Thursday, May 24, 2007

പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം - പുതിയ നോവല്‍


പ്രിയ സുഹൃത്തുക്കളെ

എന്റെ പുതിയ നോവല്‍ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചു. ക്രിസ്‌തുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയിരിക്കുന്ന ഒരു നോവലാണിത്‌.

പുസ്‌തകത്തിന്റെ പിന്‍പുറത്തില്‍ (back cover caption) നാം ഇങ്ങനെ വായിക്കുന്നു:

എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ്‌ ക്രിസ്‌തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്‌തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍.ക്രിസ്‌തു മാത്രമല്ല; പത്രോസ്‌, ലാസര്‍, മറിയ ബാറാബാസ്‌, യൂദാസ്‌ എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്‌ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവല്‍.

എല്ലാ കറന്റ്ബുക്‌സ്‌/ ഡി.സി. ബുക്‌സ്‌ ശാഖകളിലും പുസ്‌തകം ലഭ്യമാണ്‌ വില: 100 രൂപ

(പിന്നാലെ ബൂലോക സുഹൃത്തുക്കള്‍ക്കായി ഒരദ്ധ്യായം ഞാന്‍ പ്രസിദ്ധീകരിക്കാം)

എല്ലാവരും പുസ്‌തകം വാങ്ങി വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

10 comments:

ബെന്യാമിന്‍ said...

എന്റെ പുതിയ നോവല്‍ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചു.

നിര്‍മ്മല said...

അഭിനന്ദനങ്ങള്‍!

vimathan said...

ബെന്യാമിന്‍, അഭിനന്ദനങള്‍.

ടി.പി.വിനോദ് said...

അഭിനന്ദനങ്ങള്‍...പുസ്തകത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു...

Kuzhur Wilson said...

നല്ലതു വരും. ഉടന്‍ വായിക്കാം

Unknown said...

ആശംസകള്‍ നേരുന്നു..

സു | Su said...

താങ്കളുടെ പുതിയ പുസ്തകം വാങ്ങി. വായിക്കുന്നേയുള്ളൂ. :)



അഭിനന്ദനങ്ങള്‍.

Unknown said...

Benyamin,
Congrats! Best Wishes for your latest book published by the Current Books.
Love,
Ramesh Babu

PS: Benni, how do I post here comments in Malyalam?

roi soupilakavu said...

സാർ... സാറിന്റെ ഏറ്റവും ഗംഭീരവും ധീരവുമായ രചനയായി ഞാൻ വായിച്ചത് ഇതാണ്. നല്ല വായനാനുഭവം തന്നതിന് നന്ദി

roi soupilakavu said...

സാർ... സാറിന്റെ ഏറ്റവും ഗംഭീരവും ധീരവുമായ രചനയായി ഞാൻ വായിച്ചത് ഇതാണ്. നല്ല വായനാനുഭവം തന്നതിന് നന്ദി