Monday, March 12, 2007

'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയില്‍

പ്രിയ സുഹൃത്തുക്കളെ,
എന്റെ പുതിയ കഥ 'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയുടെ പുതിയ ലക്കത്തില്‍. (2007 മാര്‍ച്ച്‌ 11 ലക്കം -2. മുഖചിത്രം - മാധവിക്കുട്ടി) വായിച്ച്‌ അഭിപ്രായം അറിയുക്കുവാന്‍ താത്‌പര്യപ്പെടുന്നു.

8 comments:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഗസാന്റെ കല്ലുകളെക്കാള്‍ നന്നായിരിക്കുമെന്ന്‌ പ്രതീക്ഷിക്കട്ടെ.

ടി.പി.വിനോദ് said...

മാഷേ,കഥ ബ്ലോഗിലിടാമോ? (ടൈപ്പ് ചെയ്തല്ലെങ്കില്‍ സ്കാന്‍ ചെയ്തെങ്കിലും.:) )
qw_er_ty

ബെന്യാമിന്‍ said...

സുനില്‍ , വായിച്ചിട്ട് അഭിപ്രായം പറയൂ.
ലാപുട, നോക്കട്ടെ മാഷെ.

വിഷ്ണു പ്രസാദ് said...

ആഡിസ് അബാബ വായിച്ചു.മനോഹരമായ എഴുത്ത്.
ആഫ്രിക്കക്കാരിയും യാങ്കിയും തമ്മിലുള്ള ഈ സൌഹൃദം ബെന്യാമിന്‍ എന്ന മലയാളിക്ക് എങ്ങനെ കിട്ടിയെന്ന് അറിയാന്‍ ഒരു കൌതുകം തോന്നി.
നല്ല കഥ.
ഇതു പോലുള്ള കഥകള്‍ ബ്ലോഗിലിടാന്‍ നേരമുണ്ടാവുമോ..

പതാലി said...

ബെന്യാമിന്‍...
കഥ വായിച്ചു. വളരെ നന്നായിട്ടുണ്ട്.
ഡയസ്പോറയെക്കുറിച്ച് ഇട്ട കമന്‍റ് കണ്ടു കാണുമല്ലോ.അതുകൊണ്ട് ഞാന്‍
ഒരു ദോഷൈക ദൃക്കാണെന്ന് തെറ്റിധരിക്കണ്ട.
കഥയുടെ കാര്യത്തില്‍ ഒരു സാധാരണ
ആസ്വാദകനാണ്. ആഡിസ് അബാബയുടെ കഥാതന്തുവും അവതരണവുമൊക്കെ
വളരെ ആകര്‍ഷകവും വ്യത്യസ്തവുമാണ്.
മധ്യഭാഗത്ത് അല്‍പ്പം ഇഴച്ചില്‍ ഉണ്ട് എന്ന
കാര്യം സൂചിപ്പിക്കാതെ വയ്യ. അത് ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഗംഭീരമാകുമായിരുന്നു.

bodhappayi said...

ഭംഗിയുള്ള വിവരണമായിരുന്നു, ആസ്വദിച്ചു വായ്യിച്ചു.

ബെന്യാമിന്‍ said...

കഥ വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി. ഇതുപോലെ നൊരു നീണ്ട കഥ എത്രത്തോളം ബ്ലോഗിന് അനുയോജ്യമാണെന്ന് അര്രിയില്ല.

ആവനാഴി said...

പ്രിയ ബെന്യാമിന്‍

കഥ വായിച്ചില്ല. മാസിക കിട്ടിയില്ല എന്നതു തന്നെ കാരണം. ഒന്നു സ്കാന്‍ ചെയ്തു ബ്ലോഗിലിടുമോ?

സസ്നേഹം
ആവനാഴി