കയില്‍ കൊണ്ട്പോയിരുന്നെങ്കില് എനിക്ക് ഇങ്ങനെ എഴുതാന്‍ പോലുമാവില്ലായിരുന്നു. താങ്കളുടെ വീക്ഷണം പോലെ സഭാവഴക്കൊന്നുമല്ല പെന്തെക്കോസ്തിന്റെ ആദ്യകാല വളര്‍ച്ചക്കു കാരണം. ബൈബിള്‍ പറയുന്നതു പോലെ ജീവിക്കണമെന്നും, ഇക്കാണുന്ന ലോകത്തിനപ്പുറം സ്രഷ്ടാവായ ദൈവത്തോടു കൂടെ നിത്യം ജീവിക്കാന്‍ കഴിയുമെന്നും ചിലരെങ്കിലും മനസിലാക്കിയതാണ്. ഇതു തികച്ചും പരിശുദ്ധാത്മ പ്രവര്‍ത്തനമാണ് (ദയവായി ബൈബിളിലെ അപ്പൊസ്തല പ്രവര്‍ത്തികള്‍ എന്ന പുസ്തകം വായിച്ചാലും). മാസ് ഹിസ്റ്റീരിയയായി താങ്കള്‍ കണ്ടത് ഒരു പക്ഷേ പരിശുദ്ധാത്മ നിറവിനെയായിരിക്കും. അപ്പൊസ്തല പ്രവര്‍ത്തികള്‍ ആദ്യ അദ്ധ്യായം തന്നെ ഇതെപ്പറ്റിപറയുന്നതു കൊണ്ടും താങ്കള്‍ക്കു വ്യക്തമായി അറിയാവുന്നതു കൊണ്ടും കൂടുതല്‍ ഞാന്‍ വിശദീകരിക്കേണ്ടതില്ല.
അപവാദം: ആകര്ഷണങ്ങള് ഉപയോഗിക്കുന്നവര്‍ കാണുമായിരിക്കാം. പക്ഷേ അതാണു മുഴുവന്‍ സമൂഹത്തിന്റെയും പരിഛേദം എന്നുപറയാറില്ല.
മതസൗഹാര്‍ദ്ദം പെന്തെക്കോസ്തുകാര്‍ തകര്‍ത്തു എന്നൊക്കെ പറയുന്നത് ഒരുതരം ദുര്‍ബ്ബലമായ പഴിചാരലായിപ്പോയി. മതത്തിന്റെ പേരു പറഞ്ഞ് ഒരു പെന്തെക്കോസ്തുകാരനും ആരെയും ആക്രമിച്ചു എന്നു അറിവില്ല. പെന്തെക്കോസ്ത് എന്ന അനുഭവത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. മറ്റെല്ലാക്കാര്യങ്ങളിലും ആശയപരമായ സംവാദം(മിസ്റ്റര്‍ ബെന്യാമിന്റെ ഭാഷയില്‍ 'കൊടുക്കുവാങ്ങലുകള്') എന്നൊക്കെപ്പറയുന്നവര്‍ എന്തിനാണു പെന്തെക്കോസ്തുകാരന്‍ തന്റെ ആശങ്ങള്‍ തുറന്നുപറയുമ്പോള്‍ അസഹിഷ്ണുക്കളാകുന്നത്? ആശയങ്ങളില്‍ വൈരുദ്ധ്യമുണ്ടാവുക സ്വാഭാവികമാണെന്നതു സാക്ഷരനായ ഒരു കേരളീയനേയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല.
കേരളത്തിലെ പെന്തെക്കോസ്തിതര ക്രിസ്ത്യാനികളും മറ്റു മതവിഭാഗങ്ങളുമായി സംഘര്‍ഷമുണ്ടായിട്ടുണ്ടോ എന്നതില്‍ മിസ്റ്റര്‍ ബന്യാമിനു ചരിത്രത്തിന്റെ പുനര്‍ വായന വേണം. അത് എന്റെ വിഷയം അല്ലാത്തതിനാല്‍ കൂടുതല്‍ പറയുന്നില്ല. ആശയപരമായ ഭിന്നത, ആക്രമണങ്ങളിലേക്കും, ധൈഷണിക-വസ്തുപര സംഘര്‍ഷത്തിലേക്കും നയിക്കുക സാധാരണമാണ്. കേരളത്തിലെ പെന്തെക്കോസ്തുകാര്‍ വളരെയേറെ ആക്രമിക്കപ്പെട്ടീട്ടുണ്ട്. മാധ്യമങ്ങള്‍ ശക്തിയാര്‍ജിക്കുന്നതിനും വളരെ മുന്‍പു മുതല്‍. ഞാനും അപ്രകാരമുള്ള ഭേദ്യങ്ങളനുഭവിച്ചിട്ടൂണ്ട്. അത് ക്രിസ്തുവിശ്വാസപരമായ കാരണങ്ങളാലാണെങ്കില്‍, ക്രിസ്തു കുരിശില്‍ കിടന്ന് ജാതിവര്ഗമത ഭേദമെന്യേ സകല മാനവര്‍ക്കും വേണ്ടി പീഡയേറ്റു മരിച്ചുയിര്ത്തെഴുന്നേറ്റതു കൊണ്ടാണെന്നും ആ കഷ്ടപ്പാടിന്റെ പങ്കാണെന്നും ഞാന്‍ അഭിമാനപൂര്‍വ്വം വിശ്വസിക്കുന്നു. പ്രസംഗിച്ചതിനു തല്ലി എന്നു പറഞ്ഞ് പെന്തെക്കോസ്തുകാര്‍ നിയമത്തെ സമീപിച്ച അവസരങ്ങള്‍ കേരളത്തില്‍ ഉണ്ടോ എന്നു സംശയം ആണ്. മറ്റുമത വിഭാഗങ്ങളുടെ ആശയങ്ങളില്‍ നൊന്ത് പെന്തിക്കോസ്തുകാര് വന്നു ആക്രമിച്ചു എന്ന കേസും ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ മതസൗഹാര്ദ്ദത്തകര്ച്ചയില് പെന്തെക്കോസ്തുകാര്‍ വഹിച്ച പങ്കെന്താണ്?
അപവാദം: പ്രസംഗത്തില്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തുന്നവരുണ്ട്. പതാകയെപ്പറ്റി അബദ്ധം പ്രസംഗിച്ചത് തികച്ചും തെറ്റുതന്നെ. ഒരു സമൂഹം ഒന്നടങ്കം പിന്താങ്ങുന്ന വസ്തുതകള്‍ മാത്രമേ ആ സമൂഹത്തിന്റേതായി ധരിക്കപ്പെടാവൂ. അല്ലാത്തത് തെറ്റിദ്ധാരണയാണ്.
നിങ്ങള്‍ ചെയ്യുന്നതില്‍ നിന്നു മനസ്സാക്ഷി വിലക്കുന്നതൊക്കെ പാപം തന്നെയാണു. അതില്‍ 'സാധാരണ മനുഷ്യന് ചെയ്യുന്നതോ' അസാധാരണമോ ഇല്ല. പാപം എന്നു വിവക്ഷിക്കുന്നതു എന്തെല്ലാമാണെന്നു ബൈബിള്‍ പറയുന്നു. മിസ്റ്റര്‍ ബന്യാമിന് 'പുതിയ നിയമ' പുസ്തകങ്ങള്‍ ഒന്നുകൂടി വായിക്കുന്നതു നന്നായിരിക്കും.
സ്വര്‍ഗത്തില്‍ പോകണമോ എന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. അതു ബൈബിള്‍ അനുസരിച്ച്, എടുത്തുപറയട്ടെ, അനുസരിച്ച് ജീവിക്കുമ്പോഴെ സാധ്യമാവൂ. ലേബല്‍ കൊണ്ടൊന്നും കാര്യമില്ല. 'രക്ഷ ഞങ്ങളിലൂടെ' എന്നല്ല, രക്ഷ ക്രിസ്തുവിലൂടെ എന്നാണു മിസ്റ്റര്‍ ബന്യാമിന്. ക്രിസ്തുവിന്റെ ജീവിതത്തിനു അനുകാരി ആവുമ്പോഴെ നിങ്ങള്‍ക്കും അതുണ്ടാവൂ. വഴിയോര പ്രസംഗങ്ങളും ലഘുലേഘകളും കൊണ്ട് ആ സുവാര്‍ത്ത(സുവിശേഷം) എല്ലാവരെയും അറിയിക്കാന്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. അതു വേണമെന്നോ വേണ്ടെന്നോ ആര്‍ക്കു വേണമെങ്കിലും തീരുമാനിക്കാം. പെന്തെക്കോസ്തരല്ലാത്ത കേരള ക്രിസ്ത്യാനികള്‍ക്കും തീരുമാനിക്കാം. ഇനി പെന്തെക്കോസ്തില്‍ ചേര്‍ന്നതു കൊണ്ടും കാര്യം തീരുന്നില്ല, ജീവിതം ക്രിസ്തുവിനനുകൂലമായില്ലെങ്കില് അതും ലേബലിസമാണ്. ശരിയായ പെന്തെക്കോസ്ത് മൗലികവാദമല്ല, ബൈബിളിനോട് ജീവിതത്തെ തുലനം ചെയ്യാനുള്ള ശ്രമം മാത്രമാണ്. 'അപ്പൊസ്തല പ്രവര്‍ത്തികളി' ല്‍ കാണുന്ന പെന്തെക്കോസ്ത് അനുഭവത്തിന്റെ പിന്തുടര്ച്ചയാണ്.
അപവാദം: ആളുകൂട്ടല്‍ ദൗത്യമാണെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളവര്‍ ഉണ്ടാകും. എടുത്തു പറയട്ടെ അതുപ്രസ്ഥാന വല്‍ക്കരണമാണ്. അനുഭവം പങ്കിടലല്ല.
വിദേശ ഫണ്ടിനെപ്പറ്റിയുള്ള താങ്കളുടെ ആരോപണം കേരളത്തിലെ സാധാരണ പെന്തെക്കൊസ്തു വിശ്വാസിക്കു ബാധകമല്ല. എന്റെ ജീവിതത്തില്‍ ഒരിക്കലും വിദേശത്തുനിന്നുള്ള പണം പെന്തെക്കോസ്തുകാരനായതിനാല് കിട്ടിയിട്ടില്ല. എന്റെ പൂര്‍വികര്‍ക്കും ഇല്ല. കേരളത്തില്‍ നിന്നും വിദേശത്തു ജോലിക്കുപോയ ബന്ധുക്കള്‍ അയയ്ക്കുന്ന പണം പല പെന്തെക്കോസ്തുകാര്ക്കും ലഭിക്കുന്നുണ്ട്. അതും താങ്കള്‍ പറയുന്ന 'വിദേശ ഫണ്ടും' രണ്ടു ലക്ഷ്യത്തിലും(ഉദ്ദേശ്യം) രണ്ടര്ഥത്തിലുമുള്ളതാണ്.
അപവാദം: 'വിദേശഫണ്ടു' ലഭിക്കാത്തവര്‍ വേണ്ടെ 'വിദേശഫ്ണ്ട് ലഭിക്കുന്നവരെ'പ്പറ്റി വേവലാതിപ്പെടുന്നത്? എല്ലാ സമൂഹങ്ങളിലേക്കും ദയവായി ഒന്നു നോക്കൂ. പെന്തെക്കോസ്തിലും അങ്ങനെയുള്ളവരുണ്ടാവാം. അവര്‍ കുത്സിത മാര്‍ഗങ്ങള്‍ അവലംബിച്ചു പണമുണ്ടാക്കുന്നുമുണ്ടാകാം. അങ്ങനെ 'കുറെപ്പേര്' എവിടെയാണില്ലാത്തത് മിസ്റ്റര്‍ ബന്യാമിന്? എന്നു വച്ച് ആ സമൂഹത്തെയൊന്നാകെ തള്ളാറുണ്ടോ ?
സിനിമകളും മറ്റും കേരളസമൂഹത്തിനു നല്കുന്ന 'സംഭാവനകള്‍' മാധ്യമങ്ങള്‍ ദിനേന കാട്ടിത്തരുന്നുണ്ടല്ലോ മിസ്റ്റര്‍ ബന്യാമിന്. സാഹിത്യം തന്നെ എത്ര തരമുണ്ട്.എഴുതുന്നവന്റെ ചോദനകള്‍ എല്ലാം തന്നെ മറ്റുള്ളവര്‍ അറിഞ്ഞിരിക്കണം എന്നു ലിഖിതമല്ലല്ലോ. ഒരു പക്ഷേ താങ്കളെക്കാള്‍ മികവോടെ മലയാള ക്രുതികള്‍ എഴുതാന്‍ കഴിവുള്ള പെന്തിക്കോസ്തുകാരെ എനിക്കറിയാം. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്(നടിനടന്മാരല്ല) എന്നറിയുക. 'മനസില്‍ വെളിച്ച'മുള്ളവര്‍ ആരാണു താങ്കളുടെ കാഴ്ചപ്പാടില്‍? താങ്കള്‍ നല്കിയ വിശേഷണം അങ്ങേയറ്റം നിര്‍ഭാഗ്യകരവും വാക്കുകളുടെ പോലും അര്‍ഥം അറിയാതെയുമാണ്. എന്നാല്‍ 'മത്തായിയുടെ സുവിശേഷം' അഞ്ചാം അധ്യായത്തില്‍ നിന്ന് അതിന്റെ പ്രതിഫലം ഞാന്‍ മനസിലാക്കുന്നു.
അടഞ്ഞ സമൂഹങ്ങളെപ്പറ്റി വാദത്തിനു വേണ്ടി പലതും പറയാന്‍ എനിക്കും കഴിയും. താല്പര്യമില്ല. സക്കറിയയോ, സാറാ ജോസഫോ തങ്ങളുടെ മതപശ്ചാത്തലത്തെ പ്രതിനിധീകരിക്കുന്നുണ്ടോ? സാഹിത്യകാരനായ താങ്കള്‍ക്കുണ്ടോ അത്തരം ബാലിശചിന്ത? ഐക്യരാഷ്ട്രസഭയില്‍ താങ്കളുടെ നാട്ടുകാരായ പെന്തെക്കോസ്തുകാരുണ്ട് എന്നറിയാമോ? സാമൂഹിക പുരോഗതിയില്‍ കേരളീയനായി ജനിച്ച് വളര്‍ന്ന അറിയപ്പെടാത്ത പെന്തെക്കോസ്തുകാരും വഹിച്ച, ആരും ശ്രദ്ധിക്കപ്പെടാത്ത വളരെച്ചെറിയ പങ്കൊക്കെയുണ്ട് മിസ്റ്റര്‍ ബന്യാമിന്; കുറഞ്ഞ പക്ഷം പരസ്യമായ മദ്യപാനത്തിന്റെയും അനന്തര പ്രശ്നങ്ങളൂടെയെങ്കിലും കാര്യത്തില്‍; കുറഞ്ഞപക്ഷം ക്രിമിനലുകളെ സ്രുഷ്ടിക്കുന്നതില് പിന്നിലാണെന്ന കാര്യത്തില്‍.
പെന്തെക്കോസ്തുകാരെ മറപിടിച്ച് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമം താങ്കളുടെ വാക്കുകളിലുണ്ട്. ആശയങ്ങളോടുള്ള അസഹിഷ്ണുത അത്ര തന്നെയും. താങ്കളുടെ ലേഖനം ഏത്ങ്കിലും തരത്തില്‍ തന്ത്രപരമായ ലക്ഷ്യം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ എന്റെ വാക്കുകള്‍ പിന്നാക്കം പോവുന്നു എന്നു വീണ്ടും സമ്മതിക്കട്ടെ. അങ്ങനെയല്ല എന്നാണെങ്കില്‍ ദയവായി വീണ്ടും 'മണലില്‍ എഴുതും' മുന്‍പേ വസ്തുതകള്‍ ഒരിക്കല്‍ക്കൂടി ആഴത്തില്‍ അപഗ്രഥിക്കപ്പെടട്ടെ. ഒന്നു കൂടി,'ചെന്നായ്ക്കള്‍ക്കിടയില്‍ കുഞ്ഞാടുകളെ എന്ന പോലെ നിങ്ങളെ അയയക്കുന്നു' എന്നാണു ക്രിസ്തു ശിഷ്യരെ ഉദ്ബോധിപ്പിച്ചത്. അത് മനസിലാക്കാന്‍ ഇക്കാണുന്ന ലോകത്തിനുമപ്പുറം താങ്കള്‍ കാണേണ്ടിയിരിക്കുന്നു.
താങ്കള്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടട്ടെ.
പെന്തിക്കോസ്തുകാര്ക്കെതിരെ വ്യക്തി വിരോധമോ, വ്യക്തമായ മറ്റേതോ അജണ്ടയോ ആണു താങ്കളൂടെ എഴുത്തിലും, പ്രതികരിച്ചവരോടുള്ള അവഹേളനയിലും. കവിതയും ക്രുതികളുമൊക്കെയുള്ള മഹാനായ താങ്കളൂടെ ആന്ന്തരിക വ്യ്ക്തിത്വത്തിന്റെ വിലക്കുറവു അതില്‍ പ്രതിബിംബിക്കുന്നു മാഷേ.. രണ്ടാം നിര സാഹിത്യകാരന്മാരുമായുള്ള താങ്കളൂടെ ആശയ വിനിമയത്തിന്റെയും അതിലുപയോഗിച്ച ഭാഷയ്ടെയും ക്രുത്രിമത്വം വലുതാണ്. ചുള്ളിക്കാടിന്റെ കവിതയും താങ്കളൂടെ ക്രുതികളും ഒരേ ശ്രേണിയിലൊന്നും വരില്ല മാഷേ. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തിനും പിന്നോട്ട് നോക്കൂ. പൂര്വികക്രിസ്ത്യാനികള് റോമില്‍ നിന്നോ അന്ത്യോഖ്യയില്‍ നിന്നോ ഇറക്കുമതി ചെയ്യപ്പെട്ടവരാണോ? പരമ്പരാഗത ഹിന്ദുക്കളോട് ഒന്നു ചോദിക്കൂ. അവര്‍ പറഞ്ഞുതരും വേരുകള്‍. താങ്കള്‍ക്കെന്താണു ബൈബിള്‍ വിട്ട് ക്രുതി രചിക്കാനാവാത്തത്? മറ്റൊരാളെ അവഹേളിക്കുന്ന സാഹിത്യകാരന്റെ ക്രുതികള്‍ താണ തട്ടിലാണു മാഷെ. ബൈബിളിനു പുറത്തെ ജീവിതം അറിയാത്തവരെന്നു നിങ്ങള്‍ പരിഹസിക്കുന്നത് മറ്റാരെയോ ആണു, മഞ്ഞക്കണ്ണട വെച്ച പോലെ. മതസൗഹാര്ദ്ദ്മായിരുന്നല്ലോ പ്രശ്നം. മതസൗഹാര്‍ദ്ദം തകര്ക്കുന്നുവ്ന്നു പരസ്പരം പഴിചാരുന്ന മറ്റ് ഏതെങ്കിലും വിഭാഗത്തെ പെന്തെക്കോസ്തുകാരെ പരിഹസിച്ചതു പോലെ കളിയാക്കാന്‍ ചങ്കുറപ്പൂണ്ടോ? ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കരുത്. പരസ്പരം തമ്മില്‍ത്തല്ലുന്ന പെന്തെക്കോസ്തരല്ലാത്ത നേതാക്കള്‍ നിങ്ങല്ക്കു ചുറ്റുമുണ്ടല്ലോ, ഒരു പക്ഷേ നിങ്ങള്‍ അവരെ മനപൂര്‍വം കാണുന്നില്ല; പക്ഷേ എനിക്കു കാണാം.
ഇടയ്ക്കിടെ കണ്ണാടി കാണുക പ്രിയ സുഹ്രുത്തേ, മണ്ടത്തരങ്ങള്‍ എഴുതും മുന്‍പ് ആലോചിക്കുക. ഇതൊക്കെ വേറെ ആര്‍ക്കെങ്കിലും എതിരെയായിരുന്നെങ്കില്‍ എന്തായേനെ..
മറ്റുള്ളവരെ പരിഹസിക്കുന്നതിനെപ്പറ്റി ബെന്യാമീനു ഭയങ്കര സങ്കടമാണല്ലോ, പക്ഷേ സ്വന്തം മതത്തിന്റെ ഭാഗത്തെത്തന്നെയാണല്ലോ ചെളി എറിയുന്നത്? അമേരിക്കയല്ലാതെ പെന്തിക്കോസ്തുകാര്ക്കു വേറെ ലോകമില്ലെന്നു കണ്ടു പിടിച്ചിട്ടും, സാറിന് പെന്തെക്കോസ്തുകാരുടെ ലോകമായ അമേരിക്കയില്‍ ഇരിക്കുന്ന സാറിന്റെ എഴുത്തുകാരനായ സുഹ്രുത്തിന്റെ അവിടെനിന്നയച്ച കത്ത് വലിയ കാര്യമാണല്ലോ? സാറിന്റെ സഭാംഗങ്ങള്‍ക്കെതിരെ അതേസഭാംഗങ്ങള് തന്നെ തയ്യാറാക്കിയ കുറച്ച് അച്ചടി മാധ്യമത്തെളിവുകള് തരട്ടോ, പക്ഷേ അത് ആധികാരികമാണെന്നു കരുതാന്‍ മാത്രം മണ്ടന്മാരല്ല നമ്മള്, അല്ലേ? വേണ്ട ബ്ലോഗില്‍ത്തന്നെ ഉണ്‍റ്റല്ലോ അത്യാവശ്യം ആധികാരിക എഴുത്തുകള്‍. സമയമുള്ളപ്പോള്‍ ഒന്നു നോക്കുക. കത്തോലിക്കാ സഭക്കു ബദലാണു പെന്തിക്കോസ്തു-കൊള്ളാം അഭിനന്ദനം. ഇതേതാണാവോ കിഴക്കന്‍ സഭകള്‍? ചൈനയിലെ സഭകളാണെങ്കില്‍ സമ്മതിച്ചു. വെളിപ്പാടു പുസ്തകമോ, അല്ലെങ്കില്‍ സഭാചരിത്രം എങ്കിലും സൂക്ഷിച്ചു വായിക്കണേ. ക്രിസ്ത്യാനികള്‍ ആണെങ്കില്‍ സമരം ചെയ്തിരിക്കും എന്നൊക്കെ ഏകപക്ഷീയമായി പ്രഖ്യാപിക്കും മുന്‍പ് ക്രിസ്ത്യാനി എന്ന വാക്കിന്റെ അര്‍ഥവും ഉത്ഭവവും ഒന്നു പടിക്കു. സമരം ചെയ്യാനാണെങ്കില്‍ ക്രിസ്തു തന്നെ അതു അന്നത്തെ റോമാ സാമ്രാജ്യത്തിനെതിരെ അനായാസം കാട്ടിത്തരുമായിരുന്നു, ഇത് സഹിക്കുന്നവന്റെ പാതയാണ്. ക്രൂശില്‍ സഹിച്ചവന്റെ പിന്തുടര്ച്ചയാണ്. സമരം ചെയ്യുന്നതു മാര്‍ഗം വേറെയാണ്. അതൊക്കെ കാലഹരണപ്പെട്ടതറിഞ്ഞില്ലേ? അല്ല സമരം ചെയ്തിട്ടെന്തായി ? ഇപ്പോള്‍ മനസിലായില്ലേ തല്ലുകിട്ടുമ്പോള്‍ തിരിച്ചു തല്ലാത്തതെന്താണെന്ന് . പിന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പെന്തിക്കോസ്തുകാര്, അങ്ങനെയും കുറെപ്പേരൊക്കെയുണ്ട് സാറെ. താമ്ര പത്രമൊക്കെയായി, ഇന്ത്യ മുഴുവന്‍ സൗജന്യ ട്രെയിന്‍ യാത്രാവകാശം വരെയുണ്ടായിരുന്നവര്. സാറിന്റെ സമൂഹം മാത്രമല്ല ഇപ്പറഞ്ഞ മഹാപാരമ്പര്യങ്ങള്‍ ഉള്ളവര്‍. അതൊക്കെ ഇനി സാറിനെക്കൂടി നാളും പേരുമൊക്കെ വച്ചുകെട്ടി അറിയിക്കാന്‍ പ്രയാസമാണു. മലയാള സാഹിത്യ എഴുത്തുകാര്‍ സാമാന്യ വിജ്ഞാനം ആര്ജിക്കണ്ടതല്ലേ? കുറച്ചെന്തെങ്കിലും അറിയാമെന്നുവച്ച് അറിവുപൂര്ണമായി എന്നു കരുതുന്നതിന്റെ പേരാണ് ജളന്. കേട്ടിട്ടൂണ്ടോ? ഹൈന്ദവപുരാണത്തില്‍ നിന്നാണ്. വായിച്ചിട്ടൂണ്ടോ? ജളത്വം ഉപേക്ഷിക്കണം. പെന്തിക്കോസ്തുകാര് പഴകിയാലും പുത്തനായാലും ശരിയായ അനുഭവത്തില്‍ ദൈവത്തെക്കണ്ടു മുട്ടി,ബൈബിള്‍ അനിസരിച്ചു ജീവിക്കാന്‍ തീരുമാനിച്ചരാണെങ്കില് അവരെ പിന്നോടു വലിക്കാന്‍ സാറിന്റെ പരിഹാസം കോണ്ടൊന്നും നടക്കില്ല. കൂടെയുള്ളവരെ പരിഹസിക്കുമ്പോള്‍ അവര്‍ക്കു ദൈവം തമ്പുരാന്റെ അക്കൗണ്ടില്‍ പ്രതിഫലം കൂടും(മത്തായി സുവിശേഷം അധ്യായം 5). സാറിരിക്കുന്നിടത്ത് ആരും ഇരികാതെയാകും(സങ്കീര്‍ത്തന അധ്യായം1).ഓ.ടോ: തല്ക്കാലം അനോണി തന്നെ. അതുപറഞ്ഞ് ഊതിയാല്‍ വലിയ ഊത്തൊന്നുമല്ല.
ബെന്യാമീൻ തികച്ചും സന്ദർഭോചിതം. രാജാവ് നഗനണെന്ന് പറഞതിനു അഭിനന്ദനങ്ങൾ..മറ്റു ക്രിസ്ത്യാനികളെ അപേക്ഷിച്ച് അന്യമതക്കാരെയും ക്രിസ്ത്യാനികളെ തന്നെയും പരിഹസിക്കുന്ന ഇക്കൂട്ടർ ചെയ്തുകൂട്ടന്നത് കാണുമ്പോൾ പലപ്പോഴും രസകരമായി തോന്നാറുണ്ട്. പാട്ടുപാടുന്നതും കേൾക്കുന്നതും സിനിമകാണുന്നതും മോശമാണെന്ന് പറയുന്നവർ പീഠിപ്പിക്കുന്നതിനെ എങ്ങിനെൻ കാണുന്നു ആവോ?
ബെന്യാമീൻ പറഞതിനോട് നൂറുശതമാനം യോജിക്കുന്നു. ആർ .എസ്.എസ് പലയിടത്തുമാക്രമണം നടത്ത്hഉന്നത് എവരുടെ മതം മ്റ്റസ്രമങ്ങൾ മൂലമാണ്. മതം മാറ്റംmമല്ല മനം മാറ്റ്മാണെന്ന് ആണിപ്പോൾ ഇക്കൂട്ടരുറ്റെ വ്യഖ്യാനം...
ഇന്ത്യ ഒരു ഹിന്ദു ഭീകര രാഷ്രം ആണോ? ആണെങ്കിൽ ഇവർ എന്തിനു കഷ്റ്റപ്പെട്ട് ഇവിടെ കഴിയുന്നു. പൊയ്ക്കൂടെ സ്വർഗ്ഗരാജ്യമായ അമേരിiക്കക്ക്. ആരെങ്കിലും നിർബന്ധിച്ച് കെട്ടിയിട്ടിട്ടുണ്ടോ ഇന്ത്യയിൽ? എന്തിനിവിടെ ദളിത് ക്രൈസ്തവർക്ക് ആനുകൂല്യം വേണം എന്നും മറ്റും പറഞ് സമരം ക്cഎയ്യുന്നു.
സൽമാനൈയയിൽ കൂടെ പോകുമ്പോൾ സൂക്ഷിക്കുക.
ഗൾല്‍ഫിൽ മുൻസിപ്പാലിറ്റിയിൽ ജോലികിട്ടിയ നമ്മുടെ ചന്ദ്രൻ മതം മാറിയത് പറഞുകൊടുക്കൂ ബെന്യാമീനേ.അനോണിയുടെ കഴപ്പ് തീരട്ടെ!
എന്റെ കൂടെ കഴിഞ്ഞ നാലുവര്‍ഷമായി ജോലി ചെയ്തിരിന്ന സുനില്‍ തിരുവനന്തപുരം, അവനാദ്യം ഹിന്ദുമത വിശ്വാസിയായിരിന്നു. പ്രേമിച്ച് വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെ തന്നെ, ജീവിയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിച്ച അവസരത്തില്‍, ഒരു പെന്തക്കോസ്ത് വിശ്വാസിയായ തള്ളയുടെ പ്രേരണയാല്‍, സുനിലും കുടുംബവും പെന്തക്കോസ്റ്റ് വിശ്വാസിയായി, അവരുടെ സഭയുടെ സഹായത്താല്‍, സുനിലിനൊരു വീട് വെച്ചുകൊടുത്തു, തള്ളയുടെ ഒരു ബന്ധുവിന്റെ സഹായത്തോടെ കുവൈറ്റിലെത്തി സുനില്‍.
എന്റെ നാട്ടുക്കാരനും, എന്റെ ചെറുപ്പകാല സുഹൃത്തുമായ ഇഖ്ബാല്‍ പൊന്നാനി, ദുബായിയില്‍ വെച്ച് ഇവരുടെ വലയില്‍ പെട്ട് ഇസ്ലാം മതം വിട്ട് പെന്തക്കോസ്തുക്കാരനായി, സത്യത്തില്‍ അവന്റെ ഉമ്മാന്റെ വിഷമം എന്തായിരുന്നുവെന്ന്, എനിക്ക് നന്നായിട്ടറിയാം പാവം ആ സ്ത്രീ കല്യാണവീട്ടിലോ മറ്റോ പിന്നീട് പോയിട്ടില്ല, കാരണം നാലാള് കൂടുന്നയിടത്ത് ഇവരെ ചൂണ്ടി പരദൂഷണം പറയാന്‍ ആയിരം നാവുകളുണ്ടായിരുന്നു.ഈ മതപ്രചാരകരറിയുന്നില്ല സ്വന്തം മതം വിട്ട് മറ്റൊരു മതത്തില്‍ ചേക്കേറുമ്പോള്‍, ആ കക്ഷിയുടെ ബന്ധു ജനങ്ങള്‍ ആ സമുദായത്തിന്റെ മുന്നില്‍ അവഹേളിയ്ക്കപ്പെടുന്നത്. എല്ലാം മതങ്ങളും കേവലം സ്വാര്‍ത്ഥതയ്ക്കു വേണ്ടിയാണ് ഇന്ന് നിലകൊള്ളുന്നത്, ഇതിലൊരു മതവാദികളും മുക്തരാവുന്നില്ല, പ്രതിദിനം കോടികണക്കിന് രൂപ വിനിമയം ചെയ്യുന്നൊരു ബിസിനസ് ഭക്തിയാണ്. സ്വന്തം അമ്മയാണ് നമ്മുടെ ദൈവം അതിനേക്കാള്‍ വലിയൊരു ദൈവം ഇല്ല തന്നെ, അവരുടെ മന:സുഖത്തിനായ് പ്രവര്‍ത്തിയ്ക്കൂ.. ഒരായിരം വട്ടം ബൈബിളും, ഖുറാനും, ഗീതയും വായിച്ചതിനേക്കാള്‍ പുണ്യം കിട്ടും.
വിചാരം വളരെ വ്യക്തമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്, ഉദ്ദേശിച്ചത് പെന്തക്കോസ്ത്കാരുള്പ്പെടെയുള്ളവര്ക്ക് ഒരു മോശം പ്രതിച്ഛായ നല്‍കാനായിരുന്നെങ്കിലും, ഈ രണ്ട് സംഭവത്തിലും അറിയാതെയെങ്കിലും പെന്തക്കോസ്ത്കാര്‍ക്ക് ഒരു പോസിടീവ് ഇമേജ് വരാന്‍ ഈ കമന്റ് പ്രയോജനപ്പെട്ടുവെന്ന് കരുതുന്നു.
ആദ്യത്തെ സംഭവത്തില്‍ പെന്തക്കോസ്ത്കാര് തെറ്റു ചെയ്തുവെന്ന് ആരും പറയില്ലല്ലൊ, ഒരു ഫാമിലിയെ സഹായിച്ചുവെന്നതല്ലേ അവര്‍ ചെയ്ത കുറ്റം , അതും സഭയുടെ സ്പോണ്സര്ഷിപൊന്നും അല്ലായിരുന്നല്ലൊ ആരോ ധനശേഷിയുള്ളപെന്തക്കോസ്ത് കാര്‍ അവരെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലി വാങ്ങികൊടുത്തു, അതിലിനി എവിടാ ബെന്യാമീനെ ദോഷം സങ്കല്പ്പിച്ചുണ്ടാക്കാന് കഴിയുക?
രണ്ടാമത്തെ സംഭവം ഫാറൂഖെ, മതം മാറണമെന്ന് തന്നെയില്ല മാതാപിതാക്കള്‍ വിഷമിക്കുവാന്‍ , താങ്കളെ പോലെ അവര്‍ വിശ്വസിക്കുന്ന പാത വിട്ടു പോകുന്ന എന്തും അവരെ വിഷമിപ്പിക്കും,
താങ്കള്‍ കരുതും താങ്കളുടെ തീരുമാനം ശരിയെന്ന്, താങ്കളുടെ സുഹൃത്ത് കരുതുന്നു അദ്ദേഹത്തിന്റേ തീരുമാനം ശരിയെന്ന്, രണ്ടും ഫലത്തില്‍ ഒന്നു തന്നെ മാതാപിതാക്കള്‍ വിഷമിക്കും , താങ്കളുടെ മാതാ പിതാക്കള്‍ വിഷമിക്കും എന്നു കരുതി താങ്കള്‍ എടുത്ത് ഏതെങ്കിലും തീരുമാനങ്ങളില്‍ നിന്നും ഫാറൂഖ് പിറകിലേക്ക് പോയോ?
അപ്പോ എങ്ങനെ താങ്കള്‍ക്ക് പറയാന്‍ കഴിയും അദ്ദേഹത്തിന്റെ തീരുമാനം തെറ്റും മാതാപിതാക്കള്‍ വിശ്വസിക്കുന്ന മതാചാരങ്ങള്‍ വിട്ടു പുറത്ത് ചാടിയ താങ്കളുടെ തീരുമാനങ്ങള്‍ ശരിയെന്നും?
സ്നേഹപൂര്‍വം ബിനു.
അമേരിക്കൻ പത്രത്തിൽ വന്ന പരസ്യം കൊള്ളാം...ഇന്ത്യ അത്രക്ക് അധപതിച്ചുവോ? ചില ഇടതുപക്ഷക്കരും കൂലിക്കെടുക്കപ്പെട്ട ചില സാംസക്കരിക ദല്ലാളന്മാരും ഗുജറാത്തിനെയുമ്മറ്റും പൊക്കിപ്പിടിച്ച് പടച്ചുവിടുന്ന കാര്യങ്ങൾ വായിച്ച്തിനേക്കാൾ ഭീകരമായി തോന്നി ഈ പരസ്യങ്ങൾ.
പെന്തിക്കോസ്റ്റുകാർ ഒരിക്ക്ക്കലും പോലീസിന്റെ അടികൊണ്ടിട്ടില്ല എന്ന് ഒരു കക്ക്ഷി സാക്ഷ്യപ്പെടുത്തുന്നു.ബെന്യാമീൻ പറയുന്നപോലെ മതപരിവർത്തനം നടത്തി അട്ഇപ്പണി അല്ലേൽ തുരപ്പൻ പണി ചെയ്യുന്നവർക്ക് എങ്ങിനെ പൊതുസമൂഹത്തിൽ സമരം നയിക്കാനാകും!
പിന്നെ സിനിമ സിനിമ മോശം കലാ രൂപമാണെന്ന് സ്ഥാപിക്കുവാൻ ഉദാഹരണമായി ഒരേകടൽ എടുത്തുകാണിച്ചത് നന്നായി..ഒരേകടൽ മാത്രമണല്ലഓ സിനിമയായുൾലത്.
വയനാട്ടിലായാലും മറ്റു ആദിവാസി പ്രദേശങ്ങളിലാായാലും ഇവർ വ്യാപകമായി മതപരിവർത്തനം നടത്തുന്നതല്ലെ മറ്റുള്ളവരെപ്രകോപിതരാക്കുന്നത്. കൂടാതെ രാത്രി വൈകിയുള്ള പ്രാർഥനകൾ അയല്പക്കക്കരെ ശല്യപ്പെടുത്തുന്നുമുണ്ട്. വയനാട്ടിലെ ബത്തേരി കോളേജ് റോഡിൽ ഉള്ള ബസ്റ്റോപ്പിലും തരുവണയിലും മറ്റൂം പലയിടത്തും ബസ്റ്റോപ്പുകളിൽ ഇവർ വിളിച്ചുപറയുന്നത് കേട്ടാൽ മതു ക്രിസ്ത്യാനികൾക്ക് കലിപ്പിളകും.അവർ പക്ഷെ ഇവരോട് പ്രത്hഇകരിക്കാറില്ലെന്ന് മാത്രം.അത് അവരുടെ മാന്യത്അ.
Sorry Brother, I was not trying to teach you about Blogging or Rules of Blogging. I was just pointing the arrogant attitude of yours towards a comment i made earlier and i was making it clear that how things are being twisted, in favour of you.
In my first and second post i have raised a point of social commitment for which you accepted that you only have the commitment to 'your own' people. And this made clear the narrow minded attitude of yours to the fellow men.
My display name change, from Binu Mathew to Binu Veliyil is to give more clarity about my identity. Am i absolutely right on this???
ശരിയായ ഒരു പെന്തക്കോസ്തുകാരന് സംവാദത്തിലേക്ക് കടന്നുവന്നതുകണ്ട് സന്തോഷിക്കുന്നു.
1. യഥാര്ത്ഥപെന്തക്കോസ്ത്: താങ്കളുടെ പിതാവിന്റെ മുത്തച്ഛന്റെ കാലത്തെ ആത്മീയാഭിലാഭമോ, ലളിതജീവിതമോ ഇക്കാലത്തെ പെന്തക്കോസ്തുകാരനുണ്ടെന്ന് നിങ്ങള്‍ ഇപ്പോള്‍ എഴുതിയ നിര്‍മമതയോടെ പറയാന്‍ കഴിയുമോ..?
2.മാസ്ഹിസ്റ്റീരിയ: സുവിശേഷമഹായോഗങ്ങളിലും രോഗശാന്തി ശുശ്രൂഷകളിലും എല്ലാവരും ‘നിങ്ങള്‍ പറയുന്ന പരിശുദ്ധാത്മ വരം’നേടിയാണ് ഉറഞ്ഞു തുള്ളതെന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുവോ..? അവിടെ ഹിപ്നോട്ടിസം, പ്രാണിക് ഹീലിംഗ് തുടങ്ങിയ എല്ലാ ശാസ്ത്രങ്ങളും നിങ്ങളുടെ പ്രശസ്തരായ പാസ്റ്ററന്മാര് ദൈവാനുഗ്രഹം എന്ന കള്ളപ്പേരില്‍ ഉപയോഗിക്കുന്നില്ലേ..? ബൈബിള്‍ ഏതുഭാഗത്താണ് കള്ളത്തരങ്ങളിലൂടെയു നീ എന്റെ വിശ്വാസം പടര്‍ത്തൂ എന്ന് പറഞ്ഞിരിക്കുന്നത്..?
അപവാദം എന്ന കണ്ണിയില്‍ ചേര്‍ക്കരുത്, കാരണം അതാണ് ഇന്ന് ടീവിയിലൂടെയും മറ്റും ലോകം കാണുന്നത്. അതിനെ നിങ്ങള്‍ എങ്ങനെയാണ് ന്യായീകരിക്കുന്നത്. അത്തരം സുവിശേഷ മഹായോഗങ്ങളുടെ തട്ടിപ്പിനെ തുറന്നുകാണിക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ..? ഇപ്പോഴത്തെ പെന്തക്കോസ്തിന്റെ പരിശ്ചേദം ഇതുതന്നെയാണ്..
3. വിദേശഫണ്ട്: എല്ലാവര്ക്കും കിട്ടുന്നുണ്ടാകും. കിട്ടുന്ന മുസ്ലിം, ഹൈന്ദവമൌലിക വാദികള്‍ ഉള്‍പ്പെടെ അത് പ്രയോജനപ്പെടുത്തുന്നത് തങ്ങളുടെ മൌലിക വാദം പ്രചരിപ്പിക്കാനാണ് എന്നിടത്താണ് അതിന്റെ അപകടം പതിയിരിക്കുന്നത്. അവര്‍ ചെയ്യുന്നതുതന്നെ ഞങ്ങളും ചെയ്യുന്നു എന്നു പറയുന്നു എങ്കില്‍ പിന്നെ എവിടെ നിങ്ങളുടെ വേറിട്ട വ്യക്തിത്വം എന്ന് ഞാന്‍ ചോദിക്കും..
പെന്തക്കോസ്തുകാരനിലെ പാവങ്ങളിലേക്ക് ആ പണം കൈമാറ്റം ചെയ്യപ്പെടുന്നുവെങ്കില്‍ (കത്തോലിക്ക സഭയിലേയും) ആ പണം നല്ലത് എന്ന് ഞാന്‍ പറയുമായിരുന്നു. പക്ഷേ ഇത് ചില പാസ്റ്ററന്മാര് തടിച്ചുകൊഴുക്കാനും വര്‍ഗ്ഗീയ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാനുമാണ് അത് ഉപയോഗിക്കുന്നത് എന്നിടത്ത് അത് നിങ്ങള്‍ പറയുന്ന ആത്മീയ നഷ്ടപ്പെടുന്നു.
4. കൊടുക്കുവാങ്ങലുകള്: അത് ഒരു സാംസ്കാരിക വിനിമയം എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പെന്തക്കോസ്തുകാര്‍ അവരുടെ ആശയം പ്രചരിപ്പിക്കുന്നതിനെ ആരും ഇവിടെ വിമര്‍ശിച്ചിട്ടില്ല, പക്ഷേ അത് അന്യമതങ്ങളെ, പരിഹസിച്ചുകൊണ്ടാവണെം എന്നിടത്ത് താഴുന്നത് മറ്റാരുമല്ല, നിങ്ങള്‍ തന്നെയാണ്.
5. അപകടം: ഏറ്റവും അപകടം പിടിച്ച ഒരു പ്രസ്താവന താങ്കളുടെ കമന്റിലുണ്ട്; അത് പെന്തക്കോസ്തിന്റെ മതമൌലിക വാദം പുറത്തുകൊണ്ടുവരുന്നതാണ്, ഏതെങ്കിലും പെന്തക്കോസ്തുകാരന് അടിച്ചു എന്നു പറഞ്ഞ് കോടതിയെ സമീപിച്ചിട്ടുണ്ടൊ എന്ന് - അത് ദൈവം രാജ്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നു, സഹനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്ന് എന്നതുകൊണ്ടാണെന്ന് നിങ്ങള്‍ എളുപ്പം പറഞ്ഞൊഴിയും പക്ഷേ അതിന്റെ പിന്നിലെ വികാരം, ഞങ്ങള്‍ ഇന്ത്യയെ ഇവിടുത്തെ നിയമങ്ങളെ വിശ്വസിക്കുന്നില്ല എന്നതാണ്. ഇതുതന്നെയാണ് ഇസ്ളാമിക മൌലിക വാദികളും തീവ്രവാദ കമ്യൂണിസ്റ്റുകളും പറയുന്നത്, ഈ രാജ്യത്തിന്റെ നിയമങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിയമങ്ങളുണ്ട്. അതാണ് എല്ലാ മൌലിക വാദങ്ങളുടെയും പ്രകടസ്വഭാവം.
6. വെളിച്ചമുള്ളവര്‍ : ആത്മാവില്‍ വെളിച്ചമുള്ളവരെ കണ്ടാല്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയേണ്ടേ..? നിങ്ങള്‍ ഒരു ആശയം പ്രചരിപ്പിക്കുന്നു, ഞാനതിലേക്ക് ആകര്ഷകനാകണമെങ്കില് നിങ്ങളില്‍ ആ ആശയം വരുത്തിയ മാറ്റം എനിക്ക് ദര്‍ശിക്കാനാവണം. ഒരു ഉദാഹരണത്തിന് ഒരു കമ്യൂണിസ്റ്റുകാരന് എന്നോട് പറയുന്നു, വരൂ നീ കമ്യൂണിസ്റ്റാകൂ എന്ന്. അപ്പോള്‍ ഞാന്‍ ആ സമൂഹത്തിന്റെ ആദര്‍ശം, അവരുടെ ജീവിതവിശുദ്ധി, അവരുടെ പെരുമാറ്റം, അവരുടെ സഹജീവികളോടുള്ള ഇടപെടല്‍, വ്യക്തി സ്വഭാവം എന്നിവയൊക്കെ പരിഗണീക്കും. ഒന്നോരണ്ടോ പേരല്ല, ആ സമൂഹത്തിന്റെ ഒരു പരിശ്ചേദം തന്നെ നന്നെന്നു കണ്ടാല്‍ ഞാന്‍ അതില്‍ ആകര്ഷകനാകും. അല്ലാതെ എന്തൊക്കെ കമ്യൂണീസ്റ്റ് സിദ്ധാന്തം പറഞ്ഞാലും മാനിഫെസ്റ്റോ ഉദ്ധരിച്ചാലും ഞാന്‍ അതിലേക്ക് ആകര്ഷകനാവണമെന്നില്ല. അതിനെയാണ് ഞാന്‍ വെളിച്ചം എന്ന് വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ ആത്മാവില്‍ വരം കൊണ്ട് നിറഞ്ഞവരാണ് ( എന്ന് നിങ്ങള്‍ അവകാശപ്പെടുന്നു) അപ്പോള്‍ നിങ്ങളില്‍ ചില ഗുണഗണങ്ങള്‍ ഞാന്‍ പ്രത്യക്ഷാ കാണണം. ക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതം എന്നെ ആകര്‍ഷിക്കണം. നിര്‍ഭാഗ്യവശാല്‍. ധാരാളം പെന്തക്കോസ്തുകാരനെ കാണാന്‍ ഇടയായതിലാവാം, അങ്ങനെ ആകര്‍ഷിക്കത്തക്ക ഒരു വെളിച്ചം നിങ്ങളില്‍ കണ്ടില്ല എന്നു മാത്രമല്ല, അതിന്റെ പ്രായോജകരുടെ രീതികള്‍ എന്നെ വല്ലാതെ മനംമടുപ്പിക്കുകയും ചെയ്തു എന്നു പറയുന്നതില്‍ ഖേദമുണ്ട്. താങ്കള്‍ പറയുന്നതുപോലെ അപവാദങ്ങള്‍ ഇല്ല എന്നല്ല, എല്ലാ പെന്തക്കോസ്തുകാരും മോശക്കാരല്ല, നല്ലവര്‍ പക്ഷേ നന്നായിരിക്കുന്നത് അവര്‍ പെന്തക്കോസ്തുകാരന് ആയതുകൊണ്ടല്ല, അവന്റെ സ്വഭാവവിശേഷമേ നന്മ ആയതുകൊണ്ടാണ്. നല്ലവര്‍ എല്ലാ സമൂഹത്തിലുമുണ്ട്, എല്ലാ വിശ്വാസത്തിലുണ്ട്. പിന്നെന്തിന് പെന്തക്കോസ്ത്..
നമ്മുടെ അനോനിയെത്തന്നെ നോക്കൂ, സഹിഷ്ണുത പറയുന്ന അനോനിയുടെ രോഷം കണ്ടോ, അയാളാണോ ദൈവാത്മാവില് നിറഞ്ഞ ഒരാള്‍.. ഞാന്‍ നീചനാണ്, എല്ലാ അശുദ്ധികളുടെയും പ്രവാചകനാണ്. പക്ഷേ നീചനായിരുന്നുകൊണ്ട് നന്മയുടെ പ്രവാചകനായി അവതരിക്കില്ല. ആ ആത്മകാപട്യമില്ലായ്മ നല്ല പെന്തക്കോസ്തുകാര്‍ പ്രകടിപ്പിക്കണം.
Dear Binu,
here we go!
you thought that I am having arrogent attitude!If time permits please read your first comment ,
In the very first line of your comment you tried to pick my anonymity. you never thought how I am goin to respond with that.Unfortunately your comment backfired.
In reply, I tried to convince you that, we do care our people as well as others those who in needy.
but I added I donot have any intention to display a notice board for that. But you simply ignore second part of my comment.
So I would like to tell you again we have various channel charity organisations in different levels buddy. give your email ID I can give an outline about some projects.
I hope this is enough for the day!
Binu
ബിനു
എനിക്ക് എല്ലാ കോസ്തും ഒരുപോലെയാ, ഞാന്‍ ചില സത്യം പറഞ്ഞു, അതിലൊന്നും വെള്ളം ചേര്‍ത്തിട്ടില്ല അത്രതന്നെ.50.000 വിസക്ക് പറഞ്ഞ് കുവൈറ്റിലെത്തിയതിന് ശേഷം, ഒന്നര ലക്ഷം ആവശ്യപ്പെട്ടുവെന്നും സുനില്‍ പറഞ്ഞു.
എന്റെ ഉമ്മ എന്റെ നിലപാടിലിതുവരെ വിഷമിച്ചിട്ടില്ല കാരണം ഉമ്മാന്റെ ഒരാഗ്രത്തിനും എതിര് നിന്നിട്ടില്ല. ഞാന്‍ എന്ന വ്യക്തി വിശ്വാസപരമായി അല്ലെങ്കില്‍ മാനസ്സികപരമായി ഇസ്ലാമതത്തില്‍ നിന്നും വിട്ടു എന്നത് ശരിയാണെങ്കിലും, സാങ്കേതികപരമായി ഞാന്‍ ഇസ്ലാമിക കുടുംബത്തിലെ അംഗതന്നെയാണിപ്പോഴും, ഇനി ആരെന്ത് പറഞ്ഞാലും ആ ബന്ധം വിച്ഛേദിക്കാന്‍ എനിക്ക് മനസ്സില്ല. ഞാനൊരു അവിശ്വാസിയാണന്ന് കുടുംബത്തിലെ എല്ലാവര്‍ക്കുമറിയാമെങ്കിലും, കുടുംബത്തിലെല്ലാവര്‍ക്കും ഞാന്‍ ജീവനാണ്. കാരണം കുടുംബ ബന്ധങ്ങളുടെ മൂല്യവും അര്ത്ഥവുമാണെന്റെ ജീവിതം എന്നത് തന്നെ(വിശ്വാസം അത് വ്യക്തിയിലധിഷ്ടിതം).
വിശ്വാസത്തേക്കാള്‍ (മത,ദൈവ)മനുഷ്യരെ മനുഷ്യരായി, വ്യക്തിബന്ധങ്ങളെ, സാമൂഹിക ചുറ്റുപ്പാടുകളെ ,സര്‍ക്കാറിനെ എല്ലാമെല്ലാം മൂല്യവത്തായ രീതിയില്‍ കാണുക എന്നതാണ് നമ്മുക്ക് അഭികാമ്യം. വിശ്വാസം കൂട്ടുപ്പിടിച്ച് സംഘടിതമായി സര്‍ക്കാറിനേയും, മറ്റു വിഭാഗങ്ങളേയും ആക്രമിച്ചില്ലാതാക്കുക ,എന്നത് ചെറുതും വലുതുമായ മതങ്ങളുടെ ഒരു പ്രവണതയായിരിക്കുന്നു ഇന്ന് എവിടേയും. ഏത് സഭാവിശ്വാസികളോ, മതവിശ്വാസികളോ ആരുമാവട്ടെ, ഭാരതീയ സര്‍ക്കാറിന്റെ നിയമങ്ങള്‍ക്കനുസൃതമായി ജീവിയ്ക്കാനാണ് ഏവരേയും പഠിപ്പിയ്ക്കേണ്ടത്, ഇവിടെ കേട്ട ചില കമന്റുകളില്‍ സര്‍ക്കാറിനെ (ഭാരതീയരെ മൊത്തം) നാറ്റിയ്ക്കാന്‍, വിദേശ രാജ്യങ്ങളില്‍ പോയി പിരിവ് നടത്താന്‍ കാട്ടികൂട്ടുന്ന വേലത്തരങ്ങള്‍, ഇതലാം ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് കയ്യില്‍ വെച്ച് തന്നെ വേണോ ?. ആര്‍ജ്ജവത്തോടെ ആ പാസ്പ്പോര്‍ട്ട് തിരികെ ഏല്‍പ്പിച്ച് നിങ്ങള്‍ക്കിഷ്ടമുള്ള രാജ്യത്ത് കുടിയേറുക. (സ്വാതന്ത്രത്തിന്റെ മഹത്വം എന്തന്നപ്പോളറിയാം).
ബെന്യാമീനു ഒരാളെ മാത്രമേ ശരിയായ പെന്തക്കോസ്ത്കാരനായി കാണാന്‍ കഴിഞ്ഞുള്ളൂ:(
ഞാന്‍ എഴുതിയതിനു മറുപടി ഇല്ലാത്തതിനാല്‍ മൌനം വിദ്വാനു ഭൂഷണം എന്ന് കരുതിയതാവും!
സന്തോഷം.
പാര്‍പ്പിടമേ, ഒരു സിനിമയല്ലല്ലൊ ഒരു ആയിരം സിനിമ പറയാം, കമന്റ് മുഴുവനും വായിക്കാതെയായിരുന്നു ഒരേകടലിനെപറ്റി മാത്രം തിരിച്ചെഴുതിയതെന്ന് തോന്നുന്നു,
ഒരേകടല്‍ വിടാം നമുക്ക് കമ്മീഷണര്‍ എടുക്കാം അല്ലെങ്കില്‍ പാര്‍പ്പിടം തന്നെ പറ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ എത്ര ഇറങ്ങുന്നുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍, സിനിമ എന്ന മാധ്യമം പാപമായി ഒരു പെന്തക്കോസ്ത്കാരും പറയൂല്ല സുഹൃത്തേ അതിലെന്താണ് കണ്‍വേയ് ചെയ്യുന്നതെന്നാണ് വിഷയം!
താങ്കള്‍ക്ക് പെന്തക്കോസ്ത്കാര് നടത്തുന്ന വൈകിയുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണ് പ്രശ്നം, അമ്പലങ്ങളും പള്ളികളും മോസ്കുകളും അവയില്‍ നടക്കുന്ന ഉത്സവങ്ങളും പെരുന്നാളുകളും നേര്ച്ജ്ചകളും രാഷ്ട്രീയ പൊതുയോഗങ്ങളും നടക്കാത്ത എത്ര ഗ്രാമങ്ങളുണ്ട് മലയാള നാട്ടില്‍ അവിടൊക്കെയുള്ള മീറ്റിങ്ങുകള്‍ മൈക് വെയ്ക്കുന്നതും വെയ്ക്കാത്തതും താങ്കള്‍ക്ക് പ്രശ്നം ആവുന്നില്ല അല്ല. അപ്പോള്‍ എന്തോ സാരമായ തകരാറുണ്ടല്ലൊ താങ്കളുടെ ചെവിയ്ക്ക് ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതെന്ന് തോന്നുന്നു,
ഒരു രഹസ്യം, താങ്കളും ബഹറിനിലാണ് അല്ലേ? ചന്ദ്രനെ പറ്റിയുള്ള കമന്റ് കണ്ടോണ്ട് ചോദിച്ചതാണ് :)
ബെന്യാമീനെ കോടതിയെ പറ്റി താങ്കള്‍ എഴുതിയത് കലക്കി. ആദ്യം താങ്കള്‍ എഴുതിയിട്ടും മറുപടി അര്‍ഹിക്കാത്തത് കൊണ്ടാണ് ഞാന്‍ അതിനു മറുപടി എഴുതാതിരുന്നത്.
എന്റെ പൊന്നു സുഹൃത്തേ ബെന്നീ, കണ്ണടച്ച് ഇരുട്ടാക്കല്ലേ,
ഇന്‍ഡ്യയുടെ ദേശീയതയെ നിങ്ങള്‍ മാനിക്കുകയും അംഗീകരികുകയും ചെയ്യുന്നത് പോലെ ഞങ്ങള്‍ ചെയ്യുന്നു എന്നറിയാന്‍ പാടില്ലാത്തത് കൊണ്ടല്ല ഈ ആരോപണം എന്ന് നന്നായി അറിയാം.
ഒരു മനസമാധാനത്തിനു വേണ്ടി ചോദിക്കട്ടെ, ഇനി ദേശീയ ഗാനം ചൊല്ലാതിരുന്നതിനു പെന്തക്കോസ്ത്കാരായ സ്കൂള്‍ കുട്ടികളെ , ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതിരുന്നതിനു ഉദ്യോഗസ്ഥരെ, ഇന്‍ഡ്യയുടെ മാപ് നേരേ ചൊവ്വേ വരക്കാതിരുന്നതിനു മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ, ഇന്‍ഡ്യയുടെ അഖണ്ഡതയ്കെതിരേ പ്രവര്‍ത്തിച്ചതിനു സാമാന്യ പൌരനെ ഇങ്ങനെയാര്ക്കെങ്കിലും എതിരായി സര്‍ക്കാര്‍ നടപടികള്‍ എടുത്തൂന്ന് വാര്‍ത്തകള്‍ ഒന്നും ഇതുവരെ താങ്കള്‍ കണ്ണില്‍ പെട്ടില്ലല്ലൊ അല്ലേ? എങ്കില്‍
ഇനിയും ചവച്ച് തുപ്പൂ അടുത്ത ആരോപണം.
ഫാറൂഖ്, വ്യക്തിപരമായ പരാമര്‍ശം ഉണ്ടായതിനു ക്ഷമിക്കുക മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്ത വഴിയിലൂടെയാണ് താങ്കള്‍ നടന്നിരുന്നതെന്ന് പല പ്രാവശ്യം ബ്ലോഗില്‍ കമന്റായി, പോസ്റ്റായി താങ്കള്‍ പറഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് പിതാവിന്റെ കാര്യം. സമാനമായ ഒരു സംഭവത്തില്‍ താങ്കളുടെ വിരുദ്ധ അഭിപ്രായം കണ്ടപ്പോള്‍ അത് പരാമര്‍ശിക്കേണ്ടി വന്നൂന്ന് മാത്രം.
താങ്കളുടെ ഇപ്പോഴത്തെ കമന്റിന്റെ അവസാന ഭാഗത്ത് എഴുതിയതിനു നോ കമന്റ്സ്! ഇത്രയും വായിച്ചതില്‍ നിന്നു താങ്കള്‍ എന്താ മനസ്സിലാക്കിയതെന്ന് ഓര്‍ത്ത് ഒരു ദീര്‍ഘ നിശ്വാസം മാത്രം!
Brother , take this also before you leave for the day.
You are right. I never thought how 'you' are going to respond when i make a statement which is true to my conscience. Cowards do so my dear Binu. You might have thought a 100 times about my response when u were posting your comment.
With Love
Binu
സിനിമ ഒരു വ്യവസായവും ഉല്ലാസം പകരുന്ന ഒരൂപാദിയും കൂടെയാണ്.ഒരു മനൂഷ്യന്റ്റെ ജീവിതത്തിൽ ഇത്തരം ആഹ്ലാദങ്ങളൊന്നും വ്വേണ്ട എന്ന് തീരുമാനിച്ച് കേവലം പ്രാർഥനയും അന്യമത്റ്റത്തെ കുറ്റം പറയലും മാത്രമായി ഒതുക്കുന്നതിന്റെ ഔചിത്യത്തെ കുറിച്ച് ചിന്തിക്ക്kആം. പിന്നെ കമ്മെഷ്ണർ ആ ച്hഇത്രത്തിനു എന്താണ് കുഴപ്പം.പിറവി ആ ചിത്രം മികച്ചതല്ലെ?
പിന്നെ മറ്റു ശ്ശബ്ദകോലാഹലങ്ങളെ കൂറിച്ച്.എന്റെ ചെവിക്ക് കുഴപ്പം ഇല്ല ഇതുവരെ. ഇത് പുലർച്ചയോളം നീളുന്നതും ഒരു വീടിൽ നിന്നും ഉറപ്പെടുന്നതുമായ ശബ്ദകോലാാഹലങ്ങളാണ്. മറ്റുള്ളത് ഒരു പൊതു കാര്യവും.രണ്ടും രണ്ടാണ്. ഞാൻ രാത്രിപുലരുവോളം എന്റെ വീട്ടിൽ ശബ്ദകോലാഹലം ഊണാക്കിയാൽ അയൽക്കാരത് ഇഷ്ടപ്പെട്ടെന്ന് വരില്ല.
ചന്ദ്രൻ പെന്തക്കോസ്തുകാരെ പറ്റിച്ചോ അതോ മറിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്.എന്തായാലും ജോലി കിട്ടി എന്നാണ് അറിയാൻ കഴിഞത്.
പെന്തക്കോസ്ത്തുകാർ പൊതുവഴിയിൽ നടത്തുന്ന പ്രസംഗങ്ങൾ അതും പ്രത്യേകിച്ച് അന്യമതക്കാരെയും മൌറ്റ് ക്രിസ്ത്യാനികളെയും മറ്റുള്ളവർ ഏതായാലും പെന്തക്കോസ്റ്റുകാർക്കെതിരെ പൊതുനന്നഗൾക്ക് ഉപദ്രവ്കരമായ രീതിയിൽ നടത്തുന്നില്ല.
മറ്റൊന്ന് ഞങ്ങളുടെ അട്ടുത്ത സുഹ്ര്ത്തായിരുന്ന ജോബി. അവൻ അദ്യം സിനിമ കാണറില്ലായിരുന്നു. ചിന്താവിഷ്ടയായ ശ്യാമള അതായിരുന്നു അവൻ ജീവിതത്തിൽ ആദ്യമയി കണ്ട സിന്നിമ.ഇപ്പോൾ കുടുമ്പ സമേതം അവൻ സിനീമക്ക് പോകുന്നു. ടൂറുപോകുന്നു ജീവിതം എൻnnതാണെന്ന് മനസ്സിലാക്കി അവൻ ജീവിക്കുന്ന്നു. മറ്റത് വെറും പാപത്തെ കുറിച്ച്ഉം പണത്തേ കുറിച്ചും മാത്രമേ സംസാരിക്കാറുള്ളൂ.
സെക്സ് അവനു പാപമായിരുന്നു. ഇന്നിപ്പോൾ അവൻ ഒരു കൊച്ചിന്റെ പിതാവായി..അവന്റെ പാപത്തിന്റെ സന്തതി!
ബിനു, പ്രതികരിക്കാതെ മൌനി ആയതൊന്നുമല്ല, ഓഫീസില്‍ ഇതു മാത്രമല്ലല്ലോ ജോലി. പേരില്‍ തന്നെ പെന്തിക്കോസ്തുള്ള (പെന്തക്കോസ്തല്ല) ഒരാളെ കണ്ട സന്തോഷത്തില്‍ ആദ്യം പ്രതികരിച്ചു പോയതാ. ക്ഷമി. അദ്ദേഹത്തിനുള്ള ചോദ്യങ്ങള്‍ താങ്കള്‍ക്ക് കൂടി ഉള്ളതാണ് . മറുപടി പറയാം. ഇനി താങ്കള്‍ക്കുള്ളത്:
1. പ്രതികരിച്ചവരോടുള്ള പ്രതികരണം : ഞാന്‍ മോശമായി പ്രതികരിച്ചെങ്കില്‍ ആ മോശം പ്രതികരണം തുടങ്ങിയത് ഞാനല്ല. ആദ്യപ്രതികരണമെഴുതിയ പെന്തക്കോസ്തുകാരനാണ്. (അയാള്‍ എന്റെ ഒരു ബന്ധുതന്നെയാണ്)അയാളാണ് എടാ പോടാ വിളി തുടങ്ങിയത്. ഒരു ‘ആത്മീയനില്‍ ’ നിന്ന് ഉണ്ടാവാത്ത പ്രതിപക്ഷ ബഹുമാനം എന്തിനാണ് ഒരു അനാത്മീയനില് നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്.
2. ബിനു, നിങ്ങള്‍ പറയുന്നു, 1925നും മുന്‍പേ പെന്തക്കോസ്ത് ഉണ്ടായിരുന്നു, ഞാന്‍ ചരിത്രം പഠിക്കണമെന്ന്, പക്ഷേ ഇപ്പോള്‍ വന്ന പെന്തിക്കോസ്ത് എന്ന കമന്റുകാരന് പറയുന്നത് 1950- ന്റെ കഥയാണ്. നിങ്ങളോരോരുത്തരും ഏത് സഭയാണോ അതനുസരിച്ച് ചരിത്രവും മാറും എന്ന് ഇപ്പോള്‍ മനസിലായോ..?
3. എന്നു മാറും: പൌരോഹിത്യസഭകള്ക്കുള്ള തെറ്റ് മനസിലാക്കാന്‍ നിങ്ങള്‍ എത്ര കാലമെടുത്തോ അത്രയും കാലം തന്നെ എടുക്കും ഈ സഭകളുടെ തെറ്റും മനസിലാവാന്‍, അപ്പോള്‍ പക്ഷേ ഈ ചെറുപ്പത്തിന്റെ ആര്‍ജ്ജവവും സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടാവില്ല എന്നു മാത്രം. കാരണം നിങ്ങളപ്പോഴേക്കും പൂര്‍ണ്ണമായും പെന്തക്കോസ്ത് സഭയ്ക്ക്, വിശ്വാസത്തിനല്ല, വിധേയപ്പെട്ടു കഴിഞ്ഞിരിക്കും. ജീവിതം നിങ്ങളെ അതില്‍ കുരുക്കിക്കഴിഞ്ഞിരിക്കും. പിന്നെ, ഇപ്പോഴത്തെ എന്റെ ചില സുഹൃത്തുക്കളെപ്പോലെ സ്വയം ശപിച്ച് ഉള്ളില്‍ തുടരാനെ നിങ്ങള്‍ക്ക് കഴിയൂ. എല്ലാ മൌലിക വിശ്വാസത്തിന്റെയും പ്രശ്നമാണത്. നിങ്ങള്‍ വിട്ടുപോയ സഭ ഏതോ അത് നല്കുന്ന വ്യക്തി സ്വാതന്ത്ര്യം, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നിങ്ങളുടെ സഭ അനുവദിക്കുന്നില്ലെന്ന് ഓര്‍ക്കുക.
4. എന്റെ കൃതികള്‍; അത് ഏത് ശ്രേണിയിലെങ്കിലും വരട്ടെ, അതിന് പെന്തക്കോസ്തുമായി എന്തുബന്ധം..?
5. പരസ്യം: അങ്ങനെ ഒരു പെന്തക്കോസ്തു സഭ ചെയ്യുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ല, വിശ്വാസം തന്നെയാണ് പ്രശ്നം, ആര് എന്തൊക്കെ ചെയ്യുന്നു എന്ന് നിങ്ങള്‍ പാവം വിശ്വാസികള്‍ അറിയുന്നില്ല. അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നോ..? നി വേണമെങ്കില്‍ ഒരു പാസ്റ്റര്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള ചില കഥകള്‍ ഞാന്‍ പറയാം. അത് ഇതുവരെയും ഞാന്‍ ഈ വിഷയത്തിലേക്ക് കൊണ്ടുവന്നിട്ടേയില്ല. പക്ഷേ അപ്പോഴും നിങ്ങള്‍ പറയും ഒരു പെന്തക്കോസ്തുകാരന് അങ്ങനെ പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അയാളൊരു പെന്തക്കോസ്തൂകാരനായിരിക്കില്ല എന്ന്. ഇന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ചെയ്യുന്നതിനെ പാവം കമ്യൂണിസ്റ്റ് അനുയായി അന്ധമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതുപോലെ.
5. അമേരിക്ക: യഥാര്‍ത്ഥ വിശ്വാസമുള്ള ഏകരാജ്യം അമേരിക്കയാണെന്ന് പറയുന്ന ധാരാളം പെന്തക്കോസ്തുകാരെ എനിക്കറിയാം, അപ്പോഴും നിങ്ങള്‍ നിങ്ങളുടെ സഭയെക്കുറിച്ച് പറയും. പോകട്ടെ, പെന്തക്കോസ്തു വിശ്വാസികള്‍ക്ക് ആധിപത്യമുള്ള ഒരു രാജ്യമെങ്കിലുമാണല്ലോ അത്. അതത്ര മഹത്തരമായ ഒരു വിശ്വാസപ്രമാണമാണെങ്കില് എന്തുകൊണ്ട് അവരുടെ ഭരണാധിപന്മാര് ഇങ്ങനെ ഉന്മൂലനാശം നടത്തുന്നു. മനുഷ്യനെ കൊന്നൊടുക്കുന്നു. അവിശ്വാസികളെ കൊല്ലാന്‍ ദൈവം എന്നെ നിയോഗിച്ചതാണെന്ന് അവിടുത്തെ ഭരണാധിപന്മാര് ആണയിടുന്നു. ഇതാണൊ നിങ്ങളുടെ സ്നേഹത്തിന്റെ മതം..? ലോകത്തില്‍ ഏറ്റവും അധികം പേരെ കൊന്നതിന്റെ ക്രെഡിറ്റ് കത്തോലിക്ക സഭയ്ക്കുള്ളതണ്, അതിനെ മറികടക്കാണോ പെന്തക്കോസ്ത് വിശ്വാസത്തിന്റെ അമേരിക്കന്‍ മുഖത്തിന്റെ ശ്രമം. ഇതാണോ നിങ്ങള്‍ക്ക് കിട്ടിയ പരിശുദ്ധാത്മവരത്തിന്റെ ഫലം..? ഏറ്റവും വലിയ അരാജകത്വം നിലനില്‍ക്കുന്ന ഒരു രാജ്യം എന്നനിലയിലും അമേരിക്കയിലെ പെന്തക്കോസ്തുവിശ്വാസം പഠനാര്‍ഹമാണ്.
6. വായന: ബിനു, നിങ്ങള്‍ വായനക്കാരനാവും. അതിന്റെ കാരണം നിങ്ങളുടെ ബാല്യവും കൌമാരവും നിങ്ങള്‍ പിന്നിട്ടത് മറ്റൊരു വിശ്വാസത്തിലാണ് മറ്റൊരു ജീവിത ചര്യയിലാണ്. പെന്തക്കോസ്തില്‍ ജനിച്ചു ജീവിച്ച ഒരാളില്‍ ഈ ഗുണങ്ങള്‍ കാണാന്‍ പ്രയാസമാണ് സുഹൃത്തെ, നിങ്ങള്‍ എത്ര വാദിച്ചിട്ടും കാര്യമില്ല. അതാണ് നിങ്ങളുടെ പാസ്റ്ററന്മാര് ചെറുതിലെ കുട്ടികളെ പഠിപ്പിക്കുന്നത്. ഇങ്ങനെ ലോകാവബോധമില്ലാത്ത കുട്ടികളെ കലാവസനകള് മുരടിച്ചുപോയ കുട്ടികളെ ഞാന്‍ കണ്ടിട്ടില്ല. ഈ തര്‍ക്കം എന്തുമാകട്ടെ, താങ്കള്‍ താങ്കളുടെ കുട്ടികളെ എങ്കിലും ഇത്തിരി ലോകം കാണുന്നവരായി ജീവിക്കാന്‍ പ്രാപ്തരാക്കണമെന്ന് എന്റെ അഭ്യര്‍ത്ഥന. നിങ്ങള്‍ക്ക് ഒരു പ്രായത്തില്‍ തിരഞ്ഞെടുപ്പിനുള്ള ആര്ജ്ജവുമുണ്ടായത് , നിങ്ങളുടെ ബാല്യം നല്കിയ കരുത്താണ്. അത് നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്കും കൊടുക്കണം.
മിസ്റ്റര്‍ ബെന്യാമിന്,
മടങ്ങിവരാന്‍ താല്പര്യമില്ലായിരുന്നുവെങ്കിലും ഒന്നു രണ്ടു വാക്കുകള്‍ കൂടി -
തുടക്കത്തിലെ വ്യംഗ്യപരിഹാസം പ്രതീക്ഷിച്ചതു തന്നെയെങ്കിലും, സാംസ്കാരിക വളര്‍ച്ചയ്ക്ക് ഉള്ബലമേകുന്ന ഒരു സാഹിത്യകാരനായി വിവക്ഷിക്കപ്പെടുന്ന നിങ്ങളില്‍ നിന്നതുണടാവരുതാത്തതാണ്. അതു നിങ്ങളുടെ പ്രശ്നം. ഞാന്‍ കാക്കുന്ന എന്റെ ജീവിതത്തിന്റെ മൂല്യങ്ങളെപ്പറ്റി വ്യക്തമായും ബോധവാനാണ്. അത് കൂടുതല്‍ ചിത്രീകരിക്കേണ്ട കാര്യമില്ല.
പണത്തിന്റെ കാര്യത്തില്‍, ചിലവ്യക്തികളുടെ ജീവിതം അവരുള്‍പ്പെടുന്ന മുഴുവന്‍ സമൂഹത്തിന്റെയും പരിഛേദമല്ല എന്നാവര്ത്തിക്കട്ടെ. തടിച്ചുകൊഴുത്ത വ്യക്തികള്‍ മാത്രമല്ല ഓരോ സമൂഹത്തിലും. അല്ലാത്തവരെ കാണാനും നിങ്ങളെപ്പോലെ സാധാരണക്കാരിലും മേന്മയുള്ള എന്തോ ഒന്നു കൈമുതലായുണ്ട് എന്ന് വിചാരിക്കുന്നവര്ക്കാവേണ്ടതാണ്. അക്കാരണം കൊണ്ടാണു നിങ്ങളുടെ ലേഖനത്തോട് വിയോജിച്ചത്. അതാണു മണലെഴുത്തിന്റെ നിലനില്‍ക്കാനാവാത്ത സ്ഥിതി.
ഭിന്നാന്തരീക്ഷങ്ങളെ പലരും പെന്തിക്കോസ്തരല്ലാത്തവരും, ചരിത്രം നോക്കിയാല്‍, സഹിച്ച് നിന്നിട്ടുണ്ട്. അതുത്തമവും പന്തെക്കോസ്തുകാരന്റെ സഹനം മൗലികവാദവുമായി ചിത്രീകരിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നത് വൈരുധ്യവും തെറ്റുമാണ്. നിയമത്തിന്റെ സംരക്ഷയില്‍ വിശ്വസിക്കുമ്പോള്‍, പരാതിപ്പെടണമോ എന്നത് മൗലിക അവകാശമാണ്. ഇവിടെ സ്വന്തം നിയമമുണ്ടാക്കിയെന്ന താങ്കളൂടെ വ്യാഖ്യാനത്തിലുള്ള വളച്ചൊടിക്കല്‍ ദുരുദ്ദേശ്യത്തോടെയാണെന്ന് പറയേണ്ടിവരുന്നു. വാദശബളിമയ്ക്കായി പദങ്ങള്‍ തിരയേണ്ടിയിരിക്കുന്നു, താങ്കള്‍.
തിന്മയുറ്റവരായിരുന്ന അനേകര്‍ സ്വസ്ഥമായ വഴിയാണിത്. അപചയങ്ങള്‍ മുഴുവന്‍ കേരളത്തിലെ പെന്തെക്കോസ്തരുടെ മാത്രം ഉല്പന്നമല്ല. ആശയസംവാദത്തില്‍ ആരെയെങ്കിലും പരിഹസിക്കുന്നുവെങ്കില്‍ അതൊഴിവാക്കേണ്ടതാണെന്ന് ഞാനും കരുതുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ആശയങ്ങള്‍ക്കുമപ്പുറം വളരെ അസഹിഷ്ണമാണിന്നത്തെ സാമൂഹികാന്തരീക്ഷം.
ഒടുവില്‍, സ്നേഹത്തോടെ മാത്രം പറയട്ടെ - താങ്കളുടെ വാക്കുകള്‍ താങ്കളെ നയിക്കണം. അതിനാല്‍ 'ഞാന്‍ നീചനാണ്' എന്നൊരിക്കലും താങ്കള്‍ ആവര്‍ത്തിച്ചുകൂടാ. ഇത് സര്‍ഗശേഷിയുടെ ഒരു പ്രതിസന്ധിയാണ്. നിഷേധങ്ങള്‍ തുടങ്ങിയവ. അതു മറികടന്നാലും. താങ്കള്‍ വിശുദ്ധീകരിക്കപ്പെടട്ടെ.
ഓ.ടോ: 1950- ല്‍ ആണു പെന്തെക്കോസ്ത് തുടങ്ങിതെന്ന് ഞാന്‍ പറഞ്ഞുവെന്ന ബെന്യമിന്റെ ആരോപണം വ്യാജമാണ്. വീണ്ടും വായിക്കുക; കാര്യങ്ങള്‍ മനസിലാക്കാതെ എഴുതുന്നതു കൊണ്ട് പ്രയോജനമില്ല.
ഇതെഴുതുന്ന ആള് പെന്തെക്കോസ്തുകാരനായി ജനിച്ച് വളര്‍ന്ന്, എനിക്ക് ആവശ്യമുണ്ടെന്നു തോന്നിയതു കൊണ്ടു മാത്രം പെന്തെക്കോസ്തുകാരനായതാണ്. കലാനിഷേധമൊന്നും എന്റെ ജീവിതത്തിലില്ല. കലാജീവിതത്തില്‍ യൂണിവേഴ്സിറ്റി തലത്തില്‍ അത്യാവശ്യം അംഗീകരിക്കപ്പെട്ടിട്ടൂണ്ട്. വായനയും സാഹിത്യകാരന്മാരുമായുള്ള ബന്ധങ്ങളും എന്റെ സ്വന്തം കാര്യമായതു കൊണ്ടു വിശദീകരിക്കുന്നില്ല. അപഗ്രഥനത്തേക്കാള്‍ മി. ബെന്യാമീന്റെ എഴുത്തില്‍ വികാരം കലരുന്നു. ഇതു തന്നെയാണ് ഞാന്‍ ആദ്യം മുതല്‍ പറഞ്ഞതും. തൂലികയെടുക്കും മുന്‍പ്, സ്വയം കാണുക, പിന്നെ ലോകത്തെ കണ്‍തുറന്നു കാണുക, എഴുതുന്നതിനെപ്പറ്റി തീര്പ്പൂണ്ടാവുക, തീരെ ആവശ്യമെങ്കില്‍ മാത്രം എഴുതുവാന്‍ ആലോചിക്കുക. ചര്‍ച്ച അവസാനിപ്പിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
എല്ലാവര്ക്കും സ്വന്തം ന്യായങ്ങളുണ്ടെന്നതാണ് ലോകത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്ന ആ പ്രശസ്തമായ വാചകം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഞാനും ഈ സംവാദം അവസാനിപ്പിക്കുന്നു.
അതേസമയം, ബ്ലോഗിന്റെ സ്വഭാവവും സ്വാതന്ത്ര്യവുമനുസരിച്ച് മറ്റാര്‍ക്കും ഈ ചര്‍ച്ച തുടരുന്നതില്‍ സന്തോഷമേയുള്ളു എന്നും അറിയിക്കട്ടെ.
ഡിയര്‍ ബെന്യാമീന്, പെന്തക്കോസ്ത് തെറ്റായിപ്പോയി, ഞാന്‍ തിരിച്ചു വരും എന്നുള്ള താങ്കളുടെ ചിന്താഗതി എനിക്കിഷ്ടപ്പെട്ടു.
പെന്തക്കോസ്ത് തെറ്റെന്ന് എനിക്ക് തോന്നട്ടെ, ഞാന്‍ അപ്പോള്‍ തിരിച്ചു വന്നു താങ്കളെ വിവരമറിയിക്കാം, അതെ തെറ്റ് പറ്റിയാല്‍ തിരുത്തുന്നവനല്ലേ യഥാര്‍ത്ഥ മനുഷ്യന്!
പക്ഷേ അതിനേക്കാളേറേ ഞാന്‍ സാധ്യത കല്‍പ്പിക്കുന്നത് ഒരു സത്യാന്വേഷിയാണ് താങ്കള്‍ എങ്കില്‍ കാലം വിനാ ഇതിന്റെ മാധുര്യം താങ്കള്‍ക്കും മനസ്സിലാവും എന്നതാണ്. ഞങ്ങള്‍ പോകുന്ന കൂട്ടായ്മകളില്‍ അപചയങ്ങളില്ല എന്നോന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല, കാരണം എല്ലാവരും മനുഷ്യരാണ്, തെറ്റ് മനുഷ്യ സഹജവും.
പാര്‍പ്പിടം ഒക്കെ വച്ചു പുലര്‍ത്തുന്ന നിഷേധാത്മ മനോഭാവവും തികച്ചും അഞ്ജതയില്‍ നിന്നും കേട്ടുകേള്‍വികളില്‍ നിന്നും ഉരുത്തിരിഞ്ഞ ചിന്താഗതികളും അതില്‍ കെട്ടിപ്പൊക്കിയ കമന്റുകളും അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളയാനേ ആവൂ,
(സെക്സ് ഞങ്ങള്‍ക്ക് പാപമാണെന്ന് ഒക്കെ എഴുതിയാല്‍ മലര്‍ന്നു കിടന്നു പൊട്ടിച്ചിരിക്കാതെ എന്ത് ചെയ്യും?)
dear binu, As benny suggested, I conclude here, let readers decide who are right about anonymous comments.
but the best part of your comment is cowards respond ,and you continued in next ilne you are also going to respond what does it mean ? ,again I leave them to readers.
thank you, thank you so much!
എല്ലാവരോടും, ഇനിയും കാണാം സസ്നേഹം ബിനു.
ചിലർ മാനം/ശരീരം വിറ്റ് ജീവിക്കുന്നു മറ്റു ചിലർ മതതെ വിറ്റു ജീവിക്കുന്നു.മനം മാറ്റം എന്ന പ്രയോഗം കൊള്ളാം ആരിതു കണ്ടുപിടിച്ചു?
ബെന്യാമിൻ താങ്കൾ എന്തുകൊണ്ട് മറ്റു ക്രിസ്ത്യാനികളെ ഒഴിവാക്കി എന്നത് മനസ്സിലാകുന്നില്ല. ഇവിടെ ഇടതുഭരിച്ചാലും വലതു ഭരിച്ചാലും അവരെ വിരൽ തുമ്പിൽ തിരിക്കുവാൻ കെൽപ്പുള്ള ഈ വിഭാഗം വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന കച്ചവടത്തെ എന്തുകൊണ്ട് താങ്കൾ കാണുന്നില്ല.കാടു വെട്ടിത്തെളിച്ചും കയ്യേറിയം ഭരണം കിട്ടുമ്പോൾ പട്ടയം തരപ്പെടുത്തുന്ന ഭൂമാഫിയയെ എന്തുകൊണ്ട് കാണുന്നില്ല.
പെന്തക്കോസ്തുകൾ പ്രകടനം നടത്താത്തത് ചുമ്മതല്ല. നാലാൾകൂടിയാൽ പുതിയ സഭ ഉണ്ടാക്കി നാലുകാശുണ്ടാക്കുവാൻ നോക്കുന്നവർക്ക് എവിടേ സംഘടിക്കാൻ നേരം.
പെന്തക്കോസ്തുകൾ നടത്തുന്ന മതപരിവർത്തനത്തെ കണ്ടില്ലെന്ന് നടിക്കുവാനോ അല്ലെങ്കിൽബിനു പറഞ അഭിപ്രായങ്ങളോട് യോജിക്കുവാനോ കഴിയില്ല.അമേരിക്കയിലാണ് തങ്ങളുടെ സ്വർഗ്ഗരാജ്യമെങ്കിൽ അങ്ങോടുപോകുന്നതല്ലെ നല്ലതെന്ന് ചിലർ ചോദിച്ചതിനോട് യോജിക്കുന്നു.
പിന്നെ ബിനു പാപത്തിന്റെ കള്ളിയിൽ നിങ്ങൾ ഉൾപ്പെടുത്താത്ത് എന്താണെന്ന് ഒന്ന് വിശദീകരിച്ചാൽ കൊള്ളാം.
വിദ്യാഭ്യാസ രംഗത്ത് സഭ നടത്തുന്നത് ഒരു തരം മാഫിയാ പ്രവർത്തനം അല്ലെന്നുണ്ടൊ? ഗവണ്മെന്റു പോലും അവരുടെ മുമ്പിൽ മുട്ടുമടക്കിയില്ലെ?
HOW TO IDENTIFY THE TRUE RELIGION?
How can ‘the road to life’ be found? Jesus said that the true religion would be evident in the lives of the people who practice it. “By their fruits you will recognize them,” he said. “Every good tree produces fine fruit.” (Matthew 7:16, 17) In other words, those who practice the true religion would be recognized by their beliefs and their conduct. Although they are not perfect and they make mistakes, true worshipers as a group seek to do God’s will. Let us consider six features that identify those who practice true religion.
God’s servants base their teachings on the Bible. The Bible itself says: “All Scripture is inspired of God and beneficial for teaching, for reproving, for setting things straight, for disciplining in righteousness, that the man [or woman] of God may be fully competent, completely equipped for every good work.” (2 Timothy 3:16, 17) To his fellow Christians, the apostle Paul wrote: “When you received God’s word, which you heard from us, you accepted it, not as the word of men, but, just as it truthfully is, as the word of God.” (1 Thessalonians 2:13) Hence, beliefs and practices of the true religion are not based on human views or tradition. They originate in God’s inspired Word, the Bible.
Jesus Christ set the proper example by basing his teachings on God’s Word. In prayer to his heavenly Father, he said: “Your word is truth.” (John 17:17) Jesus believed the Word of God, and everything he taught harmonized with the Scriptures. Jesus often said: “It is written.” (Matthew 4:4, 7, 10) Then Jesus would quote a scripture. Similarly, God’s people today do not teach their own ideas. They believe that the Bible is God’s Word, and they base their teachings firmly on what it says.
Those who practice the true religion worship only Jehovah and make his name known. Jesus declared: “It is Jehovah your God you must worship, and it is to him alone you must render sacred service.” (Matthew 4:10) Thus, God’s servants worship no one other than Jehovah. This worship includes letting people know what the name of the true God is and what he is like. Psalm 83:18 states: “You, whose name is Jehovah, you alone are the Most High over all the earth.” Jesus set the pattern in helping others to get to know God, as he said in prayer: “I have made your name manifest to the men you gave me out of the world.” (John 17:6) Similarly, true worshipers today teach others about God’s name, his purposes, and his qualities.
God’s people show genuine, unselfish love for one another. Jesus said: “By this all will know that you are my disciples, if you have love among yourselves.” (John 13:35) The early Christians had such love for one another. Godly love overcomes racial, social, and national barriers and draws people together in an unbreakable bond of true brotherhood. (Colossians 3:14) Members of false religions do not have such a loving brotherhood. How do we know that? They kill one another because of national or ethnic differences. True Christians do not take up weapons to kill their Christian brothers or anyone else. The Bible states: “The children of God and the children of the Devil are evident by this fact: Everyone who does not carry on righteousness does not originate with God, neither does he who does not love his brother. . . . We should have love for one another; not like Cain, who originated with the wicked one and slaughtered his brother.”—1 John 3:10-12; 4:20, 21.
Of course, genuine love means more than not killing others. True Christians unselfishly use their time, energy, and resources to help and encourage one another. (Hebrews 10:24, 25) They help one another in times of distress, and they deal honestly with others. In fact, they apply in their lives the Bible counsel to “work what is good toward all.”—Galatians 6:10.
True Christians accept Jesus Christ as God’s means of salvation. The Bible says: “There is no salvation in anyone else, for there is not another name under heaven that has been given among men by which we must get saved.” (Acts 4:12-Jesus gave his life as a ransom for obedient humans. (Matthew 20:28) In addition, Jesus is God’s appointed King in the heavenly Kingdom that will rule the entire earth. And God requires that we obey Jesus and apply his teachings if we want everlasting life. That is why the Bible states: “He that exercises faith in the Son has everlasting life; he that disobeys the Son will not see life.”—John 3:36.
True worshipers are no part of the world. When on trial before the Roman ruler Pilate, Jesus said: “My kingdom is no part of this world.” (John 18:36) No matter what country they live in, Jesus’ true followers are subjects of his heavenly Kingdom and thus maintain strict neutrality in the world’s political affairs. They take no part in its conflicts. However, Jehovah’s worshipers do not interfere with what others choose to do about joining a political party, running for office, or voting. And while God’s true worshipers are neutral regarding politics, they are law-abiding. Why? Because God’s Word commands them to “be in subjection” to the governmental “superior authorities.” (Romans 13:1) Where there is a conflict between what God requires and what a political system requires, true worshipers follow the example of the apostles, who said: “We must obey God as ruler rather than men.”—Acts 5:29; Mark 12:17.
Jesus’ true followers preach that God’s Kingdom is mankind’s only hope. Jesus foretold: “This good news of the kingdom will be preached in all the inhabited earth for a witness to all the nations; and then the end will come.” (Matthew 24:14) Instead of encouraging people to look to human rulers to solve their problems, true followers of Jesus Christ proclaim God’s heavenly Kingdom as the only hope for mankind. (Psalm 146:3) Jesus taught us to pray for that perfect government when he said: “Let your kingdom come. Let your will take place, as in heaven, also upon earth.” (Matthew 6:10) God’s Word foretold that this heavenly Kingdom “will crush and put an end to all these kingdoms [now existing], and it itself will stand to times indefinite.”—Daniel 2:44.
On the basis of what we have just considered, ask yourself: ‘What religious group bases all its teachings on the Bible and makes known Jehovah’s name? What group practices godly love, exercises faith in Jesus, is no part of the world, and proclaims that God’s Kingdom is the only real hope for mankind? Of all the religious groups on earth, which one meets all these requirements?—Isaiah 43:10-12.
ബെന്യമിന്
നന്നായി എഴുതി..നന്നയി മറുപടി കൊടുത്തു..
ഇതു പോലെയുള്ള വിഷങ്ങള്‍ ആണ് നമ്മുടെ സമൂഹം ഇത്രയ്ക്കും തകര്‍ത്തത്..മുസ്ലിം തീവ്രവാദിക്കളേക്കാള് അപകടകാരികളാണ് ഈ വര്‍ഗം....
ഞാന്‍ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നു വിശ്വസിക്കുന്നവരാണ് ഇതേ പോലെ അഭിപ്രായം എഴുതുന്നത്...അങ്ങനെ ചിന്തിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നന്മ വരുത്തുക എന്ന ചിന്തയോടെയല്ല പകരം തന്റെ പ്രസ്ഥാനത്തിനു ആളെ കൂട്ടുക എന്ന മാര്‍ക്കറ്റിങ്ങ് ചിന്തയോടെ ആണ്...
Dhe ithu koodi Onnu nokkane.
http://pazhamburanams.blogspot.com/2009/02/2.html
സിസ്റ്റര്‍ ജെസ്മിയുടെ മൂന്നു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തി ഡി.സി.ബുക്സ്് പ്രസിദ്ധീകരിച്ച
ആത്മകഥ 'ആമേന്‍'
samayam kittumbol athonnu vayikkanam...adi poli yane.. kurey thetty darana marikittum...
hai all,thanks 4 ur feed back about pentecostal churches.some one have clearly picturised disadvantages and advantages of this. let me point out something...this pentecostal churches have given valuable messages to this socity,u are intensionally forgetting ground facts i guss.this church is strongly against immoral activities(smoking,drinking,prostitution.etc)and maintaing social harmony.as u know nowadays many unwanted films and shows are coming up in tv which will defile our young generation,so church is advising not to see only those channels and preserve urself. then u told something abt forced conversdion,dear brother i dont think our people are foolish ,they are well litretd ,they knows wat is true?u cant cheat them and convert by giving money,this is abslutly a myth.then from wer this churches are getting funds?so funny even in europian countries are surviving nowadays.so do u think this country will help indian churches?or what profit will they get if u add up no.of believers in church..it is utter ridiculas.or if uhave any solid proof let it bring forward.one thing is undisputable that aftr all,no.of pentecostal believers are increasing day by day.hw come brther?not by forced conversion or by giving money or any offer.iam not saying all these are churches are perfect,ther are some exceptionals,be aware of that. god has given wisdom.use it.orthodox pentecostal churches will never politise anything or do attack aginst government or inspiring believers to act againist democratic system.so blindly never put any blog aginist any churches.if they are doing bad,let god perish them.may god bless u....dr philip
പഠനാർഹമാണ്. ഒരു അടഞ്ഞ സമൂഹം എങ്ങനെയാണ് മനുഷ്യന്റെ കഴിവുകളെയും പ്രതിഭയെയും വറ്റിച്ചു കളയുന്നത് എന്നറിയാൻ പ്രത്യേകിച്ച്...
ഈ കാപട്യത്തിനും വിപത്തിനും എതിരെനില്ക്കുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടത് ഇതര ക്രിസ്ത്യാനികൾ തന്നെയാണ്. അല്ലെങ്കിൽ ഇവരുടെ മതാന്ധപ്രചരണങ്ങൾക്ക് വില കൊടുക്കേണ്ടി വരുന്നത് രണ്ടായിരം വർഷക്കാലം പോറലേല്‍ക്കാതെ കേരളത്തിലെ ക്രിസ്ത്യാനികൾ കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനായിരിക്കും. ( kerala thil christians vannittu 2000 varshamonnum aayilla maashe.....)
പ്രീയ സഹോദരന്മാരെ ,
നിങ്ങൾ എല്ലാവരും ഘോരം ഘോരം സംസാരിച്ചു കൊണ്ടിരിക്കുന്നത് മതത്തെക്കുറിച്ചാണ് .പെന്തക്കോസ്തു എന്ന് പറയുന്നത് മതമാണെന്നു നിങ്ങളോടു ആരാണ് പറഞ്ഞത് .ഞങ്ങൾ ഒരു മതത്തിന്റെയും പ്രതി നിധികൾ അല്ല .ഒരു പുതിയ മതവും ഉണ്ടാക്കാനോ അത് പ്രചരിപ്പിക്കാനോ ഒന്നും ഞങൾ ആഗ്രഹിക്കുന്നില്ല .ബൈബിൾ വീട്ടിലുണ്ടെങ്കിൽ അതെടുത്തു അപ്പോസ്തലപ്രവർത്തി വായിച്ചു നോക്കുക .അപ്പോൾ ഏറെ കുറെ കാര്യങ്ങൾ മനസിലാകും.എന്നിട്ടു ഗിരി പ്രഭാഷണം വായിച്ചു പഠിക്കാൻ ശ്രമിക്കു അപ്പോൾ ആരാണ് യേശു എന്നും എന്തിനാണ് ഞങൾ ഈ വിശ്വാസത്തെ ജീവനെ കൊടുത്തും സ്നേഹിക്കുന്നത് എന്ന് മനസിലാകും.അറിയാത്ത കാര്യങ്ങളെ കുറിച്ച് വെറുതെ പേരിനും പ്രസാദിക്കും വേണ്ടി സമയം കളയാതെ ദൈവത്തെ അറിയാനുള്ള ഒരു ശ്രമം നടത്തു .ഒരു പെന്ത കോസ്തു വിശ്വാസിയും ആരെയും ലോകചരിത്രത്തിൽ മതം മാറ്റിയിട്ടില്ല.ഞങ്ങൾക്ക് മതങ്ങളെക്കുറിച്ചു ഒരു അഭിപ്രായവും ഇല്ല.മനസ് മാറി നല്ല ചിന്തയുമായി ജീവിക്കാൻ നോക്ക് .ദൈവത്തോടും ദൈവ സഭയോടും കളിയ്ക്കാൻ നിലക്കല്ല.ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്ന് പറഞ്ഞ കർത്താവിന്റെ സന്നിധിയിൽ സകലവും സമർപ്പിച്ചു ജീവിക്കാൻ ശ്രമിക്കു. എന്നാൽ നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടും .കർത്താവു അനുഗ്രഹിക്കട്ടെ
താങ്കൾ പറഞ്ഞതാണ് ശെരി
വിവരം കുറവുള്ള പോസ്റ്റ്മാൻ
Post a Comment