Saturday, July 28, 2007

പനിക്കാലത്തെ അച്ചന്മാരും അമ്മമാരും

കേരളത്തില്‍ ഇത് പനിക്കാലമാണല്ലോ. മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ അതോര്‍ത്ത് ഏറെ ദുഖിക്കാനൊന്നുമില്ല. കേരളത്തിന്റെ വൃത്തിയില്ലായ്മ ഏറ്റുവാങ്ങിയ സ്വയം ശിക്ഷയാണത്. അനുഭവിക്കാതെ തരമില്ല. ഇപ്പോ എന്റെ സംശയം മറ്റൊന്നാണ്‍½. കേരളത്തെ സര്‍വ്വരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരുന്ന രോഗശാന്തി ശിശ്രൂഷക്കാരൊക്കെ എങ്ങോട്ടു പോയി. ജന്മനാ മുടന്തന്മാരെയും അന്ധരെയും സൌഖ്യമാക്കിയ ഈ പാതിരി+ പാസ്റ്റര്‍ കൂട്ടങ്ങള്‍ക്ക് നാല്‍½ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി പത്തു പനിക്കാരെ സൌഖ്യപ്പെടുത്തിയിരുന്നെങ്കില്‍ പാവങ്ങള്‍ ആശ്വാസവും ആയേനേ എന്നെപ്പോലെയുള്ള അവിശ്വാസികളുടെയും സംശയരോഗികളുടെയും സന്ദേഹങ്ങള്‍ മാ‍റീക്കീട്ടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നാടൊട്ടുക്ക് പനി വന്നപ്പോള്‍ ടീ വിദ്വാന്മാര്‍ കേരളത്തിലെ സുഖപ്പെടുത്തലൊക്കെ നിറുത്തി വടക്കെ ഇന്ത്യയ്ക്കു കടന്നോ. അതൊ കര്‍ത്താവു പറഞ്ഞോ മക്കളെ എനിക്കാവശ്യത്തിന്‍½ കുഞ്ഞാടുകളെ കേരളത്തില്‍ നിന്നു കിട്ടിക്കഴിഞ്ഞു: ഇനി മറ്റുദേശങ്ങളിലെ കുഞ്ഞാടുകളെ അന്വേഷിപ്പിന്‍ എന്ന്... ആര്‍ക്കറിയാം കര്‍ത്താവ് ഈ അച്ചന്മരോട് എന്താ പറയുനതെന്ന്.
ഇനി നമ്മുടെ അമ്മയുടെ കാര്യം. സ്വന്തം അമ്മയെ അമ്മേ എന്നു വിളിക്കാനാവാത്ത കാലമാണ്‍½. അമ്മേ എന്നു വിളിച്ചുപോയാല്‍ നാട്ടുകാരുടെ അമ്മ ആ വിളി ഏറ്റെടുത്തുകഴിയും. ശരി ഏറ്റെറ്റുക്കുന്നെങ്കില്‍ നല്ലെതെന്നു കരുതുക. കേരളത്തിലെ പാവങ്ങളാകെ പനിപിടിച്ച് പണിയില്ലാതെ വട്ടം കറങ്ങിനിന്ന് അമ്മേ എന്ന് നീട്ടിയും അലറിയും വിളിച്ചിട്ടും ഒരമ്മയും വിളികേള്‍ക്കാനില്ലാതെ വന്നിരിക്കുന്നു. മാതാവേ എന്നങ്ങാനും വിളിച്ചാലേ സ്വന്തം അമ്മപോലും വിളികേള്‍ക്കൂ. ഭൂകമ്പകാലത്ത് ലത്തൂരില്‍ സുനമികാലത്ത് കേരളത്തില്‍ കോടികള്‍ ഒഴുക്കിയ അമ്മ എന്തേ ഈ പനിക്കാലം കണ്ടില്ല. പാവങ്ങളും കൂലിപ്പണിക്കാരും വല്ലാതെ വലഞ്ഞുപോകുന്നത് കണ്ടില്ല. അമ്മയുടെ പണസഞ്ചി വറ്റിയോ‌ അതോ അമ്മ പനി പേടിച്ച് അമേരിക്കക്കാര്‍ക്ക് സ്½നേഹം കൊടുക്കാന്‍ പോയോ. അറിയില്ല. അറിയില്ലെ അറിയാം:
കാര്യമതൊന്നുമല്ല ഈ അച്ചന്മാരും അമ്മമാരും സ്വന്തം മുതല്‍ (അങ്ങനെ പറയാമോ എന്തൊ) മുടക്കിയിരിക്കുന്നത് മറ്റെങ്ങുമല്ല: ആതുരശിശ്രൂഷാ രംഗത്താണ്‍½. ഇന്‍സ്റ്റന്റായി പനി പോക്കിയാല്‍ ഈച്ചയെ ആട്ടാനാണോ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിപ്പൊക്കി വച്ചിരിക്കുന്നത്.
പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ തിണ്ണ നിരങ്ങുകയേയുള്ളു എന്നാല്‍ പുതൂപണക്കാരുടെ ഒരു നിരയുണ്ടല്ലോ കേരളത്തില്‍. അവര്‍ സൂപ്പറുകളിലേക്ക് ഓടണമെങ്കില്‍ ഈശ്വരാ കേരളത്തില്‍ നിന്ന് പനി പോകുകയേ അരുത്. ചെന്നു കയറിയാപ്പിന്നെ അവരു നോക്കിക്കോളും ഇവന്റെ പണം സൂപ്പര്‍ സ്½പെഷ്യല്‍ പോക്കറ്റിലേക്ക് തട്ടിയിടാന്‍.
അമ്മമാരും അച്ചന്മാരും ത്രികാല ജ്ഞാനികളല്ലെന്ന് ആരുപറഞ്ഞു. കേരളം ഇങ്ങനെ രോഗങ്ങളാല്‍ വലയുമെന്ന് അവര്‍ എന്നേ അകക്കണ്ണാല്‍ കണ്ടു. മുന്നമേ എറിഞ്ഞു. എങ്ങനെയുണ്ട് പനിക്കാലത്തെ അച്ചന്മാരും അമ്മമാരും.
വാല്‍ക്കഷണം കേരളത്തിലെ പനി അമേരിക്കന്‍ ചാ‍രന്മാരായ സി ഐ എയുടെ പണിയാണോ എന്നാണ്‍½ ഒരു സുഹൃത്ത് ക്യൂബാ മുകുന്ദന്‍½ സംശയം. കേരളത്തില്‍ ആശുപത്രി വിതച്ച് കൊയ്യാനിരുന്നവരുടെയോ എന്ന് ഈയുള്ളവന്‍½ നേരിയ സംശയം. ചിക്കുന്‍ ഗുനിയായുടെ ആക്രമണമാകാം....

4 comments:

Satheesh said...

അച്ചന്‍ മെഡിക്കലിന്റെയും എന്‍‌ജിനീയറിംഗിന്റെയും സീറ്റുറപ്പികലിന്റെ പുറകെയാണ്‍. അമ്മ മെക്സിക്കോയില്‍ എന്തു സംഭവിക്കുന്നു എന്ന് നോക്കാന്‍ പോയിരിക്കുന്നു! ഇതിനിടക്ക് പനി പിടിച്ച് കിടക്കുന്ന പാവങ്ങളെ നോക്കാന്‍ എവിടെ സമയം! അല്ലേല്‍ തന്നെ അവരെ നോക്കിയിട്ട് എന്തു ക്രെഡിറ്റ് കിട്ടാനാ? ല്ലേ
നന്നായി എഴുതിയിരിക്കുന്നു!

Ajith Polakulath said...

ഓ.ടോ

ബെന്നിമാഷെ,

http://www.boologakarunyam.blogspot.com

എന്തായാലും ഇത് ഒന്ന് നോക്കണം ട്ടോ, എന്റെ ആഗ്രഹം മാഷും അംഗം ആകണം എന്നാണ്.

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

Ajith Polakulath said...

അതെ ശരിയാണ് മാഷെ നന്നായിരിക്കുന്നു.

ഇപ്പോള്‍ ഇവരൊക്കെ എവിടെപോയി?

ഹ ഹ അതു പോട്ടെ ചിലര്‍ക്ക് ഒരു ഹര്‍ത്താലിനൊള്ള വഴിയും ആയി ‘പനി വിഷയം‘, അതോടൊപ്പം തന്നെ കൂടുതല്‍ ആശുപത്രി അനുവദിക്കാന്‍ അവസരം ആയില്ലെ, പിന്നെ എന്തിന് അവര്‍ പനിക്കെതിരെ വരണം?

പിന്നെ കുറച്ചു ദിവസം മുന്‍പ് കൊച്ചി നഗരം മാലിന്യം കൊണ്ട് ചീഞ്ഞു നാറിയപ്പോള്‍ അതിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഒരു ഹര്‍ത്താലുകാരേയും കണ്ടില്ല, കുട്ടിസഖാക്കളേയും കണ്ടില്ല..

കാള പെറ്റെന്ന് കേട്ടാല്‍ കയറുമായെത്തുന്ന ടീമുകള്‍ എവിടെ പോയി?

ഒരു ‘കൊടികിടാങ്ങളും’ എത്തിയില്ല സമര മുറയുമായി.

നമ്മുടെ നാട് നന്നാവാത്തതിന് ഒരു കാരണം ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പരസ്പര ചെളിവാരിയെറിയല്‍ മത്സരം ആണ്.. ആരെയാ വിശ്വസിക്കുക.. ????

അതെ മാലിന്യ കേരളം ഏറ്റു വാങ്ങിയ വലിയ ശിക്ഷയാണ് ഈ വിഭത്ത്.

ഇനിയും മാലിന്യ സംസ്കരണ യൂണിറ്റുകള്‍ വൈകരുത്, എന്തേ അതിനെ കൂറിച്ച് ആരും പറയാത്തത്.ഈ പനി നിയന്ത്രണത്തിനു ചിലവാക്കിയ തുക അന്ന് യൂണിറ്റുകള്‍ക്ക് വേണ്ടി ചിലവാക്കിയെങ്കില്‍ എന്നെന്നേക്കുമായ് മാലിന്യ വിമുക്തി നേടിയ, വൃത്തിയും വെടിപ്പുമുള്ള നഗരം ആകുമായിരുന്നു കൊച്ചിയും.

സുകുമാര്‍ അഴീക്കോട് സാറ് പറഞ്ഞപോലെ കൊച്ചിയിലെ മാലിന്യം കൊച്ചിയില്‍ തന്നെ സംസ്കരിക്കണം,(അയല്‍ ക്കാരന്റെ വീട്ടുവളപ്പില്‍ എന്റെ വീട്ടിലെ വളപ്പില്‍ കുമിഞ്ഞുകൂടിയ വേസ്റ്റുകള്‍ നിക്ഷേപിച്ചാല്‍, അയാള്‍ സമ്മതിക്കുമോ?)

ഒരു മത - ജാതി - വര്ഗ്ഗ, രാഷ്ട്രീയ, രാഷ്ട്രീയേതര,സംസ്കാരിക സംഘടനകള്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ക്കുവേണ്ടി മുന്നില്‍ വരാത്തത് അപക്വമായ പെരുമാറ്റമല്ലേ?

ഈ ഉഗ്രകാല്‍പ്പനികത്തില്‍ സാങ്കേതികത്തിന്റെ പ്ലാറ്റ്ഫോമുകളില്‍, നിസ്വാര്‍ത്ഥ സഹകരണങ്ങള്‍ സാംസ്കാരിക കേരളത്തിന്
ആര്‍ നല്‍കും? ആര് നീട്ടും ഒരു സഹായക ഹസ്തം?

ബെന്നിമാഷെ തോന്നലുകള്‍ തുറന്നുക്കാട്ടിയതിന് അഭിനന്ദനങ്ങള്‍!!!

സ്നേഹപൂറ്വ്വം,

അജിത്ത് പോളക്കുളത്ത്

ബാജി ഓടംവേലി said...

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308