Sunday, March 25, 2007

അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍


പ്രീയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നു. എന്റെ പുതിയ നോവല്‍ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’ അടുത്ത ലക്കം (ലക്കം 476- ഏപ്രില്‍ 6) മുതല്‍ മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.
സ്‌നേഹപൂര്‍വ്വം നിങ്ങളുടെ
ബെന്യാമിന്‍.
മാധ്യമം വാരികയുടെ കഴിഞ്ഞ ലക്കത്തില്‍ വന്ന അറിയിപ്പു കാണുക.

7 comments:

അഭയാര്‍ത്ഥി said...

അബീശഗിനിന്റെ ചരിത്രകാര,
അഭിപ്രായം പറഞ്ഞ്‌ ചാരിത്രഭംഗം വരുത്തേണ്ടെന്നു കരുതി ഒന്നും എഴുതിയില്ല. ചരിത്രത്തിന്റെ പിന്നാമ്പുറത്ത്‌ അല്‍പ്പനേരം മനസ്സാല്‍ കൊണ്ടുപോകാന്‍ അതിനായി.

ഈ നസ്രാണി വര്‍ഷങ്ങളും അതിനേക്കാള്‍ മികച്ചതാകും എന്ന്‌
എന്നോടെന്റെ ചേതന പറയുന്നു.
ഈ പുരാവൃത്തത്തിലേക്കും യാത്രാമംഗളം.

കണ്ണൂസ്‌ said...

ബെന്യാ, ആശംസകള്‍. മാധ്യമം വാങ്ങിച്ച്‌ വായിക്കാം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അടുത്തുള്ള കടയില്‍ മാധ്യമം വാരിക കിട്ടാറില്ല. ബെന്യാമിന്റെ നോവല്‍ വായിക്കാന്‍ ഇനിയിപ്പോ അത്‌ എങ്ങനെയങ്കിലും സംഘടിപ്പിച്ചേ പറ്റൂ.
അഭിനന്ദനങ്ങള്‍.

ബെന്യാമിന്‍ said...

ആശംസകള്‍ക്കു നന്ദി. വായിച്ച് അഭിപ്രായം അറുഇയിക്കുക

Unknown said...

ആശംസകള്‍..!

Madhavikutty said...

ബെന്യമിന്‍,
അഡിസ് അബാബയും അക്കപ്പോരും വായിച്ചേ തീരു.അഭിപ്രായം അറിയിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലൊ.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ആ പാര്‍പ്പിടാം കുന്ത്രാണ്ടോ എഴുതുന്ന ചുള്ളന്റെ സഹായം കൊണ്ടാ ഈ ബ്ലോഗ്ഗ്‌ പരിപാടി മനസ്സിലാക്കിയത്‌.താങ്കളെക്കുറിച്ച്‌ പറഞ്ഞിരുന്നു.പ്രവാസി എഴുത്തിന്റെ ലേബലില്‍ പൊട്ടക്കുളത്തിലെ തവളയെപ്പോലെ ബുദ്ധിജീവിചമയുന്ന പലരില്‍ന്നും തികച്ചും വ്യത്യസ്ഥനാണെന്ന് അറിഞ്ഞതില്‍ സന്തോഷം.

പെണ്മാറാട്ടം എന്ന കഥാ സമാഹാരത്തെക്കുറിച്ചും അറിഞ്ഞു. ബുക്ക്സ്റ്റാളുകളില്‍ ലഭ്യമാക്കുവാന്‍ പ്രസാധകരോട്‌ പറയുമല്ലോ?

നിങ്ങളേപ്പോലുള്ള വലിയവര്‍ക്കിടയില്‍ എന്റെ ഒരു കുഞ്ഞു ബ്ലോഗ്ഗും ഉണ്ടേ www.engandiyurcharitham.blogspot.com